ഞങ്ങള്‍ക്ക് മകള്‍ ജനിച്ചു! പ്രശ്‌നങ്ങളേതുമില്ലാതെ രണ്ടാമത്തെ ആളെത്തി! സന്തോഷവാര്‍ത്തയുമായി ഷംനയും ഷാനിദും
ഷംന കാസിമും ഭര്‍ത്താവ് ഷാനിദ് അലിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ഇരുവരും. 2022 ലായിരുന്നു ഇവരുടെ വിവാഹം. ഹംദാനാണ് ഇവരുടെ മകന്‍. ഹംദുവിന് കൂട്ടായി കുഞ്ഞനിയത്തി എത്തിയിരിക്കുകയാണ്. ആ സന്തോഷത്തിലാണ് ഇവര്‍. വീണ്ടും അമ്മയാവാന്‍ പോവുകയാണെന്ന് നേരത്തെ ഷംന പറഞ്ഞിരുന്നു. മനോഹരമായിരുന്നു ഈ യാത്ര. രണ്ട് ഉമ്മമാരും കരുതലും, സ്‌നേഹവുമായി എനിക്കൊപ്പമുണ്ടായിരുന്നു. വാക്കുകളിലൂടെയായി വിവരിക്കാന്‍ പറ്റാത്തത്ര സന്തോഷത്തിലാണ്. ഡെലിവറി ഡേറ്റ് അടുത്തിരിക്കുകയാണ്. പ്രാര്‍ത്ഥനകളില്‍ ഞങ്ങളെയും ഓര്‍ക്കണം. പുതിയൊരു ജീവിതവും, അനുഗ്രഹവും. മനോഹരമായൊരു തുടക്കത്തിനായുള്ള കാത്തിരിപ്പിലാണ് ഞങ്ങള്‍ എന്നുമായിരുന്നു ഷംന കുറിച്ചത്. പുത്തന്‍ ചിത്രങ്ങളും കുറിപ്പിനൊപ്പമായി പങ്കുവെച്ചിരുന്നു.
നിമിഷനേരം കൊണ്ടായിരുന്നു ഷംനയുടെ പോസ്റ്റ് വൈറലായി മാറിയത്. നിരവധി പേരായിരുന്നു ഇവര്‍ക്ക് വിഷസ് അറിയിച്ചത്. വിവാഹത്തോടെയായിരുന്നു ഷംന ദുബായില്‍ സ്ഥിരതാമസമാക്കിയത്. ഇടയ്ക്ക് നാട്ടിലേക്ക് വരുമ്പോള്‍ ഉമ്മയും കൂടെയുണ്ടാവും. നാട്ടില്‍ വരുന്ന സമയത്ത് കുക്കിംഗൊന്നും ചെയ്യാറില്ല. ഉമ്മയാണ് എല്ലാം ചെയ്യുന്നത്. ദുബായിലായിരിക്കുമ്പോള്‍ അവിടത്തെ കാര്യങ്ങളെല്ലാം ചെയ്യും. താനുണ്ടാക്കുന്ന മീന്‍കറി ഭര്‍ത്താവിന് ഏറെ പ്രിയപ്പെട്ടതാണെന്നും നേരത്തെ ഷംന പറഞ്ഞിരുന്നു. അഭിനയ മേഖലയിലേക്ക് പിന്നീട് തിരിഞ്ഞുനോക്കിയില്ലെങ്കിലും നൃത്തം ഷംനയ്‌ക്കൊപ്പമുണ്ട്. ഇടയ്ക്കിടയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ ഡാന്‍സ് വീഡിയോകള്‍ പങ്കുവെക്കാറുമുണ്ട്.

ദൈവാനുഗ്രഹത്താല്‍ ഞങ്ങള്‍ക്കൊരു മകള്‍ ജനിച്ചു. പുലര്‍ച്ചെ 4.25നായിരുന്നു അവളുടെ ജനനം. ദൈവത്തില്‍ നിന്നും ഞങ്ങള്‍ക്ക് കിട്ടിയ അമൂല്യ സമ്മാനം. ഹംദുവിന്റെ കുഞ്ഞുപെങ്ങള്‍. ഞങ്ങളുടെ കുടുംബത്തിന് ഇത് അവിസ്മരണീയമായൊരു അനുഗ്രഹമാണ്. കോംപ്ലിക്കേഷന്‍സൊന്നുമില്ലാതെ പ്രസവം നടന്നതില്‍ ദൈവത്തിന് നന്ദി. കുഞ്ഞിനെയും, കുടുംബത്തെയും ദൈവം അനുഗ്രഹിച്ചു. ഏസ്റ്റര്‍ ആശുപത്രിയിലെ സഫ ഡോക്ടറോട് നന്ദി പറയുന്നു. ലേബര്‍ റൂമില്‍ എല്ലാ സപ്പോര്‍ട്ടും നല്‍കിയതിന്. പ്രാര്‍ത്ഥനകളില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തിയവരോട് ഹൃദയം കൊണ്ട് നന്ദി പറയുന്നു എന്നുമായിരുന്നു ഷാനിദ് കുറിച്ചത്. ലക്ഷ്മി നക്ഷത്ര, ഇന്ദ്രജ തുടങ്ങി നിരവധി പേരാണ് ഇവരെ അഭിനന്ദിച്ച് എത്തിയത്.


Click it and Unblock the Notifications











