മമ്മൂക്ക പറഞ്ഞ കാര്യം മനസില്‍ വെച്ച് വിജയിനോട് ചോദിച്ചു! ആ ചിരി മറക്കില്ല! അനുഭവം പറഞ്ഞ് ഷൈൻ ടോം ചാക്കോ
ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലെത്തിയതാണ് ഷൈന്‍ ടോം ചാക്കോ. മലയാളത്തിലൂടെ തുടങ്ങി തമിഴ് സിനിമകളുടെയും ഭാഗമാവുകയായിരുന്നു അദ്ദേഹം. ഇടയ്ക്കിടയ്ക്ക് വാര്‍ത്തകളിലൊക്കെ നിറഞ്ഞുനില്‍ക്കാറുണ്ട് അദ്ദേഹം. എല്ലായ്‌പ്പോഴും കൂടെ നിന്ന് മുന്നോട്ട് നയിച്ചിരുന്നത് അപ്പനായിരുന്നു. ആ വിയോഗം ഇന്നും ഉള്‍ക്കൊള്ളാനായിട്ടില്ല. ഷൈനിന്റെ ട്രീറ്റ്‌മെന്റിനായി ബംഗളുരുവിലേക്ക് പോയി മടങ്ങി വരുന്നതിനിടയിലുണ്ടായ അപകടത്തിലായിരുന്നു പിതാവ് മരിച്ചത്. പരിക്കുകളോടെ ഷൈനും മാതാവും രക്ഷപ്പെടുകയായിരുന്നു. സര്‍ജറിയടക്കമുള്ള ചികിത്സയ്ക്ക് ശേഷമാണ് ഇരുവരും ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോഴിതാ പൊതുപരിപാടികളിലും സജീവമായിരിക്കുകയാണ് ഷൈന്‍.
മമ്മൂട്ടിയുടെയും, ടിവി ചന്ദ്രന്റെയും പിന്തുണയെക്കുറിച്ചും, വിജയിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചുമൊക്കെ പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ടിവി ചന്ദ്രന്‍ സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി നടത്തിയ പരിപാടിയിലായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍. പുതിയ സിനിമയിലേക്കാണ് വിളിക്കുന്നതെന്നാണ് കരുതിയത്. പിന്നീടാണ് പറഞ്ഞത് ഈയൊരു ആഘോഷത്തിലേക്കാണെന്ന്. ആഘോഷമൊക്കെ കഴിഞ്ഞ് ഇനിയും സിനിമ ചെയ്യുക. ചെയ്ത് കൊണ്ടേയിരിക്കുക.

ഇടയ്‌ക്കൊരു പ്രശ്‌നം വന്ന് എന്റെ പാസ്‌പോര്‍ട്ടൊക്കെ വാങ്ങി വെച്ചിരുന്നു. ചന്ദ്രന്‍ സാറിന്റെ പടം വന്നപ്പോഴാണ് അത് തിരികെ വാങ്ങിക്കുന്നത്. മോഹവലയം സിനിമയുടെ ചിത്രീകരണം ബഹ്‌റൈനിലായിരുന്നു. അതിന് ശേഷം ഒരാള്‍ കുറ്റക്കാരനാണെന്ന് സമൂഹത്തിന് മുന്നില്‍ പറയുകയും, കുറച്ചുനാള്‍ കൊണ്ടാടുകയും ചെയ്തിട്ട് സമൂഹത്തിന് മുന്നില്‍ വരുമ്പോള്‍ ഒരു അപകര്‍ഷത ബോധമുണ്ടാവും. പിന്നീട് ആളുകളുടെ മുഖത്ത് നോക്കുമ്പോള്‍. ഞാന്‍ ചെന്നുപെട്ടതാണെങ്കില്‍ സിംഹം എന്ന് പറയുന്ന പോലെയൊരു മച്ചാന് മുന്നില്‍.
ചന്ദ്രന്‍ സാര്‍, ആരേയും വകവെക്കില്ല. നല്ല ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്യുന്ന ആള്‍. പോയി പണി നോക്കാന്‍ പറയെടാ, അവരോട്. പുള്ളിയുടെ അടുത്ത് നിന്ന് കിട്ടിയ എനര്‍ജിയും, കോണ്‍ഫിഡന്‍സുമൊക്കെയാണ് പിന്നെ എന്നെ നയിച്ചത്. ഉള്ളിലെ അപകര്‍ഷത ബോധം പോയി, ആളുകളെ ഫെയ്‌സ് ചെയ്യാന്‍ പറ്റി. ക്യാമറയുടെ മുന്നില്‍ കോണ്‍ഫിഡന്‍സോടെ നില്‍ക്കാന്‍ പറ്റി.എല്ലാ ഇമോഷന്‍സും ചെയ്യാന്‍ പറ്റുന്ന ലെവലിലേക്ക് എന്നെ മാറ്റിയത് മോഹവലയം എന്ന ചിത്രം.
ക്ലാസില്‍ പ്രസന്റ് വിളിക്കണ പോലെ ഷൈന്‍ ടോം ചാക്കോ എന്ന് പറഞ്ഞായിരുന്നു ഷൈന്‍ സംസാരിച്ച് തുടങ്ങിയത്. ചന്ദ്രേട്ടന്റെ സിനിമയെക്കുറിച്ച് പറയുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വരുന്നത് മാട ഇരുന്ന് ആടുന്ന കവുങ്ങാണ്. അന്ന് കുട്ടിയായിരുന്ന സമയത്ത് ഇതെന്താണ് ഇങ്ങനെ സിനിമ ചെയ്യുന്നത്. അടിയും ഇടിയുമൊന്നുമില്ലല്ലോ എന്ന്. ഒരിക്കല്‍ കാണാനിരുന്നാല്‍ നമുക്ക് അതില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നില്ല. കുഞ്ഞായിരുന്ന സമയത്തെ കാര്യമാണ് പറയുന്നത്. അങ്ങനെ ഞാന്‍ അടുപ്പിച്ച് കണ്ട രണ്ട് പടങ്ങളാണ് പൊന്തന്‍മാടയും വിധേയനും. അതില്‍ രണ്ടിലും മമ്മൂക്കയായിരുന്നു. പിന്നീട് ഞാന്‍ സിനിമയില്‍ വന്നു. കമല്‍ സാറിന്റെ അസിസ്റ്റന്റായാണ് വന്നത്. മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തു. മമ്മൂക്ക പറഞ്ഞത് കാര്യമാണ്. ഒരു നടന്‍ ബിഗ് ബഡ്ജറ്റ് പടം ചെയ്താല്‍ ലോ ബഡ്ജറ്റ് പടങ്ങളും ചെയ്യണം.
ആദ്യം 50 കോടിയുടെ, പിന്നീട് 55 കോടിയുടെ, പിന്നെ 100 കോടി. അങ്ങനെയല്ല ഒരു നടന്‍ ഉണ്ടാവുന്നത്. 50 കോടി ചെയ്ത് കഴിഞ്ഞാല്‍ ആ നടട് രണ്ട് കോടിയുടെ സിനിമയും ചെയ്യാന്‍ പറ്റണം. അങ്ങനെ ചെയ്താലേ ഇന്‍ഡസ്ട്രി നിലനില്‍ക്കുള്ളൂ. പടങ്ങളും വരൂ. ഇക്കാര്യം മനസില്‍ വെച്ച് ഞാന്‍ വിജയിനോട് ചോദിച്ചിരുന്നു. സാര്‍ ഒരു വര്‍ഷം ഒരു പടമാണല്ലോ ചെയ്യുന്നത്, അപ്പോള്‍ പുള്ളി പറഞ്ഞു. ഏഴ് പടം ചെയ്ത് വരുമ്പോഴേക്കും ഒരു വര്‍ഷമാവും. അല്ല ചെറിയ പടങ്ങള്‍ ചെയ്തൂടേ, ഒരു കോടിയുടെയും രണ്ട് കോടിയുടെയും എന്ന് ചോദിച്ചപ്പോള്‍ പുള്ളി എന്നെ നോക്കി ചിരിച്ചു എന്നുമായിരുന്നു ഷൈന്‍ പറഞ്ഞത്.


Click it and Unblock the Notifications











