മകളുടെ തെറ്റ് പറഞ്ഞ് കൊടുത്ത് തിരുത്തൂ! കമന്റുകള്‍ ഡിലീറ്റ് ചെയ്താല്‍ എല്ലാം തീരില്ല! സിന്ധു കൃഷ്ണയോട് ഫാൻസ്
കെകെ ഫാമിലിയുള്ളവരെല്ലാം സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. വ്‌ളോഗിലും, പോസ്റ്റുകളിലൂടെയുമായി പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. അഹാനയും, ഹന്‍സികയുമൊക്കെ സബ്‌സ്‌ക്രിപ്ഷന്‍ തുടങ്ങിയിരുന്നു. അടുത്തിടെ ഹന്‍സിക പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ഇതെന്താണ് ഇങ്ങനെയൊരു വീഡിയോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇങ്ങനെയാണോ ഡാന്‍സ്, ഇതുകൊണ്ടെന്താണ് ഉദ്ദേശിച്ചത്, സബ്‌സ്‌ക്രിപ്ഷന്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി ചെയ്തതാണോയെന്നായിരുന്നു ചോദ്യങ്ങളെല്ലാം. അച്ഛനും അമ്മയും ഇതൊന്നും കാണുന്നില്ലേയെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. ഇപ്പോഴിതാ പുതിയ വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. അഹാനയുടെ കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുത്തതും, ഫംഗ്ക്ഷനിലെ മറ്റ് വിശേഷങ്ങളുമൊക്കെയായിരുന്നു വീഡിയോയില്‍.കമന്റ് ബോക്‌സ് നിറയെ ഹന്‍സികയുടെ വീഡിയോയെക്കുറിച്ചായിരുന്നു ചര്‍ച്ച.
ഹന്‍സിക അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയെക്കുറിച്ചായിരുന്നു കമന്റുകളെല്ലാം. കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ചും ആളുകള്‍ പറയുന്നുണ്ടായിരുന്നു. നെഗറ്റീവായാലും പോസിറ്റീവായാലും കമന്റുകള്‍ ഇടുന്നവര്‍ എന്ത് തെറ്റാണ് ചെയ്തത്. നിങ്ങളെന്ത് ചെയ്താലും, അതെല്ലാം ശരിയെന്ന് വെച്ച് മിണ്ടാതെയിരിക്കണോ, ജനങ്ങള്‍ പ്രതികരിക്കും. നിങ്ങളുടെ കുടുംബം എന്തിനാണ് കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതും, ഹൈഡ് ചെയ്യപന്നതും. തെറ്റ് പറ്റിയിട്ടില്ല എന്നുറപ്പുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ. ജനങ്ങളെ വിഡ്ഡികളാക്കരുത്. നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്നവരാണ് അഭിപ്രായങ്ങള്‍ പറയുന്നത്. ഹന്‍സികയുടെ വീഡിയോ കണ്ടിരുന്നു. അത് നിങ്ങള്‍ പോത്സാഹിപ്പിച്ചോളൂ, പക്ഷേ, സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യരുത് എന്നായിരുന്നു കമന്റുകളിലെല്ലാം വന്ന അഭിപ്രായം.

ഇന്നലെ ഞാൻ പല തവണ പോസ്റ്റ് ചെയ്ത കമന്റ് ഡിലീറ്റ് ചെയ്തു അല്ലെ. കൊള്ളാം മക്കൾക്ക് നല്ലത് പറഞ്ഞു കൊടുത്തു നേർവഴിക്ക് വളർത്തേണ്ട അമ്മ ഇങ്ങനെ തന്നെ വേണം. മക്കളെ പറഞ്ഞു തിരുത്തുന്നത്തിന് പകരം വിമർശങ്ങൾ അവോയ്ഡ് ചെയ്താൽ എല്ലാം ശരി ആയി എന്നാണോ, നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഇതൊന്നും പ്രശ്നം അല്ലെന്ന് അറിയാം. നെഗറ്റീവ് കമന്റുകളെല്ലാം കുത്തിയിരുന്ന് ഡിലീറ്റ് ചെയ്യും. എന്നിട്ട് അടുത്ത വീഡിയോയുമായി നാളെ വീണ്ടും വരും. നാണം ഉള്ളവർക്കല്ലെ നാണക്കേട് ഉണ്ടാകൂ. അത് ഇല്ലാത്തവർക്ക് കുഴപ്പം ഇല്ലല്ലോ. എന്തു ചെയ്തിട്ടയലും കുഴപ്പമില്ല കാശ് ഉണ്ടാക്കിയാൽ മാത്രം മതി എന്ന് വിചരിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല. നിങ്ങളുടെ മക്കളുടെ നിലവാരം എല്ലാർക്കും അറിയാവുന്നതാണ്. എന്നാല് താങ്കളുടെ സോ കോൾഡ് ഇൻഫ്ളുവൻസർ മകളുടെ " ഇൻഫ്ളുവൻസ്" കാരണം നശിക്കുന്ന കുറെ പാവം കുട്ടികൾക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. മക്കളെ നന്നായി വളർത്തുക എന്നായിരുന്നു ഒരാൾ പറഞ്ഞത്.
എങ്ങനെയാണ് പെരുമാറേണ്ടതെന്ന് മക്കളെ പഠിപ്പിക്കുന്നത് നല്ലതാണ്. അതിന് പകരം നിങ്ങള്‍ മൗനം പാലിച്ച്, കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയാണോ, മോഡേണ്‍, മോഡസ്റ്റ്, ക്ലാസി എന്നൊക്കെ പറഞ്ഞാല്‍ എന്താണെന്ന് അറിയുമോ. പുരോഗമനം എന്നൊക്കെ പറഞ്ഞ് തുണി അഴിച്ചിട്ട് പൈസ ഉണ്ടാക്കുന്നതാണോ നിങ്ങള്‍. രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രതികരണങ്ങളും വ്‌ളോഗിന് താഴെയുണ്ടായിരുന്നു. ഇതൊക്കെ എന്തിനാണ് ഇവിടെ പറയുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. എല്ലാം ഓക്കെയാവും, വിഷമിക്കരുതെന്ന് ഹന്‍സുവിനോട് പറയൂ എന്ന കമന്റ് സിന്ധു കൃഷ്ണ ലൈക്ക് ചെയ്തിരുന്നു.
ടീനേജ് പ്രായത്തിലുള്ള മകള്‍ ഹന്‍സികയുടെ വീഡിയോ സ്ഥിരമായി കാണുന്നതാണ്. ഈ വീഡിയോ കണ്ടതും ഷോക്കായിപ്പോയി. മക്കള്‍ക്ക് നല്ലത് പറഞ്ഞ് കൊടുത്ത് വേണം വളര്‍ത്താന്‍. ഈ ജനറേഷനിലെ മക്കള്‍ പെട്ടെന്ന് സ്വാധീനിക്കപ്പെടുന്നവരാണ്. ഇങ്ങനെയും പണമുണ്ടാക്കാമെന്ന് അവര്‍ കരുതും. മക്കളുടെ തെറ്റ് തിരുത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദത്തമാണ്. അത് കൃത്യമായി ചെയ്യൂ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്.


Click it and Unblock the Notifications