അപ്പൂപ്പൻ പോയ അന്ന് മുതൽ ഒറ്റയ്ക്കാണ്, എന്നെ അന്വേഷിക്കാൻ ആരുമില്ല; സിന്ധുവും മക്കളും കാണിച്ചതെല്ലാം പ്രഹസനമോ?

കൃഷ്ണ സിസ്റ്റേഴ്സിന്റെ കസിനായ തൻവി സുധീർ ഘോഷ് സോഷ്യൽമീഡിയയിൽ സജീവമാണ്. സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകളാണ് തൻവി. കാനഡയിൽ സെറ്റിലായ തൻവി കഴിഞ്ഞ ദിവസമാണ് ഭർത്താവിനും മക്കൾക്കും ഒപ്പം നാട്ടിലെത്തിയത്. കാനേഡിയൻ ജീവിതത്തിന് കുറച്ച് കാലത്തേക്ക് വിട നൽകി എന്തുകൊണ്ടാണ് താൻ നാട്ടിലേക്ക് വന്നത് എന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ തൻവി.

തുടക്കത്തിൽ ചെറിയൊരു ബന്ധം, അദ്ദേഹത്തിന്റെ ഭാര്യയുമായും നല്ല സൗഹൃദം, ആ മരണത്തിനുശേഷം ഉണ്ടായ പ്രശ്നങ്ങൾ!
തുടക്കത്തിൽ ചെറിയൊരു ബന്ധം, അദ്ദേഹത്തിന്റെ ഭാര്യയുമായും നല്ല സൗഹൃദം, ആ മരണത്തിനുശേഷം ഉണ്ടായ പ്രശ്നങ്ങൾ!

അമ്മൂമ്മയുടെ ഒറ്റപ്പെട്ടുള്ള ജീവിതവും സങ്കടവും തന്നെ വിഷമിപ്പിച്ചതിനാലാണ് അതിന് കുറച്ചെങ്കിലും ശമനം നൽകാൻ നാട്ടിലേക്ക് എത്തിയതെന്നും തൻവി പറയുന്നു. എല്ലാവർക്കും ഡൗട്ടുണ്ട് ഞാൻ എന്തിനാണ് ഇപ്പോൾ ഇന്ത്യയിലേക്ക് വന്നത്?, മെറ്റേണിറ്റി ലീവെടുത്ത് എന്തിനാണ് നാട്ടിലേക്ക് വന്നത് എന്നൊക്കെ.

Tanvi Sudheer Ghosh

ഞാൻ നാട്ടിലേക്ക് വന്നതിന് പിന്നിൽ കുറച്ച് കാര്യങ്ങളുണ്ട്. കുഞ്ഞിലെ മുതൽ എന്നെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. കഴിഞ്ഞ ഒന്ന്, രണ്ട് വർഷമായി നാട്ടിലേക്ക് വരാൻ പറഞ്ഞ് അപ്പൂപ്പനും അമ്മൂമ്മയും വിളിക്കുന്നുണ്ടായിരുന്നു. അവർക്ക് വയ്യെന്ന് പറഞ്ഞാണ് വിളിച്ചിരുന്നത്. അപ്പോഴെല്ലാം എന്റെ മനസിൽ അമ്മൂമ്മയ്ക്ക് അപ്പൂപ്പനുണ്ട്. അപ്പൂപ്പന് അമ്മൂമ്മയുണ്ട് എന്നൊക്കെയാണ്.

അവരെ ഹെൽപ്പ് ചെയ്യാൻ ഹോം നഴ്സും മറ്റ് ജോലിക്കാരുമെല്ലാം ഉണ്ടായിരുന്നു. ഇതിനെല്ലാം വേണ്ടി എന്നെ കൊണ്ട് പറ്റുന്ന തുക ഞാൻ അയച്ച് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയും നാട്ടിലേക്ക് വിളിക്കുമ്പോൾ വരാം വരാം ആലോചിക്കാം എന്നൊക്കെയായിരുന്നു ഞാൻ പറഞ്ഞിരുന്നത്. ​ഗർഭിണിയായപ്പോഴും അപ്പൂപ്പൻ നാട്ടിലേക്ക് വരാൻ പറഞ്ഞ് എന്നെ വിളിക്കുമായിരുന്നു.

ചിരിക്കുന്ന ആ മുഖം ഇനി ഓര്‍മയില്‍! നടനും സംവിധായകനുമായ ഭാഗ്യരാജ് വിടവാങ്ങി
ചിരിക്കുന്ന ആ മുഖം ഇനി ഓര്‍മയില്‍! നടനും സംവിധായകനുമായ ഭാഗ്യരാജ് വിടവാങ്ങി

അപ്പോഴും ഞാൻ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. വളക്കാപ്പിന്റെ തലേദിവസവും അപ്പൂപ്പൻ വിളിച്ച് എന്നാണ് നാട്ടിലേക്ക് വരുന്നതെന്ന് ചോദിച്ചപ്പോൾ ‍ഞാൻ ദേഷ്യപ്പെടുകയും ചെയ്തു. അതിന്റെ പിറ്റേദിവസം രാവിലെയാണ് ഞാൻ അറിയുന്നത് അപ്പൂപ്പൻ മരിച്ചു എന്നത്. പിന്നെ എനിക്ക് കുറ്റബോധമായിരുന്നു. കാരണം അവരാണ് എന്നെ വളർത്തിയത്.

കാനഡയിൽ ഒരു വീട് വാങ്ങിക്കാൻ പൈസയുണ്ടാക്കനുള്ള ശ്രമത്തിലായിരുന്നു ഞാൻ. അപ്പൂപ്പൻ മരിച്ചശേഷം അമ്മൂമ്മ എന്നെ ഒരു ദിവസം വിളിച്ചു... ശേഷം അമ്മൂമ്മ ഫോൺ കോളിൽ സംസാരിക്കുന്നതിന്റെ വീഡിയോ തൻവി പ്ലെ ചെയ്തു. അതിൽ സിന്ധുവിന്റെ അമ്മ കൂടിയായ അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു... ഞാൻ എന്റെ മക്കളെ കാണാൻ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണ്. കാരണം എനിക്ക് ആരുമില്ല. ഞാൻ ഒറ്റയ്ക്കായി.

Tanvi Sudheer Ghosh

അപ്പൂപ്പനും പോയി. അപ്പൂപ്പൻ പോയ അന്ന് മുതൽ ഞാൻ ഒറ്റയ്ക്കാണ്. എന്നെ അന്വേഷിക്കാൻ ആരുമില്ല. ആത്മാർത്ഥതയുള്ള ഒരു ജോലിക്കാരും ഇല്ല. ആരും ഒരു ഫോൺകോൾ പോലും ചെയ്യുന്നില്ല. അതുകൊണ്ടാണ് എനിക്ക് ബിപി കൂടിയത്. അത്രയ്ക്കും വയ്യാതെയാണ് ഞാൻ ഇരിക്കുന്നത്. നിങ്ങളെ കാണുമ്പോൾ എന്റെ ബിപിയൊക്കെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു തൻവിയോട് സംസാരിക്കവെ അമ്മൂമ്മയുടെ വാക്കുകൾ.

സങ്കടപ്പെടുന്ന അമ്മയെ തൻവിയും ഭർത്താവ് യോജിയും ചേർന്ന് ആശ്വസിപ്പിക്കുന്നതും കാണാം. തൻവിയുടെ പുതിയ വീഡിയോ വൈറലായതോടെ സിന്ധു കൃഷ്ണയ്ക്കും മക്കൾക്കും നേരെ വിമർശനം ഉയർന്നു. അപ്പോൾ അച്ഛൻ, അമ്മയെന്ന് പറഞ്ഞ് സിന്ധു കാണിച്ച സ്നേഹ​വും അപ്പൂപ്പൻ അമ്മൂമ്മയെന്ന് പറഞ്ഞ് അഹാനയും സഹോദരിമാരും കാണിച്ച സ്നേഹവും പ്രഹസനമായിരുന്നോ എന്നാണ് കമന്റുകൾ.

ബാഹുബലി ആരാധകർക്ക് ആവേശം; 'ദ ടോർച്ച്‌ബെയറർ' ഇനി മലയാളം ഓഡിയോയിൽ നെറ്റ്ഫ്ലിക്സിൽ കാണാം!
ബാഹുബലി ആരാധകർക്ക് ആവേശം; 'ദ ടോർച്ച്‌ബെയറർ' ഇനി മലയാളം ഓഡിയോയിൽ നെറ്റ്ഫ്ലിക്സിൽ കാണാം!

ഇക്കഴിഞ്ഞ മാർച്ചിലാണ് സിന്ധുവിന്റെ പിതാവും തൻവിയുടെ അപ്പൂപ്പനുമായ രം​ഗനാഥൻ അന്തരിച്ചത്. അതിനുശേഷമുള്ള വ്ലോ​ഗുകളിൽ എവിടേയും അമ്മയെ കുറിച്ച് സിന്ധു സംസാരിച്ചിരുന്നില്ല. അമ്മൂമ്മ എവിടെയെന്ന് ആരാധകർ ചോദിച്ചുവെങ്കിലും സിന്ധു കൃത്യമായ മറുപടിയൊന്നും നൽകിയതുമില്ല.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X