കുഞ്ഞിന്റെ പിറന്നാള്‍ പോലും ഓര്‍മ്മയില്ല! കുഞ്ഞാറ്റയോട് ചെയ്യുന്നതിന്റ ലക്ഷ്യം! തുറന്നടിച്ച് ഷഫീന

വിവാഹമോചനത്തിന് ശേഷവും മുന്‍ഭാര്യയെ വിടാതെ പിന്തുടരുന്നവരെ വിമര്‍ശിച്ച് ഷഫീന ബീവി. മിറക്കിള്‍ ബ്യൂട്ടി വ്‌ളോഗിലൂടെ ശ്രദ്ധിക്കപ്പെട്ട കുഞ്ഞാറ്റയുടെ തുറന്നുപറച്ചിലുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആ പെണ്‍കുട്ടി വളരെയധികം അവഹേളിക്കപ്പെടുന്നത് കണ്ടപ്പോഴാണ് പിന്തുണയുമായി പോയതെന്ന് അവര്‍ പറയുന്നു. ഒരിക്കല്‍ ഇതേക്കുറിച്ച് അന്വേഷിച്ച് കള്ളി വെളിച്ചത്ത് കൊണ്ടുവന്ന് അവന്റെ നെറ്റിയില്‍ കൊടുത്തതാണ്. എന്നിട്ട് വീണ്ടും അവിടെയിരുന്ന് തുഴഞ്ഞ് വരികയാണ് അവന്‍. പ്രണയ വിവാഹമായിരുന്നു അവരുടേത്. പ്രണയിച്ച ശേഷമുള്ളത് പോലെയല്ല പിന്നീടുള്ള ജീവിതത്തില്‍. കുഞ്ഞാറ്റയുടെ വ്‌ളോഗ് കണ്ടതുകൊണ്ടാണ് ഞാന്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്.

2023 ലാണ് കുഞ്ഞാറ്റ പെറ്റീഷന്‍ ഫയല്‍ ചെയ്തത്. പരാതിയുടെ സ്‌ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മിറക്കിള്‍ ബ്യൂട്ടി വ്‌ളോഗ്‌സിലൂടെയായി ആളുകള്‍ക്ക് പ്രിയങ്കരിയായി മാറിയതാണ് കുഞ്ഞാറ്റ. പെട്ടെന്നൊരു ദിവസമായിരുന്നു കുഞ്ഞാറ്റ ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞത്. അവളെക്കുറിച്ച് മോശം പറഞ്ഞായിരുന്നു ഭര്‍ത്താവായിരുന്ന ആള്‍ എത്തിയത്. ഇതേക്കുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നു. അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് വരെ പോയി അന്വേഷിച്ചിരുന്നു. അതേക്കുറിച്ച് നേരത്തെ വീഡിയോ ചെയ്തിരുന്നു. അന്ന് കൊടുത്ത പരാതിയില്‍ ഇപ്പോള്‍ വിധി വന്നിട്ടുണ്ട്. കുഞ്ഞിന് ചെലവിനായി പ്രതിമാസം അയ്യായിരം രൂപ കൊടുക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കൊച്ചിന്റെ കസ്റ്റഡി അമ്മയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. അതും പറഞ്ഞായിരുന്നു അവന്‍ ബഹളം വെച്ചത്.

Shafeena Beevi about Kunjatta
Photo Credit: Kunjatta JIsby / Facebook

ആ കുട്ടി വിദേശത്താണ്. പഠനവും, ജോലിയുമായി മുന്നോട്ട് പോവുകയാണ്. പരാതി കൊടുത്ത സമയത്ത് അവള്‍ നാട്ടിലുണ്ടായിരുന്നു. ഒത്തിരി കാര്യങ്ങള്‍ അന്ന് അവളുടെ വിഷമമൊക്കെ പറഞ്ഞത്. എനിക്കിത് സഹിക്കാന്‍ പറ്റുന്നില്ല, ഞങ്ങള്‍ സെപ്പറേറ്റഡാവാന്‍ പോവുകയാണെന്ന് പറഞ്ഞത്. കുഞ്ഞാറ്റ കൂടെയുണ്ടായിരുന്നപ്പോഴും പരസ്ത്രീ ബന്ധത്തിലായിരുന്നു അവന്‍. കുഞ്ഞിനെ സ്‌കൂളില്‍ പോയി കാണുകയൊക്കെ ചെയ്യാറുണ്ടായിരുന്നു. കുഞ്ഞിനോടുള്ള സ്‌നേഹം കൊണ്ടായിരുന്നില്ല. മറിച്ച് അവളെ നാട്ടിലേക്കെത്തിക്കാനുള്ള ശ്രമമായിരുന്നു. കോടതി മുഖാന്തിരമായിരുന്നു കൂടിക്കാഴ്ച. മാസത്തില്‍ രണ്ട് ശനിയാഴ്ച രാവിലെ കോടതിയില്‍ പോവും, അവിടെ വെച്ച് കൊച്ചിനെ കാണും, അവിടെ ഏല്‍പ്പിക്കും. അരമണിക്കൂറിനുള്ളില്‍ തന്നെ അവന്‍ കൊച്ചിനെ തിരിച്ചേല്‍പ്പിക്കും.

വീഡിയോ കോള്‍ ചെയ്യാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് കുഞ്ഞിന് ഫോണ്‍ മേടിച്ച് കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. അവന്‍ വിളിക്കുന്ന സമയവും നോക്കി, ആ ടൈമില്‍ കുഞ്ഞിന്റെ കൈയ്യില്‍ ഫോണ്‍ കൊടുക്കുമായിരുന്നു. കുഞ്ഞാറ്റയെ ടോര്‍ച്ചര്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത്. അവളെ സമാധാനത്തോടെ ജീവിക്കാന്‍ വിടില്ലെന്ന വാശി. കുഞ്ഞിന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ അമ്മ പങ്കുവെച്ചതോടെയായിരുന്നു അവന്‍ കുഞ്ഞിന് പിറന്നാളാശംസ അറിയിച്ചെത്തിയത്. കുഞ്ഞിന്റെ ചെലവ് നോക്കാത്തൊരാളാണോ നിങ്ങള്‍, എങ്കില്‍ മോശമാണ് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഒരു സ്ത്രീയെന്ന നിലയില്‍ പബ്ലിക്കും, ഗവണ്‍മെന്റും അവര്‍ക്കാണ് വാല്യു കൊടുക്കുന്നത്. അങ്ങനെ കൊടുക്കുമ്പോള്‍ പിന്നെയും എന്റെ ലൈഫാണ് പോവുന്നതെന്നായിരുന്നു റിപ്ലേ.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X