രേണു തരുന്ന പൈസ മേടിക്കരുത്! കിച്ചുവിനോട് പറഞ്ഞതാണ്! കൂടുതല്‍ വെളിപ്പെടുത്തലുകള്‍
രേണു സുധിയുടെ വീട്ടിലെ താമസത്തെക്കുറിച്ചും, താന്‍ നേരിട്ട ഒറ്റപ്പെടലിനെക്കുറിച്ചും കിച്ചു കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. കിച്ചു കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങി, രേണുവിന് ഇനി പിടിച്ച് നില്‍ക്കാന്‍ പറ്റില്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍. വ്‌ളോഗിലൂടെയായി ഷെഫീനയും ഇവരെക്കുറിച്ച് സംസാരിച്ചിരുന്നു. കിച്ചു ഇട്ടിരിക്കുന്ന വീഡിയോയിലെ മുഴുവന്‍ കാര്യങ്ങളും ഞാന്‍ എടുത്തിട്ടില്ല. ഓരോന്ന് ഓരോന്നായി എടുത്ത് വിശദീകരിക്കാന്‍ എനിക്കറിയാം. പക്ഷേ, ഞാന്‍ അത് എടുത്തിട്ടില്ല. എനിക്ക് ഹേര്‍ട്ട് ചെയ്ത സംഭവം എന്താണെന്ന് വെച്ചാല്‍ നിന്റെ അമ്മ വട വിറ്റ് കൊണ്ടുവരുന്ന പൈസയല്ലെടാ നീ തിന്നുന്നത് എന്ന് ചോദിച്ചിരുന്നു. ശരിക്ക് പറഞ്ഞാല്‍ അവന് കൊണ്ടത് അതാണ്. അങ്ങനെ അവള്‍ വട വിറ്റ് അവന് പൈസ കൊടുക്കണ്ട എന്നാണ് ഉദ്ദേശിച്ചത്. അങ്ങനെയാണ് അവന്‍ പഠനം നിര്‍ത്തി ജോലിക്ക് പോവാന്‍ തയ്യാറാവുന്നത്.
പത്തും നൂറും അവള്‍ ഇട്ട് തരുന്നത് നീ വാങ്ങിക്കല്ലേ മോനേ, ഒരു കുഴപ്പവുമില്ല, നിന്നെ നോക്കിക്കോളാം എന്ന് സുധിയുടെ ചേട്ടന്റെ ഭാര്യ എന്റെ മുന്നില്‍ വെച്ചാണ് പറഞ്ഞത്. നക്കാപ്പിച്ച കണക്ക് അവള്‍ പൈസയിടും. അത് വാങ്ങല്ലേയെന്ന് പറഞ്ഞതാണ്. അവന് ഇവിടെയൊരു കുറവുമില്ല. എന്തിനാണ് അവന്‍ പൈസ വാങ്ങുന്നതെന്നാണ് അവര്‍ ചോദിച്ചത്. എന്റെ മുന്നില്‍ വെച്ചാണ് അവരത് പറഞ്ഞത്. അവരുടെ വീട്ടില്‍ അവന്‍ നില്‍ക്കുന്നു, അവനെ നോക്കാനാണെങ്കില്‍ രേണു ആ പൈസ അവരുടെ കൈയ്യിലല്ലേ കൊടുക്കേണ്ടത്. ഇവളെന്തിനാണ് ഡയറക്ട് കിച്ചുവിന്റെ കൈയ്യിലേക്ക് പൈസ കൊടുക്കുന്നത്. ഒരു കുട്ടിയുടെ കൈയ്യില്‍ കൊടുക്കുന്നതിന് ലിമിറ്റില്ലേ, കുട്ടി അത് വകമാറ്റുമെന്ന ബോധ്യമല്ലേ. അവന്‍ കള്ള് കുടിച്ചാലും ചീത്തയായാലുമൊന്നും കുഴപ്പമില്ല. അവനെങ്ങനെ പോയാലും അവളുടെ പരിപാടികളെല്ലാം ഭംഗിയായി നടക്കും.

അമ്മ വട വിറ്റ പൈസ കൊണ്ടാണ് ജീവിക്കുന്നതെന്ന ചോദ്യം ഞാന്‍ നേരിട്ട് ചോദിച്ചതാണ്. സമൂഹത്തില്‍ ഇറങ്ങി നടക്കാന്‍ പറ്റുന്നില്ല. ഞാന്‍ അനുഭവിച്ച വിഷമം നിങ്ങള്‍ മനസിലാക്കണമെന്ന് അവന്‍ പറഞ്ഞതാണ്, ഞാന്‍ പറഞ്ഞ് കൊടുത്ത മറുപടിയല്ല അത്. വേറെ ആരേക്കാളും ഉപരി എനിക്കത് മനസിലാക്കണം. ആ മറുപടി എനിക്കുള്ളതാണ്, രേണുവിനുള്ളതല്ല. എനിക്ക് വേണ്ടിയാണ് അച്ഛന്‍ ഇത്രയും വിവാഹങ്ങള്‍ ചെയ്തത്. അല്ലാതെ ഭ്രാന്തല്ല. ആ മറുപടി എനിക്കുള്ളതാണ്. എന്നെയാണ് മെന്‍ഷന്‍ ചെയ്തത്. അത് രേണുവിനുള്ളതല്ലെന്നും ഷെഫീന പറയുന്നു.
രേണുവിനെ വള്‍ഗറാക്കി ചിത്രീകരിച്ച് പണമുണ്ടാക്കുന്ന കുറേപേരുണ്ട്. അവരാണ് എന്നെക്കുറിച്ചും മോശം പറയുന്നത്. നേരില്‍ കാണാന്‍ നീ നല്ല ഭംഗിയാണെന്നാണ് ചിലരൊക്കെ രേണുവിനോട് പറയുന്നത്. രേണുവിന്റെ പേര് കിച്ചു എവിടെയും പറഞ്ഞിട്ടില്ല. അവന് അവകാശപ്പെട്ട വീട്ടില്‍ നിന്റെ കുടുംബക്കാര്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട് അവന് ഇടമില്ല. ഞാന്‍ പൈസ കൊടുത്തു എന്നല്ല അതിന് പറയേണ്ടത്. നിന്നെ വേണ്ടെന്ന് അവനൊരിക്കലും പറഞ്ഞിട്ടില്ല. ഈ രീതിയില്‍ പൈസയുണ്ടാക്കി രേണു വരുന്നതിനോട് താല്‍പര്യമില്ല. അതാണ് കിച്ചു പറയാന്‍ ശ്രമിക്കുന്നത്.
കുട്ടികള്‍ നാളെ സമൂഹത്തില്‍ അപമാനിക്കപ്പെടും. അങ്ങനെയൊരു കാര്യത്തെക്കുറിച്ചാണ് കിച്ചു പറഞ്ഞത്. അവന്റെ കൂട്ടുകാരന്റെ അമ്മയുടെ മുഖത്ത് പോലും നോക്കാനാവുന്നില്ലെന്ന്. അത് രേണു മനസിലാക്കണം. സുധിയുടെ ഭാര്യ സുധിയെപ്പോലെയുള്ള കഴിവ് കിട്ടണമെന്നില്ല. കലാകാരിയായി ജീവിച്ചതൊന്നുമല്ലല്ലോ നിങ്ങള്‍. അനാവശ്യമായ ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് കൊടുക്കുന്നുണ്ട്. മകനായല്ലേ അവനെ ഉള്‍ക്കൊണ്ടത്. ആ കുട്ടിയെ ശരിക്കും ഉള്‍ക്കൊണ്ടതാണെങ്കില്‍ ഇങ്ങനെയല്ല നോക്കണ്ടത് എന്നുമായിരുന്നു ഷെഫീന പറഞ്ഞത്.


Click it and Unblock the Notifications