'രേണുവിന് എതിരെ പ്രതികരിച്ചശേഷം മഞ്ജുവിന്റെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിക്കുന്നു, സുധിയുടെ മരണം അന്വേഷിക്കണം'

രേണു സുധിക്ക് എതിരെ റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവി വീണ്ടും രം​ഗത്ത്. രേണുവിന്റെ പ്രവർത്തികളെ വിമർശിച്ചശേഷം നടി മഞ്ജു പത്രോസ് ടാ​ർ​ഗെറ്റ് ചെയ്യപ്പെടുകയാണ് ഷെഫീന ബീവി പറയുന്നു. നടിയുടെ മോർഫ് ചെയ്ത ന്യൂഡ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നതായി കാണാൻ കഴിഞ്ഞുവെന്ന് ഷെഫീന ബീവി പറയുന്നു. ന്യൂഡിറ്റി പബ്ലിസിറ്റി ചെയ്ത് അതിലൂടെ വരുമാനമുണ്ടാക്കുന്ന വൃത്തികെട്ട സത്വങ്ങളാണ് ഇത് ചെയ്യിക്കുന്നതെന്നും ഷെഫീന പറയുന്നു.

ഷെഫീന ബീവിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... രേണുവിന് എതിരെ സിനിമാ മേഖലയിൽ നിന്നും പ്രതികരിച്ച ഒരേയൊരാൾ മഞ്ജു പത്രോസാണ്. ആ സംഭവത്തിനുശേഷം മഞ്ജുവിന്റെ ഫോട്ടോസ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞാൻ ഇതിന് എതിരെ പ്രതികരിച്ചിട്ടുണ്ട്.

renu sudhi

കൃത്യമായ ആക്ഷൻ എടുക്കേണ്ടത് മഞ്ജുവാണ്. ഇത്തരക്കാർക്ക് എതിരെ ആക്ഷൻ എടുക്കുന്നതിൽ പോലീസ് വളരെ സ്ലോയാണ്. അതിനാലാണ് ഇത്തരക്കാർ ഇവിടെ വളർന്ന് വരുന്നത്. വ്യക്തിത്വമുള്ള ഒരു പെണ്ണും സ്വന്തം ശരീരം മറ്റുള്ളവരെ കാണിച്ച് വരുമാനം കണ്ടെത്താൻ ആ​ഗ്രഹിക്കില്ല. ഇത്തരം മോർഫ് ചിത്രങ്ങൾ പുറത്തിറക്കുന്നവർക്കും അത് അറിയാം.

ന്യൂഡിറ്റി പബ്ലിസിറ്റി ചെയ്ത് അതിലൂടെ വരുമാനമുണ്ടാക്കുന്ന വൃത്തികെട്ട സത്വങ്ങളാണ് ഇത് ചെയ്യിക്കുന്നത്. മഞ്ജുവിനെ ടാർ​ഗെറ്റ് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് ഏകദേശം പിടികിട്ടി എന്താണെന്നുള്ളത്. രേണുവിന്റെ വീഡിയോ ചെയ്യുന്നുവെന്നതിന്റെ പേരിൽ പല യുട്യൂബേഴ്സിനും സ്ട്രൈക്ക് കിട്ടുന്നുണ്ട്. മഞ്ജു ഇതിന് എതിരെ നിയമപരമായി നീങ്ങണമെന്നാണ് പറയാനുള്ളത്. മഞ്ജു ആയതുകൊണ്ട് ഇതിനെ എല്ലാം മറികടക്കുമായിരിക്കും.

സാധാരണ ഒരു വ്യക്തിയാണെങ്കിൽ അവർ ഇതിനോടകം ആത്മഹത്യ ചെയ്തേനെ. കാരണം സഹിക്കാൻ പറ്റുന്നതല്ല. അത്ര മോശമായാണ് അവരുടെ ഫോട്ടോ മോർഫ് ചെയ്തിരിക്കുന്നത്. പലരേയും രേണു ഭീഷണിപ്പെടുത്തുന്നതായി അറിയാൻ കഴിഞ്ഞു. ന്യൂഡ് പിക്ചർ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നതെന്ന് അറിയാൻ കഴിഞ്ഞു.

സുധിയുടെ മരണം അന്വേഷിക്കണം. രേണുവിന്റെ വിദേശത്തേ​ക്കുള്ള പോക്ക് വരവ് അന്വേഷിക്കണം. രേണു വിവാ​ഹം കഴിച്ചുവെന്ന് പറയുന്നത് ഫേക്കാണ്. സുധി വിവാഹം കഴിച്ച ഒരേയൊരു വ്യക്തി വീണയാണ്. ആദ്യത്തെ ഭാര്യ ശാലിനിയെപ്പോലും വിവാഹം കഴിച്ചിട്ടില്ല. രജിസ്റ്റർ ചെയ്തിട്ടില്ല. റിഥപ്പൻ ജനിക്കും മുമ്പ് രണ്ട് തവണ രേണു അബോർഷൻ ചെയ്തതായും അറിയാൻ കഴിഞ്ഞു.

renu sudhi

നിയമസഹായം വഴി മാത്രമെ അതിന്റെ വിവരങ്ങൾ നമ്മൾ അന്വേഷിച്ചാൽ കിട്ടുകയുള്ളു. അതിന് കേസ് കൊടുക്കേണ്ടി വരും എന്നും ഷെഫീന ബീവി പറയുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച വീഡിയോയിലാണ് രേണുവിന്റെ പേര് പറയാതെ അവർ ചെയ്യുന്ന പ്രവൃത്തികളെ മഞ്ജു വിമർശിച്ചത്. എങ്ങനെയും ജീവിക്കാൻ പാടില്ല. വനിതാ ദിനത്തോടനുബന്ധിച്ച് നമുക്ക് സ്വയം ഓർമിപ്പിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മുടെ അന്തസ് ആണ്.

ആണായാലും പെണ്ണായാലും സ്വന്തം അന്തസ് പണയപ്പെടുത്തിക്കൊണ്ട് നമ്മൾ ജീവിക്കേണ്ടതില്ല. ലോകത്തിന് മുന്നിൽ തലയുയർത്തിപ്പിടിച്ച് തന്നെ നിൽക്കണം. സോഷ്യൽ മീഡിയയിൽ പലപ്പോഴും കാണുന്ന ചില പ്രവണതകൾ ഏറെ വിഷമകരമാണ്. ചില യൂട്യൂബേഴ്സ് സെലിബ്രിറ്റികളോടോ സാധാരണക്കാരോടോ ഒക്കെ മോശം രീതിയിലോ ഡബിൾ മീനിങ്ങിലോ സംസാരിക്കുന്നത് കാണാറുണ്ട്.

എന്നാൽ മറ്റൊരാൾക്ക് നമ്മോട് എങ്ങനെ സംസാരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ഒരു അതിർവരമ്പ് നിശ്ചയിക്കേണ്ടത് നമ്മൾ തന്നെയാണ്. അത്തരത്തിൽ സംസാരിക്കാനുള്ള ധൈര്യം നമ്മളായിട്ട് ആർക്കും നൽകരുത്. വട കഴിച്ചിട്ടുണ്ടോ എന്ന് യാതൊരു മര്യാദയുമില്ലാതെ ചോദിക്കുമ്പോൾ ആ ചോദ്യം കേട്ട് ആസ്വദിച്ച് മറുപടി പറയുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് തോന്നുന്നു. അതൊരിക്കലും അനുവദിച്ചു കൊടുക്കരുത് എന്നുമാണ് മഞ്ജു പത്രോസ് പറഞ്ഞത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X