അടിമുതല്‍ അഹങ്കാരം! ആരോടും ഒത്തുപോവില്ല! സ്വന്തം വീട്ടില്‍ നില്‍ക്കാത്തതിന് കാരണം

അശ്വിന്റെ അമ്മയെ ആന്റിയെന്നാണ് ദിയ കൃഷ്ണ വിളിക്കുന്നത്. എന്റെ അമ്മ മരുതംകുഴിയിലാണ്, സിന്ധു കൃഷ്ണയെ മാത്രമേ അമ്മ എന്ന് വിളിക്കാറുള്ളൂ. അശ്വിന്റെ അമ്മയും, അച്ഛനും എനിക്ക് അങ്കിളും ആന്റിയുമാണ്. അവരെ അങ്ങനെയേ കാണാനാവൂ. ദേവിയൊന്നുമല്ലല്ലോ അമ്മ എന്ന് വിളിക്കാന്‍ എന്നായിരുന്നു ദിയ പറഞ്ഞത്. എന്റെ അച്ഛനേയും അമ്മയേയും അശ്വിന്‍ വിളിക്കുന്നത് അങ്കിള്‍, ആന്റി എന്നാണ്. അങ്ങനെയേ വിളിക്കാവൂ. അച്ഛാ എന്ന് വിളിച്ചാല്‍ ഞാന്‍ തന്നെ അത് ചോദ്യം ചെയ്യും. നാളെ ഓമി കല്യാണം കഴിച്ചാല്‍, അവന്റെ അമ്മായിഅമ്മയെ അമ്മേ എന്ന് വിളിച്ചാല്‍ ഞാനത് ചോദ്യം ചെയ്യും. അപ്പോള്‍ ഞാന്‍ ആരാണ് എന്ന് ചോദിക്കും. നിരന്തരമായി തനിക്ക് വരുന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഇതെന്നായിരുന്നു ദിയ പറഞ്ഞത്. ദിയയുടെ ഈ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. യൂട്യബേഴ്‌സെല്ലാം ഇതേക്കുറിച്ച് റിയാക്ഷന്‍ വീഡിയോ ചെയ്തിരുന്നു.

മീനമ്മാ എന്ന് വിളിക്കുന്നുണ്ട് ദിയ എന്ന് യൂട്യൂബേഴ്‌സ് തെളിവ് സഹിതമായി കാണിച്ചിരുന്നു. മദേഴ്‌സ് ഡേ വ്‌ളോഗിനെക്കുറിച്ച് നെഗറ്റീവുകള്‍ വന്നിരുന്നല്ലോ, അതേക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ദിയ ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി നല്‍കിയിരുന്നു. മോഷ്ടിച്ച കണ്ടന്റുകൊണ്ട് പണമുണ്ടാക്കാന്‍ യൂട്യൂബേഴ്‌സിന് അവസരം നല്‍കാറുണ്ട് ഞാന്‍ എന്നായിരുന്നു ദിയ പറഞ്ഞത്. ഈ പറയുന്ന അഹങ്കാരം വീട്ടില്‍ കാണിച്ചാല്‍ മതി. ഞങ്ങളുടെ തലയിലോട്ട് കയറി വരേണ്ട കാര്യമില്ല. നിന്നെക്കാളും ക്യൂട്ട് നെസുള്ളവര്‍ ഞങ്ങളുടെ ഇടയിലുണ്ട. പൂച്ച പെറ്റ് കിടക്കുന്ന നിങ്ങളുടെയൊക്കെ ചാനലിലേക്ക് ആളുകള്‍ കയറുന്നതിന് ഒരുപരിധി വരെ കാരണക്കാര്‍ നമ്മളാണ്. ഞങ്ങള്‍ കണ്ടന്റായി എടുക്കുന്നത് കൊണ്ടാണ് പല വീഡിയോകള്‍ക്കും റീച്ച് കിട്ടുന്നത്.

Shafeena Beevi about Diya
Photo Credit: Shafeena Beevi / Diya Krishna / Facebook

്അഹങ്കാരമാണ് ഈ കുട്ടിക്ക്. ഞങ്ങളെടുക്കുന്നത് ഒരു ദിയ കൃഷ്ണയെ അല്ല. വേറെയുള്ള കാര്യങ്ങളും, ആളുകളുടെ വീഡിയോയും ഞങ്ങള്‍ എടുക്കാറുണ്ട്. നിന്നെക്കാളും യോഗ്യത യൂട്യൂബേഴ്‌സായ ഞങ്ങള്‍ക്കുണ്ട്. ഞാന്‍ അവള്‍ക്ക് സപ്പോര്‍ട്ട് കൊടുക്കുന്നതായി തോന്നിയെന്ന് പലരും പറഞ്ഞതായി അറിഞ്ഞു. ഞാന്‍ പിന്തുണച്ചതല്ല. അച്ഛനും, അമ്മയുമായി യോജിച്ച് പോവുന്നില്ലെങ്കില്‍ മാറിപ്പോവുന്നതാണ് നല്ലത്. അമ്മായിഅമ്മയായി മാത്രമല്ല ആരുമായും സഹകരിച്ച് പോവില്ല ഇവര്‍. അത്രത്തോളം അഹങ്കാരമാണ്. ഭര്‍ത്താവിനോടുള്ള സ്‌നേഹം, അദ്ദേഹത്തിന്റെ ബന്ധുക്കളെയും നമ്മള്‍ സ്‌നേഹത്തോടെ കാണുന്നത് ഭര്‍ത്താവിനെ ഓര്‍ത്താണ്. അവന് ആ കുടുംബത്തിലുള്ള ആരോടും, സ്‌നേഹവും, കെയറുമില്ല.

ഓരോ വിഷയത്തിലെയും നിലപാട് ചോദ്യം ചെയ്യേണ്ടതാണ്. ആരെന്ത് പറഞ്ഞാലും, പോലീസിനെ വിളിക്കുക. അതേക്കുറിച്ച് പറയുന്നതൊന്നും ഇഷ്ടമല്ല പുള്ളിക്കാരിക്ക്. കഴിഞ്ഞുപോയ കാര്യങ്ങളെല്ലാം എല്ലാവരും അറിഞ്ഞതാണ്. അതേക്കുറിച്ച് പറഞ്ഞും വരുമാനം നേടുന്നുണ്ടല്ലോ. ആരേയും വെറുതെ വിടാത്ത സ്വഭാവമാണ്. പിന്നെ, അതിനിടയില്‍ അവരുടെ വീഡിയോയും കൂടി കൊടുത്ത് പണി വാങ്ങേണ്ടല്ലോ, അതുകൊണ്ടാണ് എന്റെ വ്‌ളോഗില്‍ അവരുടെ വീഡിയോ ഉള്‍പ്പെടുത്താതെയിരിക്കുന്നത്. ആ വീട്ടിലൊരാള്‍ക്ക് പോലും വ്യക്തിത്വം ഉള്ളതായി ഏതെങ്കിലും വ്‌ളോഗേഴ്‌സ് പറഞ്ഞിട്ടുണ്ടോ. എല്ലാവരും മണി മേക്കിംഗ് മെഷീനാണ്. അവര്‍ക്കത് ചെയ്യാമെങ്കില്‍, സമകാലീന വിഷയങ്ങളെടുത്ത്, അത്യാവശ്യം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്ന ഞങ്ങളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നത്. നിങ്ങളെ നന്നാക്കാനൊന്നും ഞങ്ങളാരും വന്നിട്ടില്ല. അന്നത്തെ ദിവസം അവന്‍ മീനമ്മയെ ഹൈലൈറ്റ് ചെയ്തതിലെ പ്രശ്‌നമായിരുന്നു പുള്ളിക്കാരിക്ക്.

അമ്മ, മീനമ്മ എന്നൊക്കെ വിളിക്കുന്നത് എല്ലാവരും കണ്ടതാണ്. തുടക്കകാലത്ത് അങ്ങനെയൊക്കെയായിരുന്നു വിളിച്ചത്. മറ്റൊരു ബന്ധത്തില്‍ നിന്നും ഇറങ്ങി വന്നപ്പോള്‍ ആരെങ്കിലും വേണമെന്നായിരുന്നു. അവനും, അവളും തമ്മില്‍ തീര്‍ക്കേണ്ട വിഷയത്തില്‍ എന്തിനാണ് നമ്മളെയും വലിച്ചിഴയ്ക്കുന്നത്. ഈയൊരു വിഷയത്തില്‍ ഒന്നും പറയേണ്ടെന്ന് കരുതിയതാണ്. പക്ഷ, നമ്മുടെ തലയില്‍ കയറിയാല്‍ പ്രതികരിക്കാതെ ഇരിക്കേണ്ടി വരില്ലല്ലോ. രേണു സുധിക്ക് മുന്നേ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയത് ഇവളാണ്. അണ്‍സബ് അടിച്ച് ഇറങ്ങിപ്പോരികയാണ് വേണ്ടത്. നിങ്ങള്‍ക്ക് പറ്റുന്ന തെറ്റോ, മിസ്‌റ്റേക്കോ, തിരുത്താനാണ്, അതേക്കുറിച്ച് ഞങ്ങള്‍ പറയുന്നത്. ഇവരുടെയൊന്നും വീഡിയോ എടുക്കാതെയിരിക്കുക, അത് മാത്രമാണ് ചെയ്യാനുള്ളതെന്നുമായിരുന്നു ഷെഫീന പറഞ്ഞത്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X