ഒരേയൊരു കാര്യത്തിലാണ് ഞങ്ങള്‍ വഴക്കിടുന്നത്! ദിയയെക്കുറിച്ച് അമ്മ പറഞ്ഞത്! അശ്വിന്‍ വന്നിട്ടും മാറ്റമില്ല?

വ്‌ളോഗിലൂടെയാണ് സിന്ധു കൃഷ്ണയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. കൃഷ്ണകുമാറിനെക്കുറിച്ചും, മക്കളെക്കുറിച്ചുമെല്ലാം അവര്‍ വ്‌ളോഗില്‍ സംസാരിക്കാറുണ്ട്. അമ്മയ്ക്ക് വീഡിയോ എടുത്തൂടേ, എഡിറ്റ് ചെയ്തൂടേ എന്നൊക്കെ ചോദിക്കാറുണ്ട് മക്കള്‍ എന്ന് അവര്‍ പറഞ്ഞിരുന്നു. ലോക് ഡൗണ്‍ കാലത്തായിരുന്നു ഇവരുടെ കുടുംബം സോഷ്യല്‍മീഡിയയില്‍ കൂടുതല്‍ സജീവമാവുന്നത്. അഹാനയ്ക്കായിരുന്നു ആദ്യം വരുമാനം കിട്ടിത്തുടങ്ങിയത്. ആദ്യം ആശ്ചര്യപ്പെട്ടെങ്കിലും എല്ലാവരും അതേ വഴി പിന്തുടരുകയായിരുന്നു. ബിസിനസിലെ തിരക്കിനിടയിലും ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ദിയ. അശ്വിനുമായുള്ള പ്രണയവും, വിവാഹവും, ശേഷമുള്ള വിശേഷങ്ങളുമെല്ലാം വ്‌ളോഗിലൂടെയായി കാണിക്കാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ഗര്‍ഭകാല വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെ പങ്കിട്ടിരുന്നു. പ്രസവ സമയത്ത് വീട്ടുകാരെല്ലാം ദിയയ്‌ക്കൊപ്പമുണ്ടായിരുന്നു.

എല്ലാ കാര്യങ്ങളും വ്‌ളോഗിലൂടെയായി പങ്കുവെക്കാറുള്ളതാണ്. ഈയൊരു നിമിഷം മറച്ചുവെക്കണമെന്ന് തോന്നിയില്ല. പ്രസവ സമയത്ത് എല്ലാവരും കൂടെയുള്ളത് വലിയ ധൈര്യമാണ്. ആശുപത്രിയില്‍ അതിനുള്ള സൗകര്യമുണ്ടായിരുന്നു. അതുപോലെ തന്നെ അവരെല്ലാം കൂടെയുള്ളത് വലിയൊരു ധൈര്യമായിരുന്നു. ഗര്‍ഭിണിയായപ്പോള്‍ മുതല്‍ പ്രസവം എങ്ങനെയായിരിക്കും എന്നോര്‍ത്ത് ടെന്‍ഷനിലായിരുന്നു. കൃത്യമായി ആര്‍ക്കും പറഞ്ഞ് തരാന്‍ പറ്റാത്തൊരു കാര്യമായിരുന്നല്ലോ ഇത്. അച്ഛനും അമ്മയും ഭര്‍ത്താവും, സഹോദരിമാരുമൊക്കെ കൂടെയുണ്ടായിരുന്നത് എന്നെ സംബന്ധിച്ച് വലിയ ഗുണമായിരുന്നുവെന്നും ദിയ പറഞ്ഞിരുന്നു.

Sindhu Krishna about Diya Krishna
Photo Credit: Diya Krishna/ Instagram

മകന്‍ ജനിച്ചത് മുതല്‍ എല്ലാ കാര്യങ്ങളും ദിയ തന്നെയാണ് ചെയ്യുന്നത്. അമ്മയോടും, അപ്പച്ചിയോടുമൊക്കെ സഹായം ചോദിക്കാറുണ്ടെങ്കിലും, എല്ലാം സ്വന്തമായി ചെയ്യണമെന്ന നിര്‍ബന്ധമുണ്ട് ദിയയ്ക്ക്. അമ്മയായിരുന്നു മകളുടെ ഈ സ്വഭാവത്തെക്കുറിച്ച് പറഞ്ഞത്. ഞാനും ഇതുപോലെ തന്നെയായിരുന്നു. എല്ലാം സ്വന്തമായി ചെയ്യുമായിരുന്നു. ഞാന്‍ തന്നെ ചെയ്ത് കൊടുക്കണമെന്ന നിര്‍ബന്ധവുമുണ്ടായിരുന്നു. കുഞ്ഞിന് കൊടുക്കുന്ന ഭക്ഷണങ്ങളുടെ വീഡിയോകളൊക്കെ സേവ് ചെയ്ത് വെച്ചിട്ടുണ്ട്. ഇവരുടെ സമയത്തെ പോലെയൊന്നുമല്ലല്ലോ ഇപ്പോള്‍. ഒത്തിരി മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. ഓസി സമ്മതിക്കുകയാണെങ്കില്‍, ഓമിക്ക് വേണ്ടി അതെല്ലാം ചെയ്യണമെന്നുണ്ടെന്നുമായിരുന്നു അമ്മ പറഞ്ഞത്.

ഇപ്പോഴിതാ ദിയയെക്കുറിച്ചുള്ള സിന്ധു കൃഷ്ണയുടെ പരാതിയാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. മുന്‍പൊരു വ്‌ളോഗിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. നിരവധി പേരായിരുന്നു ഈ വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ഞാനും ഓസിയും അഭിപ്രായവ്യത്യാസം വരുന്നത് ഒരൊറ്റ കാര്യത്തിലാണ്. ഓസി വീട്ടിലുള്ളപ്പോള്‍ സ്വിഗിയുടെ ആള്‍ക്കാര്‍ വന്നുകൊണ്ടേയിരിക്കും. അല്ലെങ്കില്‍ ഓസി വെളിയില്‍ നിന്നും വരുമ്പോള്‍ സാധനങ്ങള്‍ മേടിച്ചുകൊണ്ടുവരും. ഞാന്‍ പറയും, എന്തിനാണ് ഓസി, നമ്മുടെ വീട്ടില്‍ പലപ്പോഴും ചിക്കന്‍ വാങ്ങിച്ച ദിവസം പുറത്തുനിന്ന് ഓസി കറി മേടിച്ച് വരും. എന്താ ഇങ്ങനെ ചെയ്തത് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന് പറയും. സാമ്പാര്‍ വരെ സ്വിഗി വഴി ഓര്‍ഡര്‍ ചെയ്യും.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X