വീട്ടിലെ ഫണ്ട് തൊടാതെ ചെലവാക്കാമെന്നാണ് ആദ്യം ചിന്തിച്ചത്; അധ്വാനിക്കുന്ന അശ്വിന്റെ അമ്മ: സിന്ധു കൃഷ്ണ

നടനും രാഷ്‌ട്രീയക്കാരനുമായ കൃഷ്ണകുമാറിന്റെ ഭാര്യ എന്നതിലുപരി കേരളത്തിൽ അറിയപ്പെടുന്ന യൂട്യൂബറാണ് ഇന്ന് സിന്ധു കൃഷ്ണ. മക്കളെല്ലാവരും സോഷ്യൽ മീഡിയയിൽ തിളങ്ങിയ ശേഷമായിരുന്നു സിന്ധു കൃഷ്ണ യൂട്യൂബ് ചാനലുമായെത്തിയത്. പെട്ടെന്ന് തന്നെ വ്ലോ​ഗുകൾ ജനശ്രദ്ധ നേടി. ഇന്ന് സിന്ധുവിന്റെ മിക്ക വ്ലോ​ഗുകൾക്കും ലക്ഷക്കണക്കിനാണ് വ്യൂവേർസ്. താൻ വ്ലോ​ഗറായതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സിന്ധു കൃഷ്ണ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിന്ധു മനസ് തുറന്നത്.

അമ്മ സിനിമയ്ക്ക് വരുന്നോയെന്ന് ദിയ ഇതുവരെ ചോദിച്ചിട്ടില്ല, അറ്റാച്ച്മെന്റ് സുഹൃത്തുക്കളോടായിരുന്നു: സിന്ധു
അമ്മ സിനിമയ്ക്ക് വരുന്നോയെന്ന് ദിയ ഇതുവരെ ചോദിച്ചിട്ടില്ല, അറ്റാച്ച്മെന്റ് സുഹൃത്തുക്കളോടായിരുന്നു: സിന്ധു

സാമ്പത്തിക സ്വാതന്ത്ര്യം വളരെ പ്രധാനമാണെന്ന് സിന്ധു കൃഷ്ണ പറയുന്നു. യൂട്യൂബിന് സാധ്യതകളുണ്ടെന്നോ പെെസ കിട്ടുമെന്നോ എനിക്കറിയില്ലായിരുന്നു. പതിയെ ആണ് മനസിലാക്കിയത്. ഞങ്ങളുടെ വീട്ടിൽ അവസാനം തു‌ടങ്ങിയത് ഞാനാണ്. കൃഷ്ണകുമാർ പ്രഷർ ചെയ്തിട്ടാണ് ഞാൻ തുടങ്ങിയത്. ഭാ​ഗ്യം കൊണ്ട് വ്യൂസുണ്ടായി. മോണിറ്റെെസഷൻ പെട്ടെന്ന് കിട്ടി. ഞാനന്ന് ചിന്തിച്ചത് കുറച്ച് പെെസ കിട്ടിയാൽ എന്റെ മാതാപിതാക്കൾക്ക് വേണ്ടി ചെലവഴിക്കാലോ എന്നാണ്.

Sindhu Krishna

അതിന് വീട്ടിൽ നമുക്ക് ബിസിനസിൽ നിന്ന് കിട്ടുന്നതോ അഹാനയ്ക്ക് സിനിമയിൽ നിന്ന് കിട്ടുന്നതോ കൃഷ്ണകുമാറിന് കിട്ടുന്നതോ തൊടാതെ പണം കണ്ടെത്താമല്ലോ എന്ന് ചിന്തിച്ചു. എനിക്ക് വേണ്ടി വസ്ത്രം വാങ്ങാലോ എന്നല്ല ഞാൻ ചിന്തിച്ചത്. അവർക്ക് വേണ്ടി ചെലവഴിക്കാലോ എന്നാണ്. അവർക്കെന്തെങ്കിലും വാങ്ങാനോ ആശുപത്രിയിൽ കൊണ്ട് പോകാനോ എന്റെ കയ്യിൽ ഫണ്ടുണ്ടെങ്കിൽ നമ്മുടെ വീട്ടിലെ ഫണ്ട് തൊടേണ്ട. ഏതാണോ നമ്മുടെ ചുറ്റുപാട് അവിടെ നിന്ന് കൊണ്ട് പ്രൊഡക്ടീവ് ആയി എന്തെങ്കിലും ചെയ്യണം.

കോമാളി വേഷം അഴിച്ച് ഞാൻ ഒരിക്കൽ പോകും, എല്ലാം സുധി ചേട്ടന് വേണ്ടി, മറ്റാർക്ക് വേണ്ടി ചെയ്യണം?; രേണു സുധി
കോമാളി വേഷം അഴിച്ച് ഞാൻ ഒരിക്കൽ പോകും, എല്ലാം സുധി ചേട്ടന് വേണ്ടി, മറ്റാർക്ക് വേണ്ടി ചെയ്യണം?; രേണു സുധി

വരുമാനമുണ്ടെങ്കിൽ സ്ത്രീക്ക് വീടിനുള്ളിൽ ലഭിക്കുന്ന ബഹുമാനവും വ്യത്യസ്തമായിരിക്കും. അശ്വിന്റെ അമ്മ അവർക്ക് പറ്റുന്ന സാ​ഹചര്യത്തിൽ നന്നായി ചെയ്യുന്നു. എത്ര കഠിനാധ്വാനമാണ് അവർ ചെയ്യുന്നത്. ഇന്നലെയും ഞങ്ങളുടെ വീട്ടിൽ കുറേ ഭക്ഷണം കൊടുത്തയച്ചു. ഭർത്താവിന് എത്ര വലിയ ജോലിയുണ്ടായാലും സ്വന്തമായി എന്തെങ്കിലും ചെയ്യണം. എനിക്ക് ഇപ്പോൾ ചെയ്യുന്നതിലും കൂടുതൽ ചെയ്യാൻ പറ്റും. പക്ഷെ അതിനുള്ള മോട്ടിവേഷൻ കുറവാണ്. കുറച്ച് മടിയുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

സെൽഫ് കെയർ ചെയ്യാത്ത ആളായിരുന്നു ഞാൻ. അതിന് പിള്ളേർ എന്നെ വഴക്ക് പറയും. അഹാന നിർബന്ധിച്ചാണ് എന്നെ സ്പായിലും മറ്റും വിടുന്നത്. എനിക്ക് വേണ്ടി ഒന്നും ചെയ്തിരുന്നില്ല. നാല് കുട്ടികളാണ്. അവരുടെ ഫീസ്, ട്യൂഷൻ ഫീസ്, ഡാൻസ്, പാട്ട് എന്നിവയ്ക്കെല്ലാം കൊടുത്ത് നമുക്ക് വേണ്ടി ഒന്നും കാണില്ല. വല്ലപ്പോഴും ഐ ബ്രോ ചെയ്യാൻ പോകും. ഫേഷ്യൽ പോലും ഞാൻ ചെയ്തിട്ടില്ലായിരുന്നു. ഈ അടുത്ത കാലത്താണ് സ്കിൻ കെയർ ചെയ്യാൻ തുടങ്ങിയതെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

കുട്ടിക്കാലത്ത് മക്കളുടെ വാശിക്ക് വലുതായി സമ്മതിക്കുന്നവരായിരുന്നില്ല ഞങ്ങൾ. ഇതൊക്കെയാണ് കാര്യങ്ങൾ, വേണമെങ്കിൽ ചെയ്യ് പിള്ളേരെ എന്ന മട്ടിലാണ് ഞാൻ. ആരുടെയും പിടിവാശി കാര്യമാക്കിയിട്ടില്ല. ഹൻസികയെയാണ് കുറച്ച് ലാളിച്ചത്. പിന്നെ ഞങ്ങൾ സ്ട്രിക്റ്റ് ആയിരുന്നില്ലെന്നും സിന്ധു കൃഷ്ണ ഓർത്തു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X