'നാക്കിന് ലൈസൻസില്ല എന്തെങ്കിലുമൊക്കെ വിളിച്ച് പറയും, ടിനിക്ക് ബെകിടത്തരങ്ങളുണ്ട്, തരികിട സാബുവിനും റോൾ'
താരസംഘടന എഎംഎംഎയിലെ തർക്കവും വിവാദങ്ങളും കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ തനിക്ക് ലഭിച്ച ചില വിവരങ്ങൾ പങ്കുവെച്ച് മാധ്യമ പ്രവർത്തകനായ ഷാജൻ സ്കറിയ. ടിനി ടോമിന് എതിരെ വന്ന മതം കലർന്ന ആരോപണം വിവാദം നിറം പിടിപ്പിക്കാൻ ആരോ ചിലർ ഒപ്പിച്ച പണിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഷാജൻ സ്കറിയയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മലയാള സിനിമാ ലോകത്ത് വലിയ പെൺപോര് നടക്കുന്നു. നടീനടന്മാർ മൂന്നായി തിരിഞ്ഞിരിക്കുന്നു. അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോൻ ഒരു വശത്തും സെക്രട്ടറി കുക്കു പരമേശ്വരൻ മറ്റൊരു വശത്തുമാണ്. ഇതിന് ഇടയിൽ അൻസിബ, മാലാ പാർവതി, നീന കുറുപ്പുണ്ട്. ഇവരുടെയൊക്കെ ഒരു പൊതു വില്ലനായി ടിനി ടോമുമുണ്ട്.

നമ്മൾ ഓരോ ദിവസവും ഈ വിഷയവുമായി ബന്ധപ്പെട്ട് കേൾക്കുന്നത് വ്യത്യസ്തമായ വാർത്തകളാണ്. ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ല. പുറത്ത് വന്ന വാർത്തകൾ വിശ്വസിക്കാനാണെങ്കിൽ ടിനി ടോമിനെ വില്ലനായി തന്നെ നിർത്തണം. ആ വില്ലനെ സംരക്ഷിക്കുന്നയാളെന്ന നിലയിൽ ശ്വേത മേനോനെ വിമർശിക്കണം.
ഇരയായ അൻസിബ ഹസനേയും പിന്തുണയ്ക്കുന്ന നീന കുറുപ്പിനേയും പിന്തുണയ്ക്കണം. ഇതായിരുന്നു കഴിഞ്ഞ വീഡിയോയിലെ ലൈൻ. കാരണം ടിനി ടോം എന്ന നടൻ ഒരു നടിയോട് ജാതിയും മതവുമൊക്കെ പറയുക. അതും പ്രത്യേകിച്ച് ഇസ്ലാമിക രീതിയിൽ ജീവിക്കുന്നയാളല്ല അൻസിബ ഹസൻ. അവരോട് ജിഹാദിയാണ് എന്നൊക്കെ പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല.
കമ്യൂണിക്കേറ്റ് ചെയ്യുമ്പോൾ വളരെ ആദരവും ബഹുമാനവും തോന്നിയിട്ടുള്ള നടൻ കൂടിയാണ് നീന കുറുപ്പ്. നീനയും അൻസിബയ്ക്കൊപ്പമായതുകൊണ്ട് ആ ഭാഗം തന്നെയാകും ശരിയെന്ന് ഞാനും വിശ്വസിച്ചു. ഇപ്പോൾ സിനിമാക്കാർക്കിടയിലെ പോര് വ്യാപിച്ചിരിക്കുന്നു. പോലീസ് ഇടപെട്ടിരിക്കുന്നു. അതിനാൽ ഇതിനെ അത്ര നിസാരമായി കാണാൻ കഴിയില്ല. ഈ വിഷയത്തിൽ എല്ലാ വശത്തുമുള്ള നടീനടന്മാരോട് ഞാൻ വിശദമായി സംസാരിച്ചു.
ഒഴിവാക്കാമായിരുന്ന ചില പ്രശ്നങ്ങൾ ചിലർ ചേർന്ന് വഷളാക്കി ചില അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചതിന്റെ ഇരകളാണ് സിനിമ ലോകം. സിനിമാ താരങ്ങൾക്കിടയിൽ നിസാര കാര്യങ്ങളുടെ പേരിൽ ഭിന്നതയുണ്ടാക്കുക, പരദൂഷണം പറയുക, പോലീസ് സ്റ്റേഷനിൽ പോവുക എന്നതൊക്കെ സിനിമാ മേഖലയോടും സിനിമയോടുമുള്ള മനുഷ്യന്റെ ഇഷ്ടം നഷ്ടപ്പെടുത്തും.

അൻസിബ ഹസൻ എതിരാളികളില്ലാതെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജയിച്ച് വന്നയാളാണ്. അമ്മയിലെ സീനിയർ കമ്മിറ്റി മെമ്പറാണ് ടിനി. അൻസിബയ്ക്ക് എതിരെ സരയൂ സംസാരിച്ചപ്പോൾ അവരെ അതിൽ നിന്നും പിൻവലിപ്പിച്ച് അൻസിബയെ ഏകകണ്ഠമായി തെരഞ്ഞെടുക്കാൻ മുൻകൈ എടുത്തതും ടിനി ടോമായിരുന്നു. സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഇതുവരേയും ടിനിക്ക് എതിരെ പരാതി ഉയർന്നിട്ടില്ല.
അതേസമയം ടിനിയുടെ കയ്യിൽ ചില ബെകിടത്തരങ്ങളുണ്ടെന്ന് പറയാതെ വയ്യ. നാക്കിന് ലൈസൻസില്ല. എന്തെങ്കിലുമൊക്കെ വിളിച്ച് പറയും. അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്ന് ടിനി പറഞ്ഞുവെന്നത് ശരിയാണ്. അതുപോലെ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ച് തരികിട സാബുവും അൻസിബയും തമ്മിൽ സംഭാഷണമുണ്ടായി. സാബുവിന്റെ ഉപദേശപ്രകാരമാണ് രാജിവെച്ച സംഭവത്തിൽ പരാതിയുമായി അൻസിബ വരുന്നത് എന്നുമാണ് സൂചന.
അൻസിബയെ ജിഹാദിയെന്ന് ടിനി വിളിച്ചുവെന്നത് മനപൂർവം ചിലർ വിക്ടിം കാർഡ് കളിക്കുന്നതിന്റെ ഭാഗമായി കൂട്ടിച്ചേർത്തതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ടിനി ടോമിന് എതിരെ വന്ന മതം കലർന്ന ആരോപണം സംഭവം നിറം പിടിപ്പിക്കാൻ ആരോ ചിലർ ഒപ്പിച്ച പണിയാണെന്നും ഷാജൻ സ്കറിയ പറഞ്ഞു.


Click it and Unblock the Notifications


