അവസാന നിമിഷവും നീ ആ​ഗ്രഹിച്ചത്, നിന്റെ അസ്ഥികൾ എടുത്തു വെക്കാൻ ചെന്നപ്പോൾ...: സീമ ജി നായർ

ഏപ്രിൽ 17 നാണ് നടൻ സിദ്ധാർത്ഥ് വേണു​ഗോപാൽ ലോകത്തോട് വിട പറഞ്ഞത്. കുറച്ച് കാലമായി കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു നടൻ. നടി സീമ ജി നായരാണ് സിദ്ധാർത്ഥിന്റെ മരണം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സീരിയലുകളിലൂടെ ജനശ്രദ്ധ നേടിയ നടനാണ് സിദ്ധാർത്ഥ് വേണു​ഗോപാൽ. മരണവാർത്ത ഏവർക്കും ഞെട്ടലായി. സിദ്ധാർത്ഥിന്റെ മരണത്തിലെ ദുഖം പങ്കുവെച്ച് കൊണ്ട് സീമ ജി നായർ പങ്കുവെച്ച കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കാണാൻ താൽപര്യമില്ലായിരുന്നു, ഞാൻ കൂടുതലും സംസാരിച്ചത് ജയിൽ സൂപ്രണ്ടിനോട്; രഞ്ജിത്തിനോട് കാലം കണക്ക് ചോ​ദിച്ചു?
കാണാൻ താൽപര്യമില്ലായിരുന്നു, ഞാൻ കൂടുതലും സംസാരിച്ചത് ജയിൽ സൂപ്രണ്ടിനോട്; രഞ്ജിത്തിനോട് കാലം കണക്ക് ചോ​ദിച്ചു?

'പ്രിയപ്പെട്ട സിദ്ദു നീ പോയിട്ട് ഇന്നേക്ക് അഞ്ചുനാൾ. എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചാണ് നീ യാത്രയായത്. അവസാന നിമിഷവും നീ ജീവിതത്തിലേക്ക് തിരിച്ചുവരാൻ നീ ആഗ്രഹിച്ചു. നിസ്സഹായരാകാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു, ഇന്നലേ ഐവർമഠത്തിൽ നിന്റെ അസ്ഥികൾ എടുത്തു വെക്കാൻ ചെന്നപ്പോൾ നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം ദഹിപ്പിക്കാൻ കൊണ്ടുവന്നു മുപ്പതു വയസ്സുള്ള ഒരു പയ്യന്റെ. അവൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു. ഒരിടത്തു ജീവിക്കാൻ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം. തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതു തീർത്തു കളയുന്നവരും. എന്താ അല്ലെ എന്നാണ്' സീമ ജി നായരുടെ കുറിപ്പ്.

Seema G Nair  Sidharth Venugopal

പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു എന്നായിരുന്നു മരണ വിവരം അറിയിച്ച് കൊണ്ട് സീമ ജി നായർ കുറിച്ചത്. ന്യൂറോ എൻഡോക്രിൻ കാർസിനോമ എന്ന കാൻസറാണ് സിദ്ധാർത്ഥിനെ ബാധിച്ചത്. അസുഖ വിവരത്തെക്കുറിച്ച് സിദ്ധാർത്ഥ് പുറത്ത് പറഞ്ഞിരുന്നില്ല.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X