ലോൺ എടുത്ത് പെർഫ്യൂം ബ്രാന്റ് ആരംഭിച്ചു, ലൈഫിൽ ഞാൻ സ്റ്റക്ക്; നെപ്പോ കിഡ്സിന്റെ യഥാർത്ഥ ജീവിതം; റുഷിൻ പറയുന്നു
യുട്യൂബിൽ വ്ലോഗുകളുമായി സജീവമായതോടെയാണ് ഷാജി കൈലാസ്-ആനി താരദമ്പതികളുടെ ഇളയ മകൻ റുഷിൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയത്. ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും നല്ല അവസരങ്ങളൊന്നും സിനിമയിൽ നിന്നും ഇതുവരെ താരപുത്രനെ തേടി വന്നിട്ടില്ല. സിനിമയും ബിസിനസും കരിയറാക്കി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന റുഷിൻ നെപ്പോ കിഡ്സ് എന്ന ടാഗിൽ ജീവിക്കുന്നതിനെ കുറിച്ച് പുതിയ വീഡിയോയിലൂടെ മനസ് തുറന്നു.
തന്റെ ജീവിതം അൽപം പ്രതിസന്ധിയിലാണെന്നും അതിൽ നിന്നും പുറത്ത് കടക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ച് സ്ട്രസ് അനുഭവിക്കുകയാണെന്നും റുഷിൻ പറഞ്ഞു. എന്റെ ലൈഫ് അൽപം പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്. എന്താണ് അതെന്ന് പറയാൻ വേണ്ടിയാണ് ഈ വ്ലോഗ്. ഇവനൊക്കെ എന്ത് പ്രതിസന്ധി വരാണ്? എന്ത് തേങ്ങാകൊല എന്ന് നിങ്ങളിൽ പലരും വിചാരിക്കുന്നുണ്ടാകും.

എന്നാൽ അങ്ങനെയല്ല. അതേ ഞാനൊരു നെപ്പോ കിഡ്ഡാണ്. എന്റെ അച്ഛന്റേയും അമ്മയുടേയും പേരിലാണ് ഞാൻ അറിയപ്പെടുന്നത്. അതിൽ ഞാൻ അഭിമാനിക്കുന്നുമുണ്ട്. പക്ഷെ അച്ഛനേയും അമ്മയേയും മാത്രം വെച്ച ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റുമോയെന്നുള്ളതാണ് എന്റെ ചോദ്യം. ഒരു ഇരുപത്തിയൊന്ന് വയസുകാരൻ എന്ന നിലയിൽ എന്റെ ജീവിതം എങ്ങനെയാണെന്ന് ഞാൻ പറയാം. എനിക്കും ഒരു അംബീഷ്യനുണ്ട്. സക്സസാകണമെന്നതാണത്.
ഡിഗ്രി ഞാൻ പൂർത്തിയാക്കി. ഇനി എന്ത് എന്ന പ്രതിസന്ധിയിലാണ് ഞാൻ. എട്ടാം ക്ലാസിൽ വെച്ച് അച്ഛൻ നിർമിച്ച താക്കോൽ സിനിമയിൽ ഞാൻ അഭിനയിച്ചു. അതിനുശേഷമാണ് അഭിനയമോഹം വന്നത്. പക്ഷെ ആ സിനിമ ഹിറ്റല്ലായിരുന്നതുകൊണ്ട് എനിക്ക് പിന്നീട് അവസരങ്ങൾ വന്നില്ല. ശേഷം ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് അതേ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളർ വഴി വീണ്ടും ഒരു അവസരം വന്നു.
ബിസിനസ് താൽപര്യമുള്ളതുകൊണ്ടാണ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിഗ്രി കോഴ്സ് ചെയ്തത്. ഗ്യാങ്സ് ഓഫ് സുകുമാരകുറുപ്പായിരുന്നു പിന്നീട് ഞാൻ ചെയ്ത സിനിമ. അതും വലിയ സിനിമയോ വലിയ കഥാപാത്രമോ ആയിരുന്നില്ല. ഡിഗ്രി തീരാറായപ്പോഴാണ് എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ വന്നതും ഒരു പെർഫ്യൂം ബ്രാന്റ് തുടങ്ങിയതും. വിഷ് പെർഫ്യൂം എന്നാണ് പേര്. ഒന്നര ലക്ഷം രൂപ ലോണെടുത്താണ് ബിസിനസ് ആരംഭിച്ചത്. തുടക്കത്തിൽ നല്ല വിൽപ്പന നടന്നു.
ഞാൻ ലോൺ അടച്ച് തീർത്തു. പക്ഷെ വർക്കിങ് ക്യാപിറ്റൽ ഇറക്കാൻ പൈസയില്ലാതെയായി. എന്റെ ലൈഫിൽ നടന്നത് എല്ലാം ഞാൻ തുറന്ന് പറയുകയാണ്. ബാക്കിയുള്ള സ്റ്റോക്ക് തീർക്കണം എനിക്ക്. വാങ്ങിയവർ അടിപൊളി റിവ്യുവാണ് പറഞ്ഞത്. ഞാനും ഇത് ഉപയോഗിക്കുന്നുണ്ട്. ഞാൻ വീണ്ടും ഇത് റീലോഞ്ച് ചെയ്യുകയാണ്.

എല്ലാവരും മേടിച്ച് സഹകരിക്കണം. പിന്നീട് ഞാൻ ആഘോഷം എന്നൊരു സിനിമയിലും അഭിനയിച്ചു എന്നും റുഷിൻ പറഞ്ഞു. അഭിനേതാവായി മാത്രമല്ല ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും റുഷിൻ ജോലി ചെയ്തിട്ടുണ്ട്. ആനിയുടെ തനിപകർപ്പാണ് റുഷിൻ എന്നാണ് ആരാധകർ പറയാറുള്ളത്. ആനിയെപ്പോലെ സംസാരപ്രിയനും ഭക്ഷണപ്രേമിയുമാണ് റുഷിൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു റുഷിൻ.
കണ്ടാമിനേറ്റ് വാട്ടർ കുടിച്ചതുകൊണ്ടുണ്ടായ പനിയും ടോൺസിലൈറ്റിസുമായിരുന്നു കാരണം. കടകളിൽ നിന്നും കാൻ വാട്ടർ വാങ്ങി കുടിക്കുമ്പോഴുള്ള പ്രശ്നമായിരിക്കും അത്. പനിയിലൂടെയായിരുന്നു തുടക്കം. വിട്ട് വിട്ട് പനിവരുമായിരുന്നു. ഒപ്പം തൊണ്ടവേദനയും വരും. ഒരു സാധാരണ തൊണ്ടവേദനയായിട്ടാണ് ഞാൻ അതിനെ കണ്ടിരുന്നത്.
സ്ട്രപ്സിൽസും ഏലാദിയും അത് മാറാനായി കഴിക്കുകയും ചെയ്തു. പക്ഷെ അതിനൊന്നും വേദന കുറക്കാൻ കഴിഞ്ഞില്ല. മാത്രമല്ല വൈകാതെ പനിയും പിടിപെട്ടു. പനി മാറാൻ ഡോളോയും കഴിച്ചു. പക്ഷെ കുറഞ്ഞില്ല. അതിനാൽ ആശുപത്രിയിൽ പോയി. അവിടെ വച്ച് പാരസറ്റാമോൾ ഇഞ്ചക്ഷൻ തന്നു. എന്നിട്ടും കുറവില്ല. അവസാനം എന്നെ അഡ്മിറ്റ് ചെയ്തു. ഡോക്ടർ പരിശോധിച്ചപ്പോൾ രക്തത്തിൽ ഇൻഫക്ഷൻ കണ്ടെത്തുകയായിരുന്നു എന്നാണ് അസുഖ വിവരം പങ്കുവെച്ച് റുഷിൻ പറഞ്ഞത്.


Click it and Unblock the Notifications


