എനിക്ക് രണ്ട് വിവാഹം! ഒരാള്‍ മരിച്ചുപോയി! എന്റെ വയ്യായ്മയെ വരെ കളിയാക്കി! പേരന്‍സിനെയും മോശം പറഞ്ഞു

രേണു സുധിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് വന്ന മോശം കമന്റുകളില്‍ പ്രതികരിച്ചിരിക്കുകയാണ് ഷെഫീന ബീവി. കിച്ചു സുധി റിതപ്പനെ കാണാന്‍ വന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സ്വന്തം വീട്ടിലേക്ക് പോയതിന്റെ വിശേഷമായിരുന്നു വ്‌ളോഗിലൂടെ പങ്കുവെച്ചത്. അത് കണ്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷമായി. കിച്ചു ഒരു വീഡിയോ ഇട്ടപ്പോള്‍ ഇവറ്റകളൊക്കെ എന്റെ തലയില്‍ കയറുകയായിരുന്നു. ഞാനെന്തോ ബ്രെയിന്‍വാഷ് ചെയ്തു എന്നൊക്കെയായിരുന്നു. ബേസിക്കലി അതില്‍ ഞാന്‍ കുറച്ച് സെന്‍സിറ്റീവായിരുന്നു. എനിക്കും മക്കളുണ്ട്. ആണ്‍കുട്ടികളാണ്, ഞാനില്ലാതെ വന്നാല്‍ എന്റെ കുട്ടികളെന്താവും എന്ന ചിന്തയായിരുന്നു അതില്‍ വന്നത്. അല്ലാതെ ഈ പറയുന്ന പയ്യനുമായി എനിക്ക് യാതൊരുവിധ സംസാരവുമില്ല. എനിക്ക് വന്ന കമന്റുകളൊക്കെ പറയാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് അവളുടെ പടയാളികള്‍, ഒട്ടും സഭ്യമല്ലാത്തതാണ് പലതും.

അവള്‍ പറയുന്നത് കേട്ട് വിശ്വസിച്ച് കമന്റിട്ടവരുമുണ്ട്. എന്നെ വലിച്ച് അതിനകത്ത് ഇട്ടു. അതാണ് ഞാനും പറഞ്ഞത്. ഇവര്‍ പറയുന്നൊരു നെറേഷന്‍ പോലും എന്നെ മൂപ്പിച്ചാണ് കിട്ടിയത്. തനിക്ക് വന്ന കമന്റുകളില്‍ ചിലതും ഷെഫീന കാണിച്ചിരുന്നു. പകപോക്കാന്‍ ഇത്തിരിയില്ലാത്ത കുഞ്ഞിനെ പബ്ലിക്കില്‍ അപമാനിക്കാന്‍ ഇട്ട് കൊടുത്തിട്ട് ഇപ്പോള്‍ നിങ്ങള്‍ ന്യായം പറയുന്നു. രേണുവിനോട് നിങ്ങള്‍ക്ക് വൈരാഗ്യമുണ്ടെങ്കില്‍ അത് അവരോട് തീര്‍ക്കണം. ചെറിയ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്ന് നിങ്ങള്‍ പോസ്റ്റിട്ടതിന് ശേഷം ആ കുഞ്ഞ് എത്രയോ യൂട്യൂബേഴ്‌സിന്റെ പോസ്റ്റുകളില്‍ പിന്നെയും, പിന്നെയും അപമാനിക്കപ്പെട്ടു. ആ കുഞ്ഞിനെ അപമാനിച്ച് കൊണ്ടുള്ള കമന്റുകള്‍ അതിനൊക്കെ താഴെ വന്നു.

Shafeena Beevi s reply to haters
Photo Credit: Shafeena Beevi / Renu Sudhi / Instagram

ഇനിയും ചെല്ലുന്ന ഇടങ്ങളിലെല്ലാം അതിനെ ആ രീതിയില്‍ ആളുകള്‍ കാണും. മാറി നിന്ന് പരിഹസിക്കും. സ്‌കൂളുകളില്‍, പഠിക്കുന്ന മറ്റിടങ്ങളില്‍ അതിന്റെ ഭാവി ജീവിതത്തില്‍ എല്ലാം ഈ അപമാനം പിന്തുടരും. അവന്റെ അമ്മ എങ്ങനെ നടന്നാലും അത് അവന്‍ ആ ബന്ധം മുറിച്ച് കളഞ്ഞാല്‍ തീരും. കിച്ചു അവന്റെ അമ്മയോട് ചെയ്തത് പോലെ. പക്ഷേ, അവന്‍ എന്ന വ്യക്തിയിലേക്ക് നിങ്ങള്‍ കൊണ്ടുപോയി ഇട്ടുകൊടുത്ത അപമാനം മുറിച്ച് കളഞ്ഞാല്‍ മാഞ്ഞുപോകില്ല. ദൈവത്തിന്റെ മുന്നില്‍ നിങ്ങള്‍ എന്നെങ്കിലും കണക്ക് പറയേണ്ടി വരും. ശപിക്കലാണ് ഇവരുടെ പ്രധാന പരിപാടി. എന്റെ ഉമ്മയേയും ഉപ്പയേയും പറയുന്നത് ഞാന്‍ കേള്‍ക്കുന്നില്ലേ. അതും ഗസറ്റഡ് പോസ്റ്റിലിരിക്കുന്ന വ്യക്തിയുടെ മകളാണ് ഞാന്‍. എന്റുമ്മയെ ഇവരെന്തൊക്കെ പറഞ്ഞിട്ടുണ്ട്.

എനിക്ക് രണ്ട് വിവാഹം. അതിലൊരാള്‍ മരണപ്പെട്ടുപോയി. ഇല്ല അതില്‍ കൂടുതലെന്ന് നിങ്ങള്‍ പറയുമ്പോള്‍ എന്റെ മക്കളെ അത് ബാധിക്കില്ലേ. എന്റെ മക്കളുടെ ഫോട്ടോ വരെ നിങ്ങളെടുത്ത് പബ്ലിഷ് ചെയ്തില്ലേ. വയ്യായ്മ വന്നിട്ടും, വീല്‍ചെയറിലായിരുന്നിട്ടും ജോലിയെടുത്താണ് ഞാന്‍ മക്കളെ നോക്കുന്നത്. എന്നെ എന്തൊക്കെ പറഞ്ഞിട്ടുണ്ട്. തമാശയ്ക്ക് പറയുന്ന വാക്ക് പോലും നിങ്ങളെടുത്ത് ട്രോളിയില്ലേ. ഞാന്‍ എന്ത് കുറ്റമാണ് ചെയ്തത്. തെളിവായിട്ടല്ലേ ഞാന്‍ ആ വോയ്‌സ് ക്ലിപ്പ് കേള്‍പ്പിച്ചത്. ഞാന്‍ തെളിവൊന്നും പുറത്തുവിട്ടില്ല. ഇനി വിടാനിരിക്കുന്നതേയുള്ളൂ. എന്റെ കുടുംബ പശ്ചാത്തലം വരെ ചോദ്യം ചെയ്തപ്പോള്‍ ഞാന്‍ എന്റെ അഡ്രസ് പറഞ്ഞില്ലേ. എന്റെ മക്കളുടെ തല താഴുന്ന അവസരം വന്നപ്പോഴാണ് ഞാന്‍ ഡിഎന്‍എ ടെസ്റ്റിനെക്കുറിച്ച് പറഞ്ഞത്.

ആ വീട് കിച്ചുവിന്റെ പേരിലല്ലേ. റിതപ്പന്‍ അതിലൊരു അവകാശിയാണെന്നല്ലേയുള്ളൂ. അവന്റെ വീഡിയോ കണ്ടപ്പോള്‍, ഞാന്‍ പറഞ്ഞതെങ്കിലും ഫീലായി അവന്‍ വല്ലതും ചെയ്യുമോ എന്ന പേടിയുണ്ടായിരുന്നു. അതാണ് ഞാന്‍ പോയി കണ്ടത്. അതേക്കുറിച്ച് കൃത്യമായി തന്നെ വിശദീകരിച്ചതുമാണ്. എന്റെ വയ്യായ്മയെ പബ്ലിക്കായി കളിയാക്കി. എനിക്ക് നാല് മാപ്പിളയെന്ന് പറഞ്ഞു. അതൊക്കെ അവള്‍ തന്നെ കൊണ്ടുവരട്ടെ. അവള്‍ ചെയ്തതെല്ലാം ശരി എന്ന നിലപാട് എന്തുകൊണ്ടാണെന്നുമായിരുന്നു ഷെഫീന ചോദിച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X