അവരുടെ ലക്ഷ്യം ഞാനാണ്! മാസങ്ങളായി അവിടെ നടക്കുന്നത്! ഒന്നും അറിയുന്നില്ല! പ്രതികരിച്ച് ശ്വേത മേനോന്‍
താരസംഘടനയായ അമ്മയിലെ ചേരിപ്പോര് പുറംലോകത്തും ചര്‍ച്ചയാണ്. പരസ്യമായി താരങ്ങള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയായിരുന്നു പല വിഷയങ്ങളും പുറംലോകം അറിഞ്ഞത്. സംഘടനയില്‍ തന്നെ തീര്‍ക്കേണ്ടതായിരുന്നു പല വിഷയങ്ങളും. പ്രസിഡന്റെ വേണ്ടവിധത്തില്‍ ഇടപെടുന്നില്ല. അവരൊന്നും അറിയുന്നില്ല. പരാതി നല്‍കിയപ്പോഴും, നേരിട്ട് സംസാരിട്ടപ്പോഴുമൊന്നും കൃത്യമായ മറുപടി പോലും കിട്ടിയില്ലെന്നായിരുന്നു ചില താരങ്ങളുടെ ആരോപണം. ലാലേട്ടന്‍ പ്രസിഡന്റായിരുന്നപ്പോള്‍ കാര്യങ്ങളെല്ലാം അദ്ദേഹം അറിയുമായിരുന്നു. അദ്ദേഹം അറിയാതെ അവിടെ ഒന്നും നടക്കില്ല. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ലെന്ന് ചില താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. അവിടെ നടക്കുന്ന പല കാര്യങ്ങളും താന്‍ അറിയുന്നില്ലെന്ന് ശ്വേത മേനോനും തുറന്നുപറഞ്ഞിരുന്നു. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാനും താന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
മിസ് കമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍ ഇല്ലായ്മ, എന്തൊക്കെയോ തെറ്റിദ്ധാരണകള്‍. ഒരു സംഘടനയെ നയിക്കുമ്പോള്‍ ഇതൊക്കെ ഉണ്ടാവുമെന്ന ബോധ്യത്തോടെയാണ് ഞാന്‍ വന്നത്. പക്ഷേ, ഇത്ര പെട്ടെന്ന് ആവുമെന്ന് വിചാരിച്ചില്ല. അന്‍സിബയുടെ പരാതിയെക്കുറിച്ചും ശ്വേത അഭിമുഖങ്ങളില്‍ സംസാരിച്ചിരുന്നു. അമ്മയുമായി യാതൊരുവിധ ബന്ധവുമില്ലാത്തൊരു കേസിനെക്കുറിച്ച് അന്‍സിബ നേരത്തെ എന്നോട് പറഞ്ഞിരുന്നു. വീട്ടില്‍ നടക്കുന്നൊരു പ്രശ്‌നത്തില്‍ അമ്മ എങ്ങനെയാണ് ഇടപെടുക. അമ്മയിലെ ചില ആളുകള്‍ തമ്മില്‍ അങ്ങോട്ടും, ഇങ്ങോട്ടുമൊക്കെ പ്രശ്‌നങ്ങളുണ്ട്. പൈസ വാങ്ങിയിട്ട് തിരിച്ച് കൊടുത്തില്ല എന്നുള്ളത്. അതിലെങ്ങനെയാണ് അമ്മ ഇടപെടേണ്ടത്. ഒരു ഇസി മെമ്പര്‍ കൃത്യമായി പറഞ്ഞിരുന്നു. അത് അമ്മയിലെ വിഷയമല്ല എന്ന്. പക്ഷേ, അന്‍സിബ അങ്ങനെയല്ല പറയുന്നത്.

ടിനി ടോമിനെക്കുറിച്ചുള്ള പരാതി മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിയുന്നത്. ഞാന്‍ പ്രതികരിച്ചതിന് ശേഷമാണ് അവിടെ പരാതി കൊടുത്താല്‍ നീതി ലഭിക്കില്ലെന്ന് അന്‍സിബ പറയുന്നത്. ഈ സംഘടനയെ നാറ്റിക്കാനാണോ ഇതൊക്കെ എന്ന് എനിക്കറിയില്ല. അവിടെ എന്തെങ്കിലും സീക്രട്ടായി നടക്കുന്നുണ്ടോയെന്ന് അറിയില്ല. കുറച്ച് മാസങ്ങളായി അമ്മയുടെ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയുന്നുണ്ടായിരുന്നില്ല. ജനറല്‍ സെക്രട്ടറിയും. ട്രഷററും എന്താണ് നടത്തുന്നതെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. പ്രസിഡന്റിനും, സെക്രട്ടറിക്കും ഇടയില്‍ ഈഗോ ക്ലാഷുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ശ്വേതയുടെ മറുപടി. എന്റെ സൈഡില്‍ നിന്നും ഈഗോ ക്ലാഷില്ല.
ഇപ്പോള്‍ എനിക്ക് എന്നെ ടാര്‍ഗറ്റ് ചെയ്യുന്നതായി തോന്നുന്നുണ്ട്. എക്‌സിക്യുട്ടീവ് അംഗങ്ങളില്‍ നിന്നാണ് അത് വന്നതെന്നും എനിക്കറിയാം. എനിക്കങ്ങനെ പേടിയൊന്നും തോന്നുന്നില്ല. എന്തിനാണ് പേടിക്കുന്നത്. ഇതില്‍ എനിക്കൊരു നേട്ടവുമില്ല. എന്നെ ഏല്‍പ്പിച്ച ചുമതല പരമാവധി ഭംഗിയായി ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ജനറല്‍ ബോഡിയില്‍ സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ മാറാന്‍ പോവും എന്ന് പറയാനല്ല പോവുന്നത്. വനിതകള്‍ ഭരിച്ചാല്‍ ശരിയാവില്ല എന്ന ചിന്തയൊന്നുമില്ല എനിക്ക്. സ്ത്രീകള്‍ക്ക് ഭരിക്കാനൊക്കെ പറ്റും. ജീവിതത്തിലൊരിക്കലും, ഒന്നിനെക്കുറിച്ചും നെഗറ്റീവായി ചിന്തിക്കാത്തൊരാളാണ് ഞാന്‍.
തോല്‍ക്കാനല്ല ഞാന്‍ ഈ സംഘടനയിലേക്ക് വന്നത്. പൊരുതി മുന്നേറും. അമ്മയുടെ പ്രസിഡന്റായത് അഭിമാനത്തോടെയാണ്. എന്തെങ്കിലും കാരണത്താല്‍ മാറി നില്‍ക്കണമെങ്കില്‍ അതിനും തയ്യാറാണ്. കുറച്ച് ദിവസം കഴിഞ്ഞാല്‍ ജനറല്‍ ബോഡിയാണ്. അന്നെന്തായാലും ഇതേക്കുറിച്ചൊക്കെ പരിഹരിക്കും. നിലവിലെ നേതൃത്വം മാറണമെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്. മമ്മൂട്ടിയും, മോഹന്‍ലാലും ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. താന്‍ രാജി വെക്കുന്ന കാര്യം അവരോട് പറഞ്ഞിരുന്നുവെന്നും, വിഷമമുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നുവെന്നും അന്‍സിബ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications