ഞാനും മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ട്! അന്ന് റൂമില്‍ കണ്ടത്! ലക്ഷ്മി പ്രിയയുടെ ലക്ഷ്യം അന്‍സിബ: ഷഫീന

അന്‍സിബയ്ക്ക് എതിരെ ആരോപണങ്ങളുമായി വീണ്ടും എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ. അഭിമുഖത്തിന്റെ പ്രമോ വീഡിയോയാണ് കണ്ടത്. ഇതേ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഷഫീന ബീവി. പക്വതയോടെ കാര്യങ്ങള്‍ മനസിലാക്കി, സംസാരിച്ചിട്ടുണ്ട് അന്‍സിബ. പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും എതിരഭിപ്രായമോ ഉണ്ടെങ്കില്‍ അത് വേണം പറയാന്‍. അല്ലാതെ പേഴ്‌സണലി അറ്റാക്ക് ചെയ്യുകയല്ല വേണ്ടത്. ഒരു പെണ്‍കുട്ടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള അഭിമുഖം എങ്ങനെയാണ് സംപ്രേഷണം ചെയ്യുന്നത്. അതിന് ഒരു മാധ്യമം അവസരം കൊടുക്കുന്നത് ഭയങ്കര മോശമായ കാര്യമാണ്. എത്തിക്‌സിന് വിരുദ്ധമായ കാര്യമാണിത്. ആ മാധ്യമത്തേയും ചേര്‍ത്തുവേണം കേസെടുക്കാന്‍ എന്നേ ഞാന്‍ പറയുള്ളൂ.

അവള്‍ മദ്യപിക്കുകയോ, പുകവലിക്കുകയോ ചെയ്യുന്നത് മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ട കാര്യമല്ല. നമുക്ക് അതിനുള്ള സ്വാതന്ത്ര്യമില്ല. മയക്കുമരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സത്യമല്ലാത്ത കാര്യമാണ് പറയുന്നതെന്ന് പറയുന്ന വ്യക്തിയുടെ ഭാവത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്റെ ജീവന്‍ അപായത്തിലാണെന്ന് ആ കുട്ടി പറയുന്നുണ്ട്. അതില്‍ കഴമ്പുണ്ടെന്നാണ് മനസിലാക്കുന്നത്. നീന കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍ പ്രതികരിക്കുമെന്ന് പറഞ്ഞിട്ടും, അവര്‍ക്കതിന് കഴിഞ്ഞില്ല. കാരണം വേറൊന്നുമല്ല. മറുവശത്തുള്ളവര്‍ അത്രയും ശക്തരായത് കൊണ്ടാണ്.

Shafeena Beevi reaction video
Photo Credit: Shafeena Beevi / Ansiba Hassan / Lakshmi Priya

ലക്ഷ്മി പ്രിയ സംസാരിക്കുന്നതിന്റെ വോയ്‌സ് ക്ലിപ്പിംഗും കേള്‍പ്പിച്ചിരുന്നു. അന്‍സിബയ്ക്ക് ഞാന്‍ മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ട് എന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. അത് പറഞ്ഞിടത്ത് തന്നെ നിങ്ങള്‍ ഫ്‌ളോപ്പായി. പ്രായത്തിന് അനുസരിച്ച വര്‍ത്തമാനമല്ല നിങ്ങള്‍ പറഞ്ഞത്. വിവാഹം കഴിഞ്ഞ്, അമ്മയായി, കുടുംബിനിയായി ജീവിക്കുന്നൊരു സ്ത്രീ പറയുന്നു, ഞാന്‍ മറ്റൊരു പെണ്‍കുട്ടിക്ക് മദ്യം വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന്. നിങ്ങള്‍ കൊടുത്തു എന്ന് പറയുന്നത് തന്നെ മോശമാണ്. ആ പെണ്‍കുട്ടി അത് കഴിക്കുന്നുണ്ടെങ്കില്‍, അങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ചേച്ചിയെപ്പോലെ ചേര്‍ത്തുപിടിക്കുകയും ചെയ്തിരുന്നെങ്കില്‍ നീ മിടുക്കിയാണ്. ഈ പറയുന്നത് അവള്‍ക്കിട്ടുള്ള പണിയാണ്. അവളെ ഡീഗ്രേഡ് ചെയ്യാനാണ്. അവള്‍ അങ്ങനെയൊരു മദ്യപാനിയല്ല എന്നാണ് അതിനര്‍ത്ഥം.

രാത്രി രണ്ട് മണി വരെ ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞ് അവിടെ ഇരിക്കുകയും ചെയ്തു. അതുകഴിഞ്ഞ് മൂന്ന് മണിയായപ്പോള്‍ ഞാന്‍ എന്റെ റൂമില്‍ പോയി കുളിച്ച് ഫ്രഷായി, പെട്ടിയൊക്കെ എടുത്ത് പോവാന്‍ നില്‍ക്കുമ്പോള്‍ ഒരാളിനെ കണ്ടു. റൂമെടുത്തത് ഉറങ്ങാനല്ലേ, മൊത്തം നുണയാണ്. ഹോട്ടല്‍ റൂം തന്നെയല്ലേയെന്നും ഷെഫീന ചോദിക്കുന്നുണ്ട്. താഴെ പോയി വണ്ടിയില്‍ കയറാന്‍ നിന്നപ്പോഴാണ് അയാളെ കണ്ടത്. ആ ടൈമില്‍ അന്‍സിബയെ വിളിച്ചപ്പോള്‍ ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. എടുക്കുന്നില്ല. കോളിംഗ് ബെല്ലടിച്ചപ്പോള്‍ അന്‍സിബ വാതില്‍ തുറന്നു. നോക്കുമ്പോള്‍ ആ വന്ന പുള്ളി ബെഡില്‍ ഇരിപ്പുണ്ട്.

ഇതാരാണ് എന്ന് ചോദിച്ചപ്പോള്‍ അയ്യോ, ഇതെന്റെ ബ്രദറാണ് എന്നായിരുന്നു പറഞ്ഞത്. സഹോദരന്‍ എങ്ങനെയാണ് മുഖം മറച്ച് സഹോദരിയുടെ റൂമില്‍ വരുന്നത്. മാത്രമല്ല ഇത്രയും വലിയ സഹോദരിയുടെ കൂടെ സഹോദരന്‍ താമസിക്കില്ലല്ലോ. ബ്രദറിന്റെ ആധാര്‍ കാര്‍ഡ് തരാന്‍ പറഞ്ഞപ്പോള്‍, സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ വരെ താമസിക്കുന്നവരാണ്. ആധാര്‍ കാര്‍ഡൊന്നും തരാന്‍ പറ്റത്തില്ലെന്ന്. അന്ന് വന്ന ആ വ്യക്തി ആരാണെന്ന് എനിക്കറിയാം. പോലീസ് സ്‌റ്റേഷനിലും ആ മുഖം കണ്ടിരുന്നു. ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്ന് അന്‍സിബ തെളിയിക്കണം എന്നുമായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്.

നിങ്ങളെന്തിനാണ് ആധാര്‍ കാര്‍ഡ് ചോദിക്കുന്നത്. ഹോട്ടലുകാരല്ലേ അത് ചോദിക്കേണ്ടത്. റൂമിലൊരാള്‍ വന്നു എന്ന് പറഞ്ഞാല്‍ അവിഹിതം എന്നാണോ. ഇതൊരു ഫേക്ക് ആരോപണമായാണ് തോന്നുന്നത്. ആ പയ്യനായിരിക്കും ഈ പെണ്‍കുട്ടിക്കൊപ്പം സ്റ്റേഷനിലേക്ക് പോയത്. അവള്‍ക്ക് സപ്പോര്‍ട്ടായി നില്‍ക്കുന്നത് അവനാണെങ്കില്‍ അവനെ വെട്ടുക. ഇതൊരു വല്ലാത്ത യുദ്ധതന്ത്രമാണ്. ചുറ്റുംനില്‍ക്കുന്നവരെ ടാര്‍ഗറ്റ് ചെയ്ത് ഇല്ലാണ്ടാക്കുക. എന്നിട്ട് അവരെ വെട്ടിയിടുക. ഒറ്റയ്ക്ക് നില്‍ക്കുന്ന മരം വെട്ടിയിടുക അതാണ് അവരുടെ ഉദ്ദേശമെന്നുമായിരുന്നു ഷഫീന പറഞ്ഞത്.

Read more about: lakshmi priya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X