തണ്ടും തടിയുമുണ്ടല്ലോ മേലനങ്ങി പണിയെടുക്കൂ, പെണ്ണിനോട് ഇരന്ന് ജീവിക്കുന്ന ഇത്തരക്കാർ ഒരുപാടുണ്ട്; കുറിപ്പ്

നഗ്ന ചിത്രങ്ങള്‍ പോൺ സൈറ്റിൽ പങ്കുവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ നടന്‍ ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസമാണ് പരാതി ഉയർന്നത്. പിന്നാലെ യുവതിയോട് നടൻ പണം ആവശ്യപ്പെടുന്നതിന്‍റേയും ഭീഷണിപ്പെടുത്തുന്നതിന്‍റേയും ഓഡിയോ ക്ലിപ്പുകളും പുറത്ത് വന്നിരുന്നു. പലപ്പോഴായി ലക്ഷങ്ങൾ ഷിയാസിന് നൽകിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ഷിയാസിന്റെ പുതിയ കേസ് ചർച്ച വിഷയമായതോടെ നടന് എതിരെ ഫേസ്ബുക്ക് യൂസേഴ്സിൽ ഒരാൾ പങ്കുവെച്ച കുറിപ്പാണ് ശ്ര​ദ്ധ നേടുന്നത്. സ്നേഹമെന്ന വ്യാജേന പണം ആവശ്യപ്പെടുന്നതും ജീവിതം സെറ്റ് ചെയ്യാൻ സ്നേഹമെന്ന വികാരത്തെ ഉപയോഗിക്കുന്ന ഏത് ബന്ധവും ചൂഷണം മാത്രമാണെന്നും ഷിയാസിനെ ഓർത്ത് ലജ്ജ തോന്നുന്നുവെന്നുമാണ് കുറിപ്പ്.

Shiyas Kareem

കുറിപ്പ് ഇങ്ങനെയാണ്... ഷിയാസ് കരീമിന്റെ വോയ്സ് നോട്ട് കേട്ട സ്ഥിതിക്ക് കുറച്ച് പറയണമെന്ന് തോന്നി. പെണ്ണുങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്ത് ജീവിക്കുന്നതിനേക്കാൾ അന്തസുണ്ട് ഷിയാസേ നടുറോഡിൽ കിടന്ന് വല്ല തെണ്ടിയും ഇരന്നുമൊക്കെ ജീവിക്കുന്നതിന്. നല്ല തണ്ടും തടിയുമുണ്ടല്ലോ. മേലനങ്ങി വല്ല പണിക്കും പോയി ക്യാഷ് ഉണ്ടാക്കി ജീവിച്ച് കൂടെ.

അല്ലാതെ പ്രേമം കാണിച്ച് പറ്റിച്ച് ഒരു പെണ്ണിനോട് നിന്റെ 20 ലക്ഷം രൂപയിൽ ജിമ്മിന്റെ പണി പൂർത്തിയാക്കണം എന്നാണ് എന്റെ മനസ് പറയുന്നത്. ഇനിയിപ്പോ കുറച്ച് പൈസ കൂടുതൽ വന്നാൽ നീ എന്തെങ്കിലും ചെയ്ത് തരണം എന്നൊക്കെ പറയാൻ നിനക്ക് ഉളുപ്പില്ലേ?. നല്ല മിടുക്കന്മാരായ ആണുങ്ങളെ എനിക്ക് ഒത്തിരി അറിയാം. പെണ്ണിനോടെന്നല്ല ഒരാളോടുപോലും സാമ്പത്തിക ചൂഷണം നടത്താത്ത നല്ല ഒന്നാന്തരം മിടുക്കന്മാരായ ആൺപിള്ളേരെ.

അതേ നേരം സ്നേഹം തരുന്ന പെണ്ണിനോട് ഇരന്ന് ജീവിക്കുന്ന ഇമ്മാതിരി എണ്ണങ്ങളേയും എനിക്കറിയാം. അതിൽ എന്റെ ബഹുമാനം എന്നും ആദ്യത്തെ കൂട്ടരോട് തന്നെയാണ്. സാമ്പത്തിക ചൂഷണം നടത്താത്ത കൂട്ടരോട്. അവർക്കാണ് അന്തസുള്ളത്. അവർക്കാണ് ആത്മാഭിമാനമുള്ളത്. അവർക്കാണ് മനുഷ്വത്വവുമുള്ളത്. പിന്നെ രണ്ടാമത്തെ കൂട്ടരേ കുറിച്ച് വൈകാരികമായി ആശ്രയത്വം വന്നുപോയ പെണ്ണുങ്ങളോട് സാമ്പത്തിക ചൂഷണം നടത്താൻ ഇവന്മാർക്കൊക്കെ എങ്ങനെ തോന്നുന്നു എന്നതോർക്കുമ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോനുന്നു.

ശരീരശക്തിയുള്ള ഒരാൾക്ക് പണി ചെയ്ത് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ കഴിവുണ്ടായിട്ടും അതിനൊന്നും തയ്യാറാവാതെ പ്രണയം കാണിച്ച് ഒരു പെണ്ണിനെ പറ്റിച്ച് അവളുടെ പണത്തിൽ ജീവിക്കാൻ ഇവർക്കൊക്കെ തോന്നുന്ന ആ മനോഭാവമൊക്കെ എന്തൊരു മോശമാണെന്ന് നോക്കിയെ.

Shiyas Kareem

എന്തൊരു അന്തസില്ലാത്ത മനോഭാവമാണ് അതെന്ന് നോക്കിയേ. സ്നേഹമെന്ന വ്യാജേന പണം ആവശ്യപ്പെടുന്ന ജീവിതം സെറ്റ് ചെയ്യാൻ സ്നേഹമെന്ന വികാരത്തെ ഉപയോഗിക്കുന്ന ഏത് ബന്ധവും ചൂഷണം മാത്രമാണ്. അതിനപ്പുറം അതിന് മറ്റൊരു പേരുമില്ല. ലജ്ജ തോന്നുന്നു ഷിയാസ്... നിന്നെ കുറിച്ച് ഓർത്തും. അതുപോലെ തന്നെ ജീവിക്കുന്ന പലവന്മാരെ കുറിച്ചോർത്തും എന്നായിരുന്നു കുറിപ്പ്.

സാമ്പത്തീകമായി മാത്രമല്ല ശാരീരികമായും തന്നെ ഷിയാസ് ചൂഷണം ചെയ്തതായി യുവതി പരാതിയിൽ പറയുന്നുണ്ട്. എന്നാൽ പരാതിക്കാരി യുവതിയല്ലെന്നും അറുപത് വയസോളം പ്രായമുള്ള സ്ത്രീയാണെന്നുമാണ് ആരോപണം നിഷേധിച്ച് ഷിയാസ് കരീം പറഞ്ഞത്. പിന്നാലെ ഷിയാസ് തന്നോട് പലപ്പോഴായി സംസാരിച്ച ഓഡിയോ ക്ലിപ്പുകൾ യുവതി പുറത്ത് വിട്ടിരുന്നു.

അതേസമയം ഭർത്താവിന് പൂർണ്ണ പിന്തുണയാണ് ഭാര്യ ദർഫ ഷിയാസ് നൽകുന്നത്. വിഷമിക്കണ്ട ബേബി... നമ്മുടെ കയ്യിൽ എല്ലാ തെളുവുമുണ്ട്. അതുമായി നമുക്ക് മുന്നോട്ട് പോകാം എന്നാണ് ഷിയാസിനോടായി ദർഫ കുറിച്ചത്.

Read more about: shiyas kareem
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X