ഭർത്താവിനെക്കുറിച്ച് അപവാദം പറഞ്ഞു, പാലത്തിനടിയിൽ നിന്നിരുങ്ങെങ്കിൽ അവർ സപ്പോർട്ട് ചെയ്തേനെ: സീമ വിനീത്

ഈയടുത്താണ് ട്രാൻസ് വുമൺ സീമ വിനീത് ബിജെപിയിലേക്ക് ചേർന്നത്. സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടുന്നയാളാണ് സീമ വിനീത്. സീമയുടെ ബിജെപി പ്രവേശനവും ചർച്ചയായി. തനിക്ക് നേരെ സ്വന്തം കമ്മ്യൂണിറ്റിയിൽ നിന്ന് പോലും രാഷ്ട്രീയത്തിന്റെ പേരിൽ കുറ്റപ്പെടുത്തലുണ്ടായെന്ന് സീമ വിനീത് പറയുന്നു. മുമ്പ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരിൽ സ്വന്തം കമ്മ്യൂണിറ്റിയിലുള്ളവർ വളരെ മോശമായി തന്നെക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സീമ പറയുന്നു. അമൃത ന്യൂസിലാണ് പരാമർശം.

എന്റെ പങ്കാളി ആദ്യമായി വിവാഹം ചെയ്തത് എന്നെയാണ്. പുള്ളിക്കാരനെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ എന്തെല്ലാം അനാവശ്യങ്ങൾ പറഞ്ഞു. അതൊക്കെ എന്റെ സ്വന്തം കമ്മ്യൂണിറ്റിയാണ് ചെയ്തത്. അവരാണ് അവർ പറയുന്ന കാര്യങ്ങൾ കണ്ണുമടച്ച് നമ്മൾ സമ്മതിച്ച് കൊടുക്കണമെന്ന് പറയുന്നത്. എല്ലാം തികഞ്ഞ പെണ്ണാണെന്ന് ഞാനൊരിടത്തും പറഞ്ഞിട്ടില്ല. എന്റെ ഐഡന്റിറ്റിയിൽ എനിക്ക് കൃത്യമായ ബോധ്യമുണ്ട്. ഡോക്ടർ രേഖപ്പെ‌ടുത്തി തന്ന കൃത്യമായ സർട്ടിഫിക്കറ്റ് എന്റെ കയ്യിലുണ്ട്.

Seema Vineeth

ഞാൻ പറയുന്നതിനെ കമ്മ്യൂണിറ്റി വന്ന് പിന്താങ്ങില്ല എന്ന് അറിയാം. കാരണം നമ്മൾ വീണ് കിടന്ന സമയങ്ങളിൽ പിന്നിൽ നിന്ന് കുത്തിയിട്ടേയുള്ളൂ ഇവർ. കെെപിടിച്ചുയർത്താൻ സ്വന്തം കമ്മ്യൂണിറ്റി പോലും നിന്നില്ല. ഇന്നും തെരുവിൽ നിന്നിരുന്നെങ്കിലോ പാലത്തിനടിയിൽ നിന്നിരുങ്ങെങ്കിലോ സപ്പോർട്ട് ചെയ്തേന. പക്ഷെ സ്വന്തം സ്പേസിൽ ജോലി ചെയ്ത് അധ്വാനിച്ചാണ് ഞാൻ ജീവിക്കുന്നത്.

അതിൽ അസൂയപ്പെടുന്ന മനുഷ്യരാണത്. പൊട്ടക്കിണറ്റിലെ തവളകളെ പോലെയേ ഞാൻ കാണുന്നുള്ളൂ. മൂന്നാമതൊരിടം വേണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ്. ഒരിടം അല്ലേ വേണ്ടത്. മനുഷ്യർക്കെല്ലാം ഒരിടമാണ് വേണ്ടത്. വിവാഹ ജീവിതം നന്നായി പോകുന്നു. എല്ലാവരോടും അഭിപ്രായം ചോദിച്ചാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. ആർക്കും വിയോജിപ്പില്ല. ഭർത്താവ് മറ്റൊരു പാർട്ടിയിൽ വിശ്വസിക്കുന്ന ആളാണ്. അതിന്റെ പേരിൽ ഞങ്ങൾ പിരിയില്ലെന്നും സീമ വിനീത് പറഞ്ഞു.

Read more about: seema social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X