പാവകള്‍ അല്ല! ആ ട്രോഫി നിരസിച്ചതിന് കാരണം അതായിരുന്നു! ശ്വേതയ്‌ക്കെതിരെ തുറന്നടിച്ച് ഷീന സന്തോഷ്

അമ്മ നേതൃസ്ഥാനത്ത് നിന്നും ശ്വേത മേനോന്‍ രാജി വെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലായിരുന്നു അവര്‍ രാജി വെക്കുകയാണെന്നറിയിച്ചത്. കണക്ക് അവതരിപ്പിക്കാന്‍ പറ്റിയില്ല. അക്കൗണ്ടന്റും, ഓഡിറ്ററുമൊന്നും കണക്ക് അംഗീകരിച്ചില്ല. ഇതോടെയായിരുന്നു യോഗത്തിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. അതിനിടയില്‍ തെളിവ് സഹിതമായി അന്‍സിബയും സംസാരിച്ചു. അതിലെന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ രാജി വെക്കുന്നു എന്നായിരുന്നു ശ്വേതയുടെ പ്രതികരണം. ഇതോടെയായിരുന്നു ഭരണസമിതിയിലെ മറ്റ് അംഗങ്ങളും രാജി വെച്ചത്. പ്രവര്‍ത്തന പരിചയക്കുറവാകാം, അവര്‍ക്ക് സമയം കൊടുക്കണമെന്ന് ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നു. അതില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പായിരുന്നു ശ്വേത തീരുമാനം അറിയിച്ചത്. തന്റെ അംഗത്വവും റദ്ദാക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഞാന്‍ റിസൈന്‍ ചെയ്യുകയാണ്. കുറ്റാരോപിതരുടെ കൈയ്യിലേക്ക് വീണ്ടും പോവുകയാണ് അമ്മ ഓര്‍ഗനൈസേഷന്‍. അതിനുള്ള ശ്രമമാണ്. അതൊരു അജണ്ടയായിരുന്നു. നമ്മുടെ രജിസ്‌ട്രേഷന്‍ ഈ ഭാഗത്തായിരുന്നു. പക്ഷേ, മിക്ക ആള്‍ക്കാരെയും ആ ഭാഗത്തേക്ക് വലിച്ച് കൊണ്ടുപോയി. ആദ്യമേ അജണ്ട വെച്ച് നമ്മളെ പുറത്താക്കാന്‍ നോക്കി. എനിക്കൊരു വ്യക്തിത്വമുണ്ട്. പറയേണ്ട കാര്യം ഞാന്‍ തുറന്നുപറയും. കമ്മിറ്റി പോലും അറിയാതെയാണ് സ്റ്റാഫ് പോയത്. കണക്കുകളൊന്നും ചെയ്യാന്‍ പറ്റിയില്ല. മൂപ്പര്‍ ഓടിപ്പോയി എന്നേ ഞാന്‍ പറയുള്ളൂ. സെപ്റ്റംബര്‍ 1 മുതല്‍ ഞങ്ങള്‍ വന്ന ശേഷമുള്ള കണക്കെല്ലാം കൃത്യമാണ്.

Sheena Santhosh about shwetha
Photo Credit: Sheena Santhosh / Facebook

ഞങ്ങള്‍ക്ക് മുന്നേ ബാബുരാജേട്ടന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ ഒരുപാട് കുഴപ്പങ്ങളുണ്ടായിരുന്നു. അതേക്കുറിച്ച് ഞാന്‍ ഇന്നുവരെ ഞാന്‍ പറഞ്ഞിട്ടില്ല. സംഘടനയുടെ കാര്യമായത് കൊണ്ട് ഇതുവരെ പറയാതെയിരുന്നതാണ്. ഗൂഢാലോചനയുടെയും, കുറ്റാരോപിതരുടെയുമൊക്കെ പേരുകളെന്തിനാണ് പറയുന്നത്. പാവയായി ഇരുന്നാലേ ഇതില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുള്ളൂ. അങ്ങനെയൊരു പാവയാവാന്‍ എന്നെ കിട്ടില്ല എന്നായിരുന്നു ശ്വേത മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ പരിഹരിക്കേണ്ടിയിരുന്ന പല വിഷയങ്ങളും കൃത്യമായി പരിഹരിക്കാന്‍ ശ്വേതയ്ക്ക് കഴിഞ്ഞില്ലെന്നായിരുന്നു ചില താരങ്ങള്‍ പറഞ്ഞത്. ശ്വേതയായിരുന്നില്ല രാജി വെക്കേണ്ടിയിരുന്നതെന്നായിരുന്നു മല്ലിക സുകുമാരന്റെ പ്രതികരണം.

ശ്വേതയ്ക്ക് പിന്നാലെയായി മല്ലിക സുകുമാരനും അമ്മ അംഗത്വം റദ്ദാക്കി. അഡ്‌ഹോക് കമ്മിറ്റിയിലെ അംഗമായ ആശ അരവിന്ദും രാജി വെച്ചുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഭരണസമിതിക്ക് പിന്നാലെയായി അംഗങ്ങളിലും ഇതേക്കുറിച്ചാണ് ചര്‍ച്ചകള്‍. ശ്വേത മേനോന്റെ ഇറങ്ങിപ്പോക്കും, രാജിയെക്കുറിച്ചുമൊക്കെ സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ശ്വേത മേനോന്‍ മുഖ്യവിധികര്‍ത്താവായി എത്തിയ റിയാലിറ്റി ഷോയില്‍ ട്രോഫി നിരസിച്ചതിനെക്കുറിച്ചായിരുന്നു ഷീന സന്തോഷ് പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അവര്‍ പ്രതികരിച്ചത്.

ശ്വേത മേനോന്‍ അമ്മയില്‍ നിന്നും രാജി വെച്ചു, എന്തിന്, നിങ്ങള്‍ പറയുന്നു, നിങ്ങള്‍ക്ക് വ്യക്തിത്വം ഉണ്ടെന്ന്. നിങ്ങളെപ്പോലെയുള്ള വലിയ സെലിബ്രിറ്റീസിന് മാത്രമല്ല ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്കുമുണ്ട് വ്യക്തിത്വം. ഞങ്ങളും പാവകള്‍ അല്ലാത്തത് കൊണ്ടാണ് ആ ട്രോഫി വേണ്ടെന്ന് വെച്ചത്. അവിടെ നടന്ന കള്ളങ്ങള്‍ക്ക് നിങ്ങളും ചുക്കാന്‍ പിടിച്ചു. ഇപ്പോള്‍ മനസിലായില്ലേ ചേച്ചി ആത്മാഭിമാനം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന്. പാവ ആകാന്‍ ഞാന്‍ ഇല്ലെന്ന് നിങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ മനസിലായില്ലേ ആര്‍ക്കും പാവകള്‍ ആവാന്‍ പറ്റില്ലെന്ന് എന്നുമായിരുന്നു ഷീന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X