ഈ അനുഭവം നിങ്ങളെ ശക്തയാക്കും! കൂടുതല്‍ നല്ലതിലേക്ക് നയിക്കും! സൗഭാഗ്യയോട് സിന്ധു കൃഷ്ണ പറഞ്ഞത്

ആശിച്ച്, മോഹിച്ച് തുടങ്ങിയ ബിസിനസ് സംരംഭം അവസാനിപ്പിച്ചിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. അങ്ങേയറ്റം സങ്കടത്തോടെയായിരുന്നു ഈ വാര്‍ത്ത പങ്കുവെച്ചത്. തുടക്കം മുതലേ കൂടെ നിന്ന് പിന്തുണച്ചവരോട് മറുപടി പറയാന്‍ ബാധ്യസ്ഥയാണ്. മകളുടെ പിറന്നാള്‍ ദിനത്തിലായിരുന്നു സൗഭാഗ്യ പുതിയ സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. മകളുടെ വസ്ത്രധാരണത്തില്‍ അങ്ങേയറ്റത്തെ ശ്രദ്ധയാണ് കൊടുക്കാറുള്ളത്. മെറ്റീരിയലിനെക്കുറിച്ചും, കളറിനെക്കുറിച്ചുമൊക്കെ ശ്രദ്ധിക്കാറുള്ളതാണ്. അതാണ് അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന് കരുതിയത് എന്നും സൗഭാഗ്യ വിശദീകരിച്ചിരുന്നു. തുടക്കം മുതലേ തന്നെ 'പൂവി'ന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. അടുത്തിടെയായി പോസ്റ്റുകളൊന്നും വരാതെയായതോടെയായിരുന്നു ഇതേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

വിശ്വസിച്ച് കൂടെക്കൂട്ടിയ പാര്‍ട്‌നര്‍ ചതിച്ചുവെന്നും, മന:സമാധാനം അത്രയും പ്രധാനപ്പെട്ടതുകൊണ്ടുമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. സപ്പോര്‍ട്ട് ചെയ്യാനും, കൂടെ നില്‍ക്കാനുമൊക്കെ ആളുകളുണ്ടായിരുന്നു. എന്നാലും ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു. സങ്കടത്തോടെയായിരുന്നു സൗഭാഗ്യ കുറിപ്പ് പോസ്റ്റ് ചെയ്തത്. അങ്ങേയറ്റത്തെ ഡെഡിക്കേഷനോടെയായിരുന്നു എല്ലാം ചെയ്ത് തുടങ്ങിയത്. വിശ്വസിച്ച് കൂടെ നിന്നവരില്‍ നിന്നും ഇത്തരത്തിലൊരു ചതി പ്രതീക്ഷിച്ചില്ല. അതാണ് തന്നെ തളര്‍ത്തിക്കളഞ്ഞതെന്നും, ഈയൊരു അവസ്ഥയില്‍ നിന്നും കരകയറി വരാന്‍ സമയം എടുക്കുമെന്നും സൗഭാഗ്യ കുറിച്ചിരുന്നു. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി സൗഭാഗ്യയെ ആശ്വസിപ്പിച്ചത്. ഈ അവസ്ഥ ശരിക്കും മനസിലാക്കിയതാണെന്നായിരുന്നു ഡിംപല്‍ ബാല്‍ പറഞ്ഞത്.

Sindhu Krishnas comment on Sowbhagya s post
Photo Credit: Sindhu Krishna/ Sowbhagya Venkitesh

ഒരു ചാപ്റ്ററേ ഇവിടെ അവസാനിക്കുന്നുള്ളൂ എന്നല്ലേ പറഞ്ഞത്. ഇനിയും എന്തൊക്കെ വരാനിരിക്കുന്നു. എന്തായാലും ഇതൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ, അത് ശരിയായില്ല, അടുത്തതില്‍ പൊളിക്കാം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. മറ്റൊരാള്‍ക്കും തകര്‍ക്കാനാവുന്നതല്ല നിങ്ങളുടെ ആഗ്രഹം. ഇത് ഇങ്ങനെ പോവട്ടെ, അടുത്തത് നന്നായി തന്നെ തുടങ്ങാം. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യുന്നതല്ലേ, ഇതൊന്നും നിങ്ങളെ ബാധിക്കരുത് തുടങ്ങി നിരവധി പേരായിരുന്നു സൗഭാഗ്യയെ പിന്തുണച്ചത്. ആശ്വസിപ്പിച്ചവരോടെല്ലാം താരം തന്നെ നന്ദി പറഞ്ഞിരുന്നു. സിന്ധു കൃഷ്ണയും സൗഭാഗ്യയുടെ കുറിപ്പിന് താഴെയായി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

കയ്പേറിയ അനുഭവങ്ങൾ നിങ്ങളെ കൂടുതൽ കരുത്തയാക്കും. മികച്ച തീരുമാനങ്ങൾ എടുക്കാനും ആളുകളെ കൂടുതൽ വിവേകത്തോടെ തിരഞ്ഞെടുക്കാനും അവ നിങ്ങളെ സഹായിക്കും. വിഷമിക്കേണ്ട. നിങ്ങളുടെ ഭാവി സംരംഭങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു; കുടുംബത്തിന് ഒത്തിരി സ്നേഹം. വേനൽക്കാല ക്ലാസുകളിൽ എന്റെ മക്കൾക്ക് ഉപദേശങ്ങൾ നൽകിയിരുന്ന, അതിമനോഹരമായ ചിരിയുണ്ടായിരുന്ന ആ കൊച്ചു പെൺകുട്ടിയായാണ് ഞാൻ നിങ്ങളെ ഇപ്പോഴും ഓർക്കുന്നത് എന്നായിരുന്നു സിന്ധു കൃഷ്ണ സൗഭാ​ഗ്യയോട് പറഞ്ഞത്.

വിശ്വസിച്ചവരില്‍ നിന്നും നേരിട്ട ചതിയെക്കുറിച്ച് നേരത്തെ ദിയ കൃഷ്ണയും തുറന്നുപറഞ്ഞിരുന്നു. ഗര്‍ഭിണിയായതിനാല്‍ ഓഫീസില്‍ പോവാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്റ്റാഫുകളായിരുന്നു കാര്യങ്ങള്‍ നോക്കിയിരുന്നത്. ക്യുആര്‍ കോഡ് ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്കായിരുന്നു അവര്‍ പൈസ വാങ്ങിയിരുന്നത്. ഇഷാനിയുടെ കൂട്ടുകാരി പര്‍ച്ചേസിന് പോയപ്പോള്‍ തോന്നിയ സംശയമായിരുന്നു വന്‍തട്ടിപ്പ് കണ്ടുപിടിക്കാന്‍ കാരണമായത്. അത്രയേറെ വിശ്വാസമായിരുന്നു അവരെ. കൂടപ്പിറപ്പുകളെപ്പോലെയാണ് കണ്ടത്. വിശേഷാവസരങ്ങളിലെല്ലാം അവരെയും വിളിക്കാറുണ്ടായിരുന്നു. അവരില്‍ നിന്നും ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്നായിരുന്നു ദിയയും പറഞ്ഞത്. ആദ്യം തളര്‍ന്നുപോയെങ്കിലും നിയമപരമായി തന്നെ നേരിടുകയായിരുന്നു ദിയ കൃഷ്ണ.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X