ദിയ ബര്‍ത്ത്‌ഡേയ്ക്ക് വീട്ടിലില്ല! ആദ്യമൊക്കെ വിഷമമായിരുന്നു! കൂടെ വേണമെന്നൊക്കെയാണ്! നിരാശപ്പെട്ട് സിന്ധു
അശ്വിനും ഓമിക്കുമൊപ്പമായി യാത്രയിലാണ് ദിയ. വീട്ടിലെ പിറന്നാള്‍ ആഘോഷം കഴിഞ്ഞതിന് പിന്നാലെയായാണ് ഇവര്‍ ട്രിപ്പ് പോയത്. മാലി ദ്വീപിലേക്കാണ് ഇത്തവണ പോയതെന്നും സിന്ധു കൃഷ്ണ വ്യക്തമാക്കിയിരുന്നു. പുതിയ വ്‌ളോഗിലൂടെയായിരുന്നു ഈ വിവരം പരസ്യമാക്കിയത്. അഞ്ചാം തീയതിയാണ് ബര്‍ത്ത് ഡേ. അന്ന് വീട്ടില്‍ ഉണ്ടാവില്ലെന്നറിഞ്ഞതിനാല്‍ നേരത്തെ സെലിബ്രേറ്റ് ചെയ്യുകയായിരുന്നു വീട്ടുകാര്‍. ഒരുപാട് കാലമായി ബര്‍ത്ത് ഡേയ്ക്ക് ഓസി ഞങ്ങളുടെ കൂടെയുണ്ടാവാറില്ല. ബര്‍ത്ത് ഡേ ആവുമ്പോള്‍ എപ്പോഴും ഫ്രണ്ട്‌സിനൊപ്പമായിരിക്കും. ആദ്യമൊക്കെ എനിക്ക് നല്ല വിഷമമായിരുന്നു. എന്റെ കൂടെ നില്‍ക്കുന്നില്ല. 2021 ലെ ബര്‍ത്ത് ഡേയൊക്കെ ഇവിടെ വീട്ടില്‍ വെച്ചായിരുന്നു. അത് തന്നെയാണെന്ന് തോന്നുന്നു ഞങ്ങളുടെ കൂടെ ആഘോഷിച്ച ലാസ്റ്റ് ബര്‍ത്ത് ഡേ എന്നും സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.
ഇപ്പോള്‍ എനിക്കത് ശീലമായി. ബര്‍ത്ത് ഡേയ്ക്ക് എന്റെ കൂടെ തന്നെയുണ്ടാവണം എന്ന് എത്ര കാലം നിര്‍ബന്ധം പിടിക്കും. എന്റെ പേരന്‍സ് അങ്ങനെ എന്നെ പിടിച്ച് വെച്ചിട്ടില്ല. നിന്റെ ബര്‍ത്ത് ഡേ ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. അന്ന് നീ ഞങ്ങളോടൊപ്പം തന്നെ വേണം എന്ന് ഞങ്ങളൊരിക്കലും വാശി പിടിച്ചിട്ടില്ല. എന്റെയൊക്കെ ബര്‍ത്ത് ഡേ ജസ്റ്റ് ഒരു കേക്ക് കട്ട് ചെയ്യും. അത്രേയുണ്ടായിരുന്നുള്ളൂ. ഓസി പോവുന്നതിന് മുന്നോടിയായി ഞാന്‍ കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. ഓസി പൊതുവെ കേക്ക് കഴിക്കാറില്ല. എന്നാല്‍ ഇവിടെയുള്ളവര്‍ക്കെല്ലാം കേക്ക് കഴിക്കാനിഷ്ടവുമാണ്. ലഞ്ചിന് ഓസി വരുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറയുന്നുണ്ടായിരുന്നു. ഓമിക്ക് ചിക്കന്‍ വേണമെന്ന് പറഞ്ഞ് വിളിച്ചിരുന്നു. അതുകൊണ്ട് അവരെന്തായാലും ഉച്ചയ്ക്ക് എത്തിയേക്കും.

അമ്മ ആഗ്രഹിച്ചത് പോലെ തന്നെ ഓസിയും ഓമിയും വീട്ടിലേക്കെത്തിയിരുന്നു. ഓമി വന്ന ശേഷമുള്ള ആദ്യ ബര്‍ത്ത് ഡേയാണ്. അവനെയും വെച്ച് തന്നെ കേക്ക് കട്ട് ചെയ്യാമെന്നായിരുന്നു ഓസി പറഞ്ഞത്. ആദ്യം കേക്ക് കൊടുത്തതും ഓമിക്കായിരുന്നു. അവന് കേക്കിഷ്ടപ്പെട്ടു എന്ന് തോന്നുന്നു. അവന്‍ ആദ്യമായാണെന്ന് തോന്നുന്നു കേക്ക് കഴിക്കുന്നത്. ഒരു ചാന്‍സ് കൊടുത്താല്‍ അവന്‍ ഈ കേക്ക് ചളമാക്കി തരുമായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതിനകം തന്നെ ഈ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
കല്യാണം കഴിഞ്ഞതോടെ സ്വന്തം കുടുംബത്തിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയെന്ന് തോന്നുന്നു. നേരത്തെയും പ്രാധാന്യം കൊടുത്തിരുന്നു. പക്ഷേ, പുറത്തേക്ക് പോയിരുന്നത് ഫ്രണ്ട്‌സിനൊപ്പമായിരുന്നു. ഓമി വന്നപ്പോള്‍ വീട്ടിലുള്ളവര്‍ക്കെല്ലാം എപ്പോഴും ഓമിയെ കാണണം, അതുകൊണ്ട് മിക്കപ്പോഴും വീട്ടിലേക്ക് വരുന്നു എന്നുമാത്രം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. അതുപോലെ ഭക്ഷണവും വീട്ടില്‍ നിന്നാണ്. അല്ലെങ്കില്‍ പുറത്തുനിന്ന്. അതുകൊണ്ട് ഡെയിലി വീട്ടിലേക്ക് വരുന്നു. അഡ്വാന്‍സായി ആഘോഷിച്ചത് കൊണ്ടാണ് അശ്വിനെ കാണാതിരുന്നത് എന്നുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു.
സുഹൃത്തുക്കള്‍ക്ക് അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ദിയ. അശ്വിനെ പരിചയപ്പെടുത്തിയതും സുഹൃത്തുക്കളായിരുന്നു. ആദ്യ കാഴ്ചയില്‍ ഇഷ്ടമായിരുന്നില്ലെങ്കിലും, പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ആ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി ദിയ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications