'അവളെ കാഴ്ചവെച്ച് പണം വാങ്ങിയിട്ട് പിഴയെന്ന് വിളിക്കുന്നു, ദിയ ബോൺ ക്രിമിനൽ, അവർ ലഹരി ഉപയോഗിക്കുന്നത് കണ്ടു'
നടി സജ്ന നൂർ മുൻ ബിഗ് ബോസ് താരം ദിയ സനയെ കുറിച്ച് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ വൈറലായിരുന്നു. ദിയ സനയ്ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും എംഡിഎംഎ അടക്കം ഉപയോഗിക്കുന്നത് കണ്ടുവെന്നുമാണ് സജ്ന പറഞ്ഞത്. ഇപ്പോഴിതാ സജ്നയുടെ വാക്കുകൾ ശരിവെച്ച് എത്തിയിരിക്കുകയാണ് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ യുട്യൂബർ ഷെഫീന ബീവി.
ബോൺ ക്രിമിനലാണ് ദിയ സനയെന്നും അവർ ലഹരി മാഫിയയിലെ കണ്ണിയാണെന്നും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിക്കപ്പെടേണ്ട ആളാണ് ദിയയെന്നും ഷെഫീന ബീവി പറഞ്ഞു. ഷെഫീനയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സജ്നയെ വെളുപ്പിക്കാനല്ല ഈ വീഡിയോ. സജ്ന ഇത്രയും പ്രശ്നങ്ങളിൽ ചെന്ന് പെടാനുള്ള കാരണം അവരെ ഉപയോഗിച്ച് കാശുണ്ടാക്കിയ ഫിറോസ് തന്നെയാണ്.

അതുകൊണ്ടാണ് എനിക്ക് ഫിറോസിനോട് എതിർപ്പ്. സജ്ന മുന്നോട്ട് വെച്ചത് വലിയൊരു വിഷയമാണ്. അതിനെ മുക്കാൻ വേണ്ടി ഭാവിയിൽ അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടി ചിലർ ഫിറോസിനെ വെച്ച് സജ്നയെ ഇല്ലാതാക്കി. അപ്പോഴും സജ്ന തെറ്റുകാരിയല്ലെന്ന് എനിക്ക് അഭിപ്രായമില്ല. ഒരു പെണ്ണിനെ കൊണ്ട് നടന്ന് വിറ്റിട്ട് പിന്നീട് അവൾ അവളുടെ ഇഷ്ടത്തിന് പോയിയെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.
കസ്റ്റമറെ കണ്ടെത്തി അവളെ അവർക്ക് കാഴ്ചവെച്ച് പണവും വാങ്ങിയിട്ട് അവൾ പിഴയാണെന്ന് പറയുന്നത് വ്യക്തിത്വമില്ലായ്മയാണ്. അതുകൊണ്ടാണ് ഫിറോസിനെ ഞാൻ അനുകൂലിക്കാത്തത്. ഗാർഹിക പീഡനം സജ്ന അനുഭവിച്ചിട്ടുണ്ട്. ഫിറോസ് ഭീഷണിപ്പെടുത്തിയതുകൊണ്ട് പുറത്ത് പറയുന്നില്ല. അതുപോലെ ഓപ്പറേഷൻ തൂഫാൻ മൂലം പിടിക്കപ്പെടേണ്ട വ്യക്തിയാണ് ദിയ സന.
അവർ ഒരു ബോൺ ക്രിമിനലാണ്. എൽജിബിടിക്യു വിഭാഗത്തിൽപ്പെട്ട ആളുകളെ ചേർത്ത് പിടിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് അവർക്കിടയിൽ ലഹരി വിതരണം ചെയ്ത് അവരെ കൊണ്ട് സർവ്വത്ര വൃത്തിക്കേടും ചെയ്യിപ്പിക്കുന്നത് ദിയ സനയാണ്. അതിന്റെ തെളിവാണ് സജ്ന പുറത്തുവിട്ടത്. സജ്നയുടെ ക്യാരക്ടർ വിലയിരുത്തുന്നതിന് പകരം അവൾ പറഞ്ഞ ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ചാൽ സത്യം മനസിലാകും. സജ്ന ഒരു ഇരയാണ്.
പലരും ചോദിച്ചൊരു ചോദ്യമാണ് ദിയ സനയുടെ വരുമാന മാർഗം എന്താണെന്നത്. അവൾ എന്തെങ്കിലും തെഴിൽ ചെയ്യുന്നുണ്ടോയെന്നത്. അവളുടെ ജോലി ലഹരിയുമായി ബന്ധപ്പെട്ടതാണെന്നാണ് സജ്ന പറയുന്നത്. സജ്നയ്ക്ക് അനുഭവമുണ്ട്. അതുകൊണ്ടാണ് അവൾ പറഞ്ഞത്. സ്ത്രീകളെ ഇത്തരം മാഫിയകൾക്ക് കൊണ്ടുപോയി ഇട്ട് കൊടുക്കുന്ന പ്രധാന കണ്ണിയാണ് ദിയ സനയും ജാസിയുമെല്ലാം. അവരെല്ലാം ഏജന്റ്സാണ്.

ദിയ സനയെ വൈദ്യ പരിശോധനനയ്ക്ക് വിധേയയാക്കണം. സിയ പവലിന്റെ പ്രോഗ്രാമിന് പോയപ്പോൾ ദിയ സിഗരറ്റ് വലിച്ച് വിടുന്നത് ഞാൻ കണ്ടതാണ്. സിഗരറ്റിനുള്ളിൽ അതുണ്ടെന്ന് പിന്നീട് മനസിലായി. ദിയ ഏജന്റാണ്. എല്ലാ ഫ്രോഡുകളും ശാസ്തമംഗലത്തുണ്ട്. കവടിയാർ ബേസ് ചെയ്താണ് എല്ലാ ഫ്രോഡുകളും വീട് എടുത്ത് വെച്ച് താമസിക്കുന്നത്. കവടിയാറിൽ ഒരു ഹോസ്റ്റലുണ്ട്.
അതിന്റെ വാർഡൻ ഉൾപ്പടെ ലഹരി വിൽപ്പന മാഫിയയുടെ ഭാഗമാണ്. തെറിവിളിയുടെ ആശാട്ടിയാണ് ദിയ സന. ഇവരുടെ എല്ലാം സ്വഭാവം എനിക്ക് അറിയാം. അതുകൊണ്ടാണ് ഇക്കാര്യത്തിൽ മാത്രം ഞാൻ സജ്നയുടെ ഭാഗത്ത് നിൽക്കുന്നത് എന്നും ഷെഫീന ബീവി പറഞ്ഞു. തന്റേയും റസൂൽ പൂക്കുട്ടിയുടേയും ഓഡിയോ കോൾ ഫിറോസിന് കൈമാറിയത് ദിയയാണെന്നും സജ്ന പറഞ്ഞിരുന്നു.
മുൻ ബിഗ് ബോസ് താരം മാത്രമല്ല ആക്ടിവിസ്റ്റ് കൂടിയാണ് ദിയ. ലഹരിക്ക് എതിരെ മുദ്രാവാക്യം വരെ വിളിച്ചിട്ടുള്ള താൻ എങ്ങനെ ലഹരി മാഫിയയുടെ ഭാഗമാകുമെന്നാണ് സജ്നയുടെ അഭിമുഖം വൈറലായപ്പോൾ പ്രതികരിച്ച് ദിയ സന ചോദിച്ചത്.


Click it and Unblock the Notifications


