ആരതി തള്ളിപ്പറഞ്ഞിട്ടില്ല! മകളുടെ ജീവിതം നശിക്കാന്‍ കാരണം അമ്മയുടെ വാശി! രവി മോഹന്റെ വാക്കുകളിലുണ്ട് എല്ലാം
രവി മോഹന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയിലും വലിയ ചര്‍ച്ചയാണ്. വിവാഹമോചനം ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നതും അദ്ദേഹമായിരുന്നു. കുടുംബത്തിന് വേണ്ടി, മക്കളുടെ കാര്യം പരിഗണിച്ച് എല്ലാം സഹിക്കുകയാണെന്നായിരുന്നു ആര്‍തി പറഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഈ ബന്ധം വേണ്ടെന്ന് രവിയുടെ മാതാപിതാക്കള്‍ ആവര്‍ത്തിച്ചതായിരുന്നു. അന്നത് ചെവിക്കൊള്ളാതെയാണ് മുന്നോട്ട് പോയതെന്നും രവി വ്യക്തമാക്കിയിരുന്നു. യൂട്യബേഴ്‌സും രവി മോഹന്റെ വീഡിയോയെക്കുറിച്ച് പ്രതികരണം രേഖപ്പെടുത്തുന്നുണ്ട്. കുറച്ച് ഇമോഷണലായി പുള്ളി പറയുന്ന കാര്യങ്ങളൊന്നും നമ്മള്‍ വിലക്കെടുക്കേണ്ട. പലയിടങ്ങളിലും സ്ത്രീകളുടെയൊരു ഇതുണ്ടല്ലോ. ഭാര്യയുടെ അമ്മയുടെ പിടിവാശിയുടെ മുന്നില്‍ ആകെ നശിച്ചൊരു ജീവിതമാണ് അവരുടേതെന്ന് ഷഫീന പറയുന്നു.
രവി മോഹനും ആര്‍തിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരിക്കല്‍പ്പോലും രവിയെ കുറ്റപ്പെടുത്തുകയോ, അദ്ദേഹത്തിനെതിരെ സംസാരിക്കുകയോ ചെയ്തിട്ടില്ല ആര്‍തി. അദ്ദേഹത്തെപ്പോലെയൊരാളെ പങ്കാളിയായി കിട്ടിയത് ഭാഗ്യമാണ്. മക്കളോടൊപ്പമായി ഹാപ്പിയായി ജീവിക്കുകയാണെന്നായിരുന്നു മുന്‍പുള്ള അഭിമുഖങ്ങളിലെല്ലാം ആര്‍തി പറഞ്ഞത്. ഉള്ളംകൈയ്യില്‍ വെച്ച് കൊണ്ട് നടന്ന ആളാണ് അദ്ദേഹം. അങ്ങനെയൊക്കെ പറഞ്ഞൊരു ഭാര്യയ്ക്ക് ഒരിക്കലും അദ്ദേഹത്തെ തള്ളിപ്പറയേണ്ട കാര്യമില്ലല്ലോ. പറഞ്ഞ് പറഞ്ഞൊരു പെണ്ണിനെ അദ്ദേഹത്തിന്റെ തലയില്‍ വെച്ച് കൊടുക്കുകയായിരുന്നു.

നമ്മുടെ കെടുകാര്യസ്ഥത കൊണ്ടാണ് പാര്‍ട്‌നര്‍ മറ്റൊരാളെ തേടിപ്പോവുന്നത്. ഒരു ജീവിതത്തില്‍ നിന്നും ഇറങ്ങി മറ്റൊരു ജീവിതത്തിലേക്ക് പോവുമ്പോള്‍, അതേക്കുറിച്ച് അധികം എക്‌സ്‌പോസ് ചെയ്യാതിരിക്കുക. പ്രവോക്ക് ചെയ്താല്‍ പ്രതികരിക്കാതെയിരിക്കുക. ഡിവോഴ്‌സാവാതെ കെനിഷയ്‌ക്കൊപ്പം ആടിപ്പാടി നടക്കുമ്പോള്‍ ആളുകള്‍ അതിനെ വിമര്‍ശിക്കുമെന്ന് മനസിലാക്കണമായിരുന്നു അദ്ദേഹം. അത് മനസിലാക്കാതെയായിരുന്നു അദ്ദേഹം ഇറങ്ങിപ്പോയത്. ഭാര്യമാതാവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അവര്‍ അദ്ദേഹത്തെ വിലയ്‌ക്കെടുക്കുകയായിരുന്നു എല്ലാ രീതിയിലും. രവി മോഹന്‍ പറയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം അനുഭവിച്ചതാണ്. ആ ലേഡി കൊടുത്ത ധൈര്യത്തിലാണ് അദ്ദേഹം ഈ ബന്ധത്തില്‍ നിന്നും ഇറങ്ങിപ്പോരാന്‍ തീരുമാനിക്കുന്നത്.


Click it and Unblock the Notifications