ഇനിയും അവരെ വിറ്റ് തിന്നരുതെന്ന് ഷൺമുഖദാസ്! ഈ ഫോട്ടോ എന്തിന് പോസ്റ്റ് ചെയ്തുവെന്ന് വിമർശനം
കാന്‍സര്‍ ചികിത്സയിലാണ് രേണു സുധി. അടുത്തിടെയായിരുന്നു അുഖം ബാധിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. രേണുവിന് അസുഖമാണെന്നും, പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലാണെന്നുമൊക്കെയുള്ള വിവരങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. നിരവധി വ്‌ളോഗേഴ്‌സായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഈ ചര്‍ച്ച തുടരുന്നതിനിടയിലായിരുന്നു രേണു തന്നെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. 15ാം വയസില്‍ വന്നൊരു മുഴയാണ്. ഇന്നത് കാന്‍സറായി മാറി. നാലാമത്തെ സ്റ്റേജിലാണെന്നും, ഉടനെ കീമോ തുടങ്ങണമെന്നുമാണ് ഡോക്ടേഴ്‌സ് പറഞ്ഞതെന്നുമായിരുന്നു രേണു വ്യക്തമാക്കിയത്. വേദനയൊന്നുമില്ലാത്തതിനാല്‍ അത്ര കാര്യമാക്കിയില്ല, അന്നേ സര്‍ജറി ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. അത്ര കാര്യമാക്കിയില്ല. വീട്ടുകാരോട് പോലും ഇതേക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നുമായിരുന്നു രേണു പറഞ്ഞത്.
അസുഖമാണെന്നറിഞ്ഞപ്പോഴും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അവര്‍ അറിഞ്ഞാല്‍ പിന്നെ ജോലിക്ക് പോലും വിടില്ല. ചികിത്സയ്ക്കും മറ്റുമായി നല്ലൊരു തുക ആവശ്യവുമാണ്. തന്റെ മാനേജറായ കരിഷ്മയാണ് വീട്ടുകാരോടൊക്കെ അസുഖത്തെക്കുറിച്ച് പറഞ്ഞത്. ചേച്ചിയാണ് ആശുപത്രിയിലൊക്കെ കൂട്ടുവരുന്നത്. നഴ്‌സായി ജോലി ചെയ്യുകയാണ്, ലീവൊക്കെ എടുത്ത് എപ്പോഴും എനിക്കൊപ്പമുണ്ട്. നഴ്‌സായതിനാല്‍ കാര്യങ്ങളെല്ലാം അറിയാം. ആദ്യത്തെ കീമോ കഴിഞ്ഞെന്നും, ഭയങ്കര വേദനയാണെന്നും, ബെഡില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ലെന്നും രേണു വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലും, യൂട്യൂബ് ചാനലിലൂടെയുമായാണ് അവര്‍ കാര്യങ്ങള്‍ പങ്കുവെക്കുന്നത്.

ആശുപത്രിയിലേക്ക് പോവുന്ന ടൈമില്‍ തന്നെ ആദരാഞ്ജലി പോസ്റ്റുകള്‍ കണ്ടിരുന്നു. അവരുടെ വീട്ടിലുള്ളവര്‍ക്കാണ് ഇങ്ങനെയൊരു കാര്യം വന്നതെങ്കില്‍ ഇതായിരിക്കുമോ പ്രതികരണം. ആര്‍ക്കും ഇങ്ങനെ വരാതിരിക്കട്ടെ എന്നേ ഞാന്‍ പറയുള്ളൂ. ആദ്യം കേട്ടപ്പോള്‍ എനിക്കും ഷോക്കായിരുന്നു. തളരാതെ , പൊരുതി മുന്നേറാനാണ് ഞാന്‍ തീരുമാനിച്ചത്. സമാനമായ അവസ്ഥയിലൂടെ കടന്നുപോവുന്നവര്‍ക്ക് മാതൃകയായി നില്‍ക്കാനാണ് ആഗ്രഹം. വേദനകളൊക്കെയുണ്ട്. എന്നാലും കരയില്ലെന്നും രേണു പറഞ്ഞിരുന്നു. ഇപ്പോഴിതാ രേണുവിന്റെ അവസ്ഥയെക്കുറിച്ചും, ഇപ്പോഴും അവരെ മോശം പറയുന്നവര്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ഷണ്‍മുഖദാസ്.
രേണു ഓക്കെയായി വരും ഗൈസ്. അവളെ വിളിച്ചിരുന്നു. കാണാൻ പോകുന്നുണ്ട്. അവൾ ഈ അവസ്ഥ ആയി ഇരിക്കുന്ന സമയത്തും അവളെ വിറ്റ് തിന്നുന്ന ഓൺലൈൻ പാപ്പരാസികളെ നിങ്ങൾ ആഘോഷിക്കുമ്പോൾ ആലോചിക്കണം നിങ്ങളുടെ വീട്ടിലും ഈ അവസ്ഥ വരാം. ഞങ്ങളെ എല്ലാം വിറ്റ് തിന്ന് നിങ്ങളുടെ വീട്ടിൽ അരി വാങ്ങുന്നത് മുടങ്ങേണ്ട. അവൾ പൊരുതി തിരിച്ചു വരും. കണ്ടിപ്പാ. ഈ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്യുന്നത് രേണുവിന്റെ പെർമിഷനോട് കൂടിയാണ്. ഇനിയെങ്കിലും ഈ അവസ്ഥയിൽ അവളെ വിറ്റ് തിന്നരുത് മീഡിയാസ് എന്നുമായിരുന്നു കുറിപ്പ്.
നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. നിങ്ങളെന്തിനാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നായിരുന്നു ചോദ്യങ്ങള്‍. രേണുവിനെ മോശം പറയുന്നവര്‍ വളരെ കുറവാണ്. നേരത്തെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ നല്ലതാണ് പറയുന്നത്. ഈ അവസ്ഥയില്‍ അവരുടെ കൂടെ എന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. സുഹൃത്തെന്ന നിലയില്‍ നിങ്ങള്‍ രേണുവിനെക്കുറിച്ച് പറഞ്ഞതെല്ലാം മനസിലായി, എന്നാല്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നായിരുന്നു കമന്റുകളെല്ലാം.


Click it and Unblock the Notifications