തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ; ഒടുവിലാന്റെ നാഭിക്കും ചവിട്ടി, കൂടുതൽ പറയാതിരുന്നത് സുരേഷ്കുമാർ കാരണം!

കണക്ക് കൂട്ടലുകൾ തകരുമ്പോൾ ജീവിതം അതിന്റെ വഴിക്ക് അങ്ങ് പോകും. ഉയർച്ചയുടെ പടവുകൾ കയറിയശേഷം മൂക്കുംകുത്തി പടുകുഴിയിൽ വീണ സംവിധായകൻ രഞ്ജിത്തിന്റെ ആ​രും അറിയാത്ത ചില സത്യങ്ങൾ കൂടി വെളിപ്പെടുത്തുകയാണ് ഇപ്പോൾ ആലപ്പി അഷ്റഫ്. അത്യുന്നതങ്ങളിൽ വിരാചിച്ച ഒരു സംവിധായകന് ഇതുപോലൊരു അധപതനം ഉണ്ടാകുന്നത് ഇത് ആദ്യമാണെന്ന് അഷ്റഫ് പുതിയ വീഡിയോയിൽ പറഞ്ഞു. രഞ്ജിത്തിന്റെ മർദ്ദനമേറ്റ വേറെയും സിനിമാക്കാരുണ്ടെന്നും അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അഹങ്കാരം മൂർധന്യാവസ്ഥയിലെത്തിയ സമയത്ത് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറയുകയുണ്ടായി എനിക്ക് പൊതു സമൂഹത്തിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലായെന്ന്. ഇത്തരം കാഴ്ചപ്പാടുള്ള ഒരാളെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി പിടിച്ച് ഇരുത്തിയത് പാർട്ടി സെക്രട്ടറിയുടെ മകൻ അസിസ്റ്റന്റായി കൂടെയുണ്ടായിരുന്നതുകൊണ്ടാകാം.

Alleppey Ashraf ranjith

ഞാൻ ആകെ ചെയ്യുന്ന ഒരു ക്രൈം സിനിമ ചെയ്യുന്നു എന്നതാണെന്നാണ് ഒരിക്കൽ രഞ്ജിത്ത് പറഞ്ഞത്. എന്നാൽ സിനിമ ചെയ്തതിന്റെ പേരിൽ അല്ല രഞ്ജിത്ത് ഇന്ന് അഴിയെണ്ണുന്നത്. സിനിമയുടെ മറവിൽ പീഡന ലീലകൾ അരങ്ങേറിയതിന്റെ പേരിലാണ്. അയാളുടെ രതിവൈകൃത ലീലകളിൽ ആൺ-പെൺ വ്യത്യാസമില്ല.

എന്തിന് ട്രാൻസ്ജെന്റേഴ്സും ആന ഉൾപ്പടെയുള്ള മൃ​ഗങ്ങളും ഉണ്ടെന്നതാണ് നമ്മളെയൊക്കെ ഞെട്ടിപ്പിക്കുന്ന സത്യം. രചനയിലും സംവിധാനത്തിലും അഭിനയത്തിലുമൊക്കെ ബ​ഹുകേമനാണെങ്കിലും സ്വഭാവം വെറും തറയാണെന്നും മു‌ഖം മൂടി അണിഞ്ഞ ഒരാളാണെന്നും അയാളുടെ ഉള്ളിൽ ഒരു ക്രിമിനൽ സ്വഭാവമുണ്ടെന്നും ആദ്യമായി പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞത് ഞാനാണ്. എന്നെ എതിർത്തും അയാളെ ന്യായീകരിച്ചും അന്ന് ചിലരൊക്കെ രം​ഗത്ത് വന്നിരുന്നു.

എന്നാൽ പിന്നീട് അവരുടെ പൊടിപോലും കണ്ടില്ല. അതിനുള്ള കാരണം ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് പൊതു സമൂഹത്തിന് ബോധ്യപ്പെട്ടുവെന്നത് അവർ മനസിലാക്കി കഴിഞ്ഞിരുന്നതുകൊണ്ടാണ്. ഇനിയും ന്യായീകരിച്ചാൽ കൂടുതൽ നാറുമെന്നും അറിയാം. കുടിച്ച് ലെക്കുകെട്ട രഞ്ജിത്ത് ഒരു തമാശയുടെ പേരിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന സാദു മനുഷ്യന്റെ ചെവിക്കല്ലിന് അടിച്ച് വീഴ്ത്തി എന്നാണ് അന്ന് ഞാൻ വെളിപ്പെടുത്തിയത്.

അടികൊണ്ട് വീണ ഒടുവിലാനെ പിടിച്ച് ഏൽപ്പിക്കുമ്പോഴുള്ള നിറഞ്ഞ കണ്ണുകളോടെയുള്ള ആ മുഖം എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഈ സംഭവം വെളിപ്പെടുത്തിയപ്പോൾ അന്ന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന് പലരും എന്നോട് ചോദിച്ചു. കോടികൾ മുടക്കി ആരംഭിച്ച ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിന് ഇടയിലാണ് ഈ സംഭവം ഉണ്ടായത്. അത് കൂടുതൽ വഷളാക്കാനല്ല എങ്ങനെ എങ്കിലും പരിഹരിക്കാനാണ് എല്ലാവരും ശ്രമിച്ചത്. ഇതെല്ലാം വെളിപ്പെടുത്തിയപ്പോൾ എന്നെ ആദ്യം വിളിച്ചത് ആറാം തമ്പുരാൻ സിനിമയുടെ നിർമാതാവായ ജി. സുരേഷ്കുമാർ ആയിരുന്നു. ഒടുവിലാൻ വീണത് അടി കിട്ടിയതുകൊണ്ടല്ല.

Alleppey Ashraf ranjith

അതിനൊപ്പം നാഭിക്ക് രഞ്ജിത്ത് ചവിട്ടുകയും ചെയ്തതുകൊണ്ടാണെന്നാണ് സുരേഷ് കുമാർ പറഞ്ഞത്. ആ ബഹ​ളത്തിന് ഇടയിൽ ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. അന്ന് കിഡ്നി രോ​ഗ ബാധിതനായിരുന്നു ഒടുവിലാൻ. ആ സംഭവത്തിനുശേഷം ജീവനോടെ രക്ഷപ്പെട്ടത് ഭാ​ഗ്യം ഒന്ന് കൊണ്ട് മാത്രമാണ്. ആ സാദു മനുഷ്യന്റെ നിവർത്തിക്കേടും നിസ്സഹായ അവസ്ഥയും കാരണം തുടർന്ന് ആ പടത്തിലും രഞ്ജിത്തിന്റെ മറ്റൊരു പടത്തിലും അഭിനയിക്കാൻ നിർബന്ധിതനായത്.

മാത്രമല്ല രഞ്ജിത്തിനെപ്പോലെ ഒരാളെ നേരിടാനുള്ള ശക്തിയും പ്രാപ്തിയും ആ മനുഷ്യന് ഉണ്ടായിരുന്നില്ല. രഞ്ജിത്ത് വലിയ അവശതയിലാണ് ഇനി കൂടുതലൊന്നും അയാളെ കുറിച്ച് പറയരുത്. കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് ഇരിക്കുകയാണെന്ന് സുരേഷ് കുമാർ പറഞ്ഞതുകൊണ്ടാണ് കൂടുതൽ സത്യങ്ങൾ അയാളെ കുറിച്ച് ഞാൻ വെളിപ്പെടുത്താതെ ഇരുന്നത്. ഒടുവിലാനെ മാത്രമല്ല സിനിമാ രം​ഗത്തുള്ള പല പ്രമുഖരേയും രഞ്ജിത്ത് തല്ലിയിട്ടുണ്ട്.

പാവക്കൂത്ത് സിനിമയുടെ സെറ്റിൽ വെച്ച് ഇന്നത്തെ പ്രശംസതനായ ഒരു നിർമാതാവിനെ അയാൾ അടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തു. പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. ഒടുവിലാന്റെ ശബ്ദം ഞാൻ വെളിപ്പെടുത്തിയശേഷം അദ്ദേഹത്തിന്റെ സഹോദരൻ എനിക്കൊരു വോയിസ് മെസേജ് അയച്ചു. തന്തയ്ക്ക് പറഞ്ഞാൽ നിന്നെയും തല്ലുമെടാ അഷ്റഫേ എന്നായിരുന്നു അത്.

ഞാൻ അത് കാര്യമാക്കിയില്ല. അടുത്ത കാലത്തും രഞ്ജിത്തിൽ നിന്നും ഭീഷണി വന്നു. അവനോട് പറഞ്ഞേക്കൂ ഇനി എന്റെ മുന്നിൽ ഒന്നും വന്ന് പെടരുതെന്ന്. ഒരു സിനിമാക്കാരൻ വഴിയാണ് ഇങ്ങനൊരു ഭീഷണി മുഴക്കി‌യത് ഞാൻ അറിഞ്ഞത്. എന്റെ നേരെ അഭ്യാസവുമായി വന്നിരുന്നുവെങ്കിൽ ഒടുവിലാനെ ചവിട്ടിയ കാൽ ഞാൻ എടുത്തേനെ എന്നും അഷ്റഫ് പറയുന്നു.

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X