2000 രൂപയെടുത്താലും ഞാനന്ന് കൃഷ്ണകുമാറിനെ അറിയിക്കും, ബുദ്ധിമുട്ടുകൾ മക്കൾ കണ്ടതാണ്: സിന്ധു കൃഷ്ണ
കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് സിന്ധു കൃഷ്ണയാണ്. സാമ്പത്തിക കാര്യങ്ങളിലെല്ലാം കാര്യക്കാരി സിന്ധു കൃഷ്ണയാണ്. തനിക്ക് ഈ കാര്യപ്രാപ്തി വന്നതിനെക്കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റെഡ് എഫ്എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
എന്റെ വീട്ടിൽ ഞാൻ മൂത്ത കുട്ടിയാണ്. അനിയത്തി എന്നേക്കാളും അഞ്ച് വയസിന് ഇളയതാണ്. വീട്ടിൽ അച്ഛൻ പല കാര്യങ്ങളും എന്നെ ഏൽപ്പിച്ചിരുന്നു. യാത്ര ചെയ്യുമ്പോൾ വലിയ ഹോട്ടലിൽ സ്റ്റേ ചെയ്താൽ താഴെ വിളിക്കാനും ഭക്ഷണം ഓർഡർ ചെയ്യാനും എന്നെ ഏൽപ്പിക്കും. ഇംഗ്ലിഷിൽ ഫ്ലുവന്റ് ആയത് കൊണ്ട് അതെല്ലാം ഞാൻ കെെകാര്യം ചെയ്യും. അത്തരം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ എനിക്കിഷ്ടമായിരുന്നെന്നും സിന്ധു കൃഷ്ണ പറയുന്നു. മക്കളോടൊപ്പം കൂടുന്ന ആളാണ് ഞാൻ. കർക്കശക്കാരൻ കൃഷ്ണകുമാറാണ്.

ഒരു സ്ത്രീക്ക് എത്രത്തോളം സാമ്പത്തിക സ്വാതന്ത്രമുണ്ടോ അത്രയും ബഹുമാനം കിട്ടും. അത് പങ്കാളിയിൽ നിന്നായാലും. ഞങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മക്കൾ കണ്ട് വളർന്നിട്ടുണ്ട്. ഞങ്ങൾക്ക് ജോയിന്റ് അക്കൗണ്ടായിരുന്നു. ഷൂട്ടിംഗിന്റെ പെെസയെല്ലാം ഈ അക്കൗണ്ടിലേക്കാണ് വന്നത്. അത് ഉപയോഗിക്കാൻ എനിക്കെല്ലാ സ്വാതന്ത്രവും ഉണ്ടായിരുന്നു. എന്നാൽ എടിഎമ്മിൽ നിന്ന് രണ്ടായിരം രൂപയെടുത്താൽ പോലും ഞാൻ പണ്ട് വിളിച്ച് പറയും.
ഞാനാണ് എല്ലാം മാനേജ് ചെയ്തിരുന്നത്. സാമ്പത്തിക പ്രശ്നമുണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ടുകളെല്ലാം കണ്ടാണ് മക്കൾ വളർന്നത്. ദെെവം സഹായിച്ച് അവരെല്ലാം ഓക്കെയായെന്നും സിന്ധു കൃഷ്ണ പറയുന്നു. നെഗറ്റീവ് കമന്റുകൾ അങ്ങനെ കാര്യമാക്കാറില്ല. എന്ത് ചെയ്താലും വേറെ രീതിയിൽ കാണുന്നവരുണ്ട്. ചിലപ്പോൾ എനിക്ക് അലോസരം തോന്നും. ആരെങ്കിലും കുറച്ച് കാശുണ്ടാക്കട്ടെ, നിനക്കെന്ത് എന്ന് കൃഷ്ണകുമാർ പറയുമെന്നും സിന്ധു കൃഷ്ണ പറയുന്നു.


Click it and Unblock the Notifications
















