എന്ത് ചെയ്താലും കുറ്റം, സഹായങ്ങൾ ചെയ്ത് ഒടുവിൽ എനിക്ക് സംഭവിക്കുന്നത്, പതിയെ മാറണം: സീമ ജി നായർ
വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തിയാണ് നടി സീമ ജി നായർ.നിരവധി പേരെ സഹായിക്കാൻ സീമ ജി നായർക്ക് കഴിഞ്ഞു. സ്വന്തം ജീവിതത്തിൽ പല കാര്യങ്ങളും ത്യജിച്ചാണ് സീമ ജി നായർ കാരുണ്യപ്രവർത്തനങ്ങൾ ചെയ്യുന്നത്. ധനസമാഹരണത്തിനും ചികിത്സ എത്തിക്കാനും ഇവർക്ക് താമസ സൗകര്യം ഉറപ്പിക്കാനും സീമ ജി നായർ മുന്നിട്ടിറങ്ങുന്നു. ഇപ്പോഴിതാ വെെകാരികമായി സീമ ജി നായർ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്ത് ചെയ്താലും കുറ്റം, പറഞ്ഞാലും കുറ്റം, ചിലപ്പോൾ മനസ്സ് മടുക്കുന്നു, ഒന്നും മിണ്ടാതെ, ആരെയും ശ്രദ്ധിക്കാതെ, അവനവന്റെ കാര്യം നോക്കിയിരുന്നാൽ ആരോഗ്യം എങ്കിലും മിച്ചം കിട്ടും,സിദ്ധുവിന്റെ മരണശേഷം വീട്ടിൽ വരുമ്പോളാണ്, എന്നെ സ്നേഹിക്കുന്നവർ പറഞ്ഞത് സീമ ഇതൊക്കെ നിർത്തു,നിന്റെ ആരോഗ്യം പോകുന്നു, നീ എന്തിനാണ് എല്ലാവരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നതെന്ന്, ഒരു സഹായം ചെയ്താൽ അതവിടെ അവസാനിപ്പിക്കു,പിന്നെ അവർക്കെന്തായി, അവർ എങ്ങനെ പോകുന്നു എന്നൊന്നും നീ ചിന്തിക്കണ്ടായെന്ന്,ഒരർത്ഥത്തിൽ അത് ശരിയാണ്, അവരുടെ വേദനകൾ എന്റെ വേദനകൾ ആയി മാറുമ്പോൾ, അവരെക്കാളും കൂടുതൽ എന്നെ അത് ബാധിക്കുന്നു, ആരെയും പാതിയിൽ നിർത്തി പോകാൻ മനസ്സ് അനുവദിക്കുന്നില്ല.

പയ്യെ, പയ്യെ മാറണം അതിനുള്ള ശ്രമത്തിൽ ആണ്. ഒന്നും ചെയ്യാതെ ഇരിക്കുന്നവർക്ക് മനസമാധാനം എങ്കിലും കിട്ടും, ഇപ്പോൾ ചുരുക്കം പറഞ്ഞാൽ ഒന്നും ഇല്ലാത്ത അവസ്ഥ. ജോലി ചെയ്താലല്ലേ ജീവിക്കാൻ പറ്റു, അപ്പോൾ ആരോഗ്യവും പോയി, മനസമാധാനവും ഇല്ലാതെ വന്നാലോ.അപ്പോൾ പതിവ് പോലെ നന്മകൾ നേരുന്നു. ഇനിയും ചിലത് ബൂമറാങ്ങു പോലെ വരുന്നുണ്ട് കേട്ടോ-സീമ ജി നായരുടെ കുറിപ്പിങ്ങനെ.
ജീവ കാരുണ്യപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്ന സീമ ജി നായർക്ക് പലപ്പോഴും സഹപ്രവർത്തകരിൽ നിന്ന് പോലും പിന്തുണ ലഭിക്കാറില്ല. സീമ സഹായം ചോദിക്കുമെന്ന് കരുതി പല അവസരങ്ങളും നടിക്ക് ലഭിക്കാതെ പോയിട്ടുണ്ട്.


Click it and Unblock the Notifications
