അതൊരു പാവം സ്ത്രീ! ഇങ്ങനെ അപമാനിക്കല്ലേ! കാണുമ്പോള്‍ സങ്കടമാണ്! രേണുവിനെക്കുറിച്ച് ശൈത്യ
സോഷ്യല്‍മീഡിയയിലൂടെയായി വിവാദ താരമായി മാറിയതാണ് രേണു സുധി. ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമായിരുന്നു രേണു അഭിനയ മേഖലയിലേക്ക് വരുന്നത്. മ്യൂസിക് ആല്‍ബവും ഷോര്‍ട്ട് ഫിലിമും, സിനിമയുമൊക്കെയായി സജീവമാണ് താരം. കുടുംബത്തെ നോക്കണം, സ്വന്തമായൊരു വീട് എന്ന ആഗ്രഹം പൂര്‍ത്തീകരിക്കണം. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ജീവിക്കാന്‍ കഴിയണം. ഇതല്ലാതെ മറ്റൊരു ജോലിയും തനിക്ക് ചെയ്യാനറിയില്ലെന്നും രേണു തുറന്നുപറഞ്ഞിരുന്നു. സുധിച്ചേട്ടനുണ്ടായിരുന്ന സമയത്ത് അവസരങ്ങളൊക്കെ വന്നിരുന്നുവെങ്കിലും എന്തോ അന്നത് സ്വീകരിച്ചില്ല. പിന്നീട് ഇങ്ങനെയൊരു അവസ്ഥയിലേക്ക് വരുമെന്ന് അറിയില്ലായിരുന്നു. വേറെ ജോലികളൊക്കെ വന്നെങ്കിലും അതൊന്നും ചെയ്യാന്‍ പറ്റുന്നില്ല. പാട്ടും, അഭിനയവുമൊക്കെ നേരത്തെ ഇഷ്ടമുള്ള കാര്യമായിരുന്നു.
നന്നായി മേക്കപ്പൊക്കെയിട്ട് ഒരുങ്ങി നടക്കാനും ഇഷ്ടമാണ്. ഉദ്ഘാടനങ്ങള്‍ക്കൊക്കെ പോവുമ്പോള്‍ ആളുകള്‍ പാട്ട് പാടാനും, ഡാന്‍സ് ചെയ്യാനുമൊക്കെ ആവശ്യപ്പെടാറുണ്ട്. പറ്റുന്നതാണെങ്കില്‍ ചെയ്യും. എല്ലാവരോടും ഫ്രണ്ട്‌ലിയായാണ് ഇടപെടാറുള്ളത്. അങ്ങനെ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാന്‍ നില്‍ക്കാറില്ലെന്നും രേണു തുറന്നുപറഞ്ഞിരുന്നു. തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളൊക്കെ മറ്റുള്ളവര്‍ പറയുമ്പോഴാണ് അറിയുന്നത്. നെഗറ്റീവ് കമന്റുകളൊന്നും അങ്ങനെ ശ്രദ്ധിക്കാറേയില്ലെന്നും രേണു പറഞ്ഞിരുന്നു. ഇതെന്താണ് പ്രതികരിക്കാത്തതെന്ന് സുഹൃത്തുക്കളൊക്കെ ചോദിക്കുമ്പോഴാണ് പലതും കാണാറുള്ളത് തന്നെ. എന്താണെന്നറിയില്ല, സെലിബ്രിറ്റികളൊക്കെ ചെയ്യുന്ന കാര്യമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്നാലും എന്തോ അപരാധം ചെയ്ത പോലെയാണ്.

രേണുവിനെക്കുറിച്ച് പറഞ്ഞുള്ള ശൈത്യയുടെ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ചിലതൊക്കെ കാണുമ്പോള്‍ ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട്. പേഴ്‌സണലി പുള്ളിക്കാരത്തിയെ എനിക്ക് നന്നായിട്ട് അറിയാം. അവരെ ഒരുപാട് സൈബര്‍ അറ്റാക്ക് ചെയ്യുന്ന പോലെ തോന്നിയിട്ടുണ്ട്. അതിന്റെയൊന്നും ആവശ്യമില്ല, അത്രയൊന്നും ആവശ്യമില്ല. പാവമാണ്, എല്ലാവരോടും ഒരുപോലെ മിംഗിള്‍ ചെയ്ത്, സ്‌നേഹത്തോടെ നില്‍ക്കുന്ന ആളാണ് രേണു എന്നുമായിരുന്നു ശൈത്യ പറഞ്ഞത്.
ബിഗ് ബോസില്‍ വെച്ചായിരുന്നു ശൈത്യയും രേണുവും അടുത്ത് പരിചയപ്പെടുന്നത്. വന്‍പ്രതീക്ഷയോടെയാണ് ഷോയിലേക്ക് പോയതെങ്കിലും വൈകാതെ തന്നെ പുറത്തേക്ക് വരികയായിരുന്നു ഇരുവരും. ഫിനാലെയ്ക്കുള്ള വരവില്‍ അനുവിനെതിരെ തിരിഞ്ഞതോടെയായിരുന്നു ശൈത്യയ്ക്ക് കട്ടപ്പ എന്ന പേര് വന്നത്. നേരത്തെ പങ്കെടുത്ത ഷോയിലെ കാര്യങ്ങളും ചേര്‍ത്ത് വരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. അതൊന്നും തന്നെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് ശൈത്യ വ്യക്തമാക്കിയിരുന്നു. കരിയറില്‍ ഫോക്കസ് ചെയ്ത് മുന്നോട്ട് പോവുകയാണ്. കുടുംബസമേതമായും, സുഹൃത്തുക്കളോടൊപ്പമായും യാത്രകളും നടത്താറുണ്ട് താരം. ആ വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കുവെക്കാറുമുണ്ട്.
രേണു കലാമേഖലയിലേക്ക് വന്നതില്‍ തെറ്റ് പറഞ്ഞാണ് ഒരുവിഭാഗം ആളുകളുടെ വിമര്‍ശനം. അവര്‍ അഭിനയിക്കട്ടെ. അവരുടെ ഇഷ്ടമല്ലേ, അവര്‍ക്ക് ജീവിക്കണ്ടേ, കുട്ടികളെ നോക്കണ്ടേയെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ പ്രതികരണം. ഇത്രയ്ക്ക് സൈബര്‍ അറ്റാക്ക് നടത്തേണ്ട കാര്യമില്ലെന്നുള്ള അഭിപ്രായങ്ങളുമുണ്ടായിരുന്നു. അടുത്തിടെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതോടെ വിമര്‍ശനങ്ങളും കടുക്കുകയായിരുന്നു. താരങ്ങളെല്ലാം ചെയ്യുന്നതല്ലേ ഇത്. നേരത്തെ തുടങ്ങണമെന്നായിരുന്നു കരുതിയത്. ഇപ്പോഴാണ് ടൈം കിട്ടിയത്. ഇന്‍സ്റ്റഗ്രാമില്‍ ബ്ലൂ ടിക്ക് വരേണ്ടതിനാലാണ് പേരില്‍ മാറ്റം വരുത്തിയതെന്നും അവര്‍ പറഞ്ഞിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയതോടെ രേണുവിന്റെ വരുമാനവും വര്‍ധിച്ചു എന്നായിരുന്നു ആളുകളുടെ കണ്ടെത്തല്‍.


Click it and Unblock the Notifications