അയാള്‍ക്ക് ഭാര്യയില്ലേ! മക്കളില്ലേ! നിരപരാധിയെങ്കില്‍ തെളിവ് പുറത്തുവിടൂ! സജ്‌നയെ വെല്ലുവിളിച്ച് ഷഫീന

സജ്‌നയുടെ വിഷയത്തില്‍ എന്താണ് മിണ്ടാതെയിരിക്കുന്നതെന്ന ചോദ്യം വന്നിരുന്നു ഷഫീന ബീവിക്ക്. പുതിയ വീഡിയോയിലൂടെയായി ഇതേക്കുറിച്ചായിരുന്നു അവര്‍ സംസാരിച്ചത്. ഞാന്‍ ആകെ വണ്ടറടിച്ചുപോയിരുന്നു. ഇങ്ങനെയൊരു നീക്കം ആ സൈഡില്‍ നിന്നും വന്നപ്പോള്‍. നയന്‍ വീക്ക്‌സ് എന്ന് സജ്‌ന പബ്ലിസിറ്റി കൊടുക്കുന്നു. ഇത്ര മണ്ടിയാണോ ഇത് എന്നൊരു കണ്‍ഫ്യൂഷന്‍ എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ അത് ക്ലിയറായി. ഹാക്കായതാണ്. കൊച്ച് അറിഞ്ഞില്ല. പ്രഗ്നന്റാവണമെങ്കില്‍ ഭര്‍ത്താവ് വേണം അല്ലെങ്കില്‍ ലിവിംഗ് റ്റുഗദറായിരിക്കണം. സജ്‌നക്കൊച്ച് പാവമാണ്, അത് ഇന്നസെന്റാണ്. എന്റെ അക്കൗണ്ട് ഹാക്കായി പോയിരിക്കുകയായിരുന്നു. കുറച്ച് നേരം മുന്‍പെയാണ് എനിക്ക് അത് തിരിച്ച് കിട്ടിയത്. ചിലരൊക്കെ എനിക്ക് കണ്‍ഗ്രാറ്റ്‌സൊക്കെ അയയ്ക്കുന്നുണ്ടായിരുന്നു. കാര്യം തിരക്കിയപ്പോളാണ് പോസ്റ്റ് കണ്ടത്. അതുപോലെ യൂട്യൂബേഴ്‌സും വീഡിയോകള്‍ ചെയ്തിരുന്നു. അതൊക്കെ കണ്ടാണ് കാര്യം മനസിലാക്കിയതെന്നായിരുന്നു സജ്‌ന പറഞ്ഞത്.

അക്കൗണ്ട് ഹാന്‍ഡില്‍ ചെയ്യുന്ന ശാലുവിനോട് ഞാന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. അവള്‍ക്കും പറ്റുന്നുണ്ടായിരുന്നില്ല. വൃത്തികെട്ട രീതിയിലുള്ള ഫോട്ടോസും, വീഡിയോകളുമൊക്കെ വന്നിരുന്നു. വീഡിയോ ചെയ്യാന്‍ പറ്റിയ മാനസികാവസ്ഥയൊന്നുമല്ലെന്നും സജ്‌ന പറഞ്ഞിരുന്നു. നിങ്ങളുടെ അക്കൗണ്ടില്‍ വന്നൊരു വീഡിയോ എടുക്കുക മാത്രമാണ് യൂട്യൂബേഴ്‌സ് ചെയ്തത്. സ്ത്രീകള്‍ മുന്നോട്ട് വരുമ്പോള്‍ സന്തോഷം തോന്നാറുണ്ട് എനിക്ക്. എന്നാല്‍ അതേസമയം തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ വരുമ്പോള്‍ ദേഷ്യം തോന്നാറുണ്ട്. അയാളൊരു കുടുംബസ്ഥനല്ലേ, ഭാര്യയും രണ്ട് മക്കളുമില്ലേ. അവരുടെ അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ. അച്ഛന്‍ ദേ മറ്റേ പരിപാടിയിലൂടെ ഒപ്പിച്ചു എന്നല്ലേ ആ കുട്ടികള്‍ വിചാരിക്കുക. സാമ്പത്തികലാഭം ലക്ഷ്യം വെച്ച് ചെയ്തതായിരിക്കാനാണ് സാധ്യത എന്നാണ് എനിക്ക് തോന്നുന്നത്.

Sajna Noor  s video goes viral
Photo Credit: Sajna Noor / Instagram

ആദ്യം ഒരു കല്യാണം കഴിച്ചു. അത് കളഞ്ഞു രണ്ടാമത് കെട്ടി. ഇപ്പോള്‍ അതും പോയി. ഇതിനൊക്കെ കുറച്ച് ഗ്യാപ്പ് കൊടുക്കെന്നേ. ഇങ്ങനെ നിരന്തരം കല്യാണം കഴിച്ച് നടക്കുന്നതിന് പ്രശ്‌നങ്ങളൊന്നുമില്ലേ. മതപരമായൊരു സ്ട്രംഗ്ത് വരുന്നുണ്ടെന്ന് തോന്നുന്നു. ഇവരെയൊക്കെ ഇങ്ങനെ കയറൂരി വിട്ടാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത്. എന്നെ കൊല്ലാക്കൊല ചെയ്യുകയാണ്. ഞാന്‍ എന്തായാലും ജീവിക്കും. അടുത്ത ദിവസം തന്നെ സ്‌റ്റേഷനിലേക്ക് പോവും. ആര് ചെയ്താലും അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. എന്റെ ലൈഫില്‍ ആരെങ്കിലും വന്നാലോ, കല്യാണം കഴിഞ്ഞാലോ, കുഞ്ഞുണ്ടായാലോ ഞാനായിട്ട് തന്നെ വന്ന് പറയും. അപ്പോള്‍ മാത്രം നിങ്ങള്‍ വിശ്വസിച്ചാല്‍ മതി.

കുറേനാളായിട്ട് ഇങ്ങനെയുള്ള കഥകളൊക്കെ പറയുന്നുണ്ട് ഇവര്‍. യഥാര്‍ത്ഥത്തില്‍ കള്ളിയാണെന്ന് തെളിയിക്കുകയാണ് ഇവര്‍. അക്കൗണ്ട് ഹാക്ക് ചെയ്താല്‍ അതേക്കുറിച്ച് മാധ്യമങ്ങളിലൂടെ വന്ന് പറയാമല്ലോ. എന്താണ് അത് ചെയ്യാതെയിരുന്നത്. അക്കൗണ്ട് ശരിയായി വരാന്‍ വേണ്ടി കാത്തിരുന്നിട്ട്, അതിലൂടെ തന്നെ വെളിപ്പെടുത്തുന്നു. സപ്പോര്‍ട്ട് ചെയ്തവരെയും വെറുപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹവുമായി ബന്ധമില്ലെന്ന് പറഞ്ഞാല്‍ തെളിവൊക്കെ സംഘടിപ്പിച്ച് വന്നാല്‍ ഇഷ്ടമാവുമോ. പല കാര്യങ്ങളും മന:പ്പൂര്‍വ്വം വിട്ട് കളയുന്നതാണ്. ഞങ്ങള്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ്. അത് കഴിഞ്ഞാല്‍ ഞങ്ങള്‍ ആ വിഷയം വിടും.

ബിഗ് ബോസിലൊക്കെ പോവുന്നവരില്‍ ഫെയിമിന് വേണ്ടി പോവുന്നവരുണ്ട്. അതിലൂടെ ജീവിച്ച് പോവുന്നതിന് പകരം വിവാദമുണ്ടാക്കാന്‍ നില്‍ക്കരുത്. ഇതൊക്കെ കണ്ടോണ്ടിരിക്കുന്നവര്‍ ചോദ്യം ചെയ്യുമെന്ന് മനസിലാക്കുക. അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ പുറത്തുവിടുക. നിങ്ങളിലൂടെ വന്നൊരു ഇന്‍ഫര്‍മേഷന്‍ വെച്ച് വീഡിയോ ചെയ്യുകയാണ് ഞങ്ങളെല്ലാം ചെയ്തത്. നിങ്ങള്‍ക്ക് പണി കിട്ടിയതാണെങ്കില്‍ അത് ഞങ്ങളെ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള തെളിവുകള്‍ തന്നാല്‍ ഞങ്ങളും തിരുത്തും. അതാണ് വേണ്ടത്. അല്ലാതെ ഹാക്ക് ചെയ്യപ്പെട്ട സാധനം കിട്ടിക്കഴിഞ്ഞ് പറയുകയല്ല ചെയ്യേണ്ടതെന്നുമായിരുന്നു ഷഫീന ബീവി പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X