പേഴ്‌സണലി കാണാന്‍ ആഗ്രഹിച്ചു! കണ്ടു! അഹാനയുടെ കല്യാണം ക്ഷണിക്കാനായിരുന്നോ ആ യാത്ര? സിന്ധു കൃഷ്ണ പറഞ്ഞത്?

കുടുംബസമേതമായി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു കൃഷ്ണകുമാര്‍. ഈ വിശേഷം എല്ലാവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതലേ നരേന്ദ്രമോദിയെക്കുറിച്ച് അറിഞ്ഞിരുന്നു. പ്രധാനമന്ത്രിയായതിന് ശേഷം എന്നെങ്കിലും അദ്ദേഹത്തെ കാണണം എന്നുണ്ടായിരുന്നു. പരിപാടികളിലെ തിരക്കിലല്ല, തികച്ചും പ്രൈവറ്റായി കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. കിച്ചുവാണെങ്കില്‍ നിരവധി തവണ അദ്ദേഹത്തെ കണ്ടിട്ടും, ഒന്നിച്ച് പരിപാടികളില്‍ പങ്കെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നെങ്കിലും കാണാന്‍ പറ്റുവാണെങ്കില്‍ അടുത്ത് കാണാനും, സംസാരിക്കാനുമൊക്കെയായിരുന്നു ആഗ്രഹിച്ചത്. ഒടുവില്‍ ആ ആഗ്രഹം പൂവണിഞ്ഞതിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് സിന്ധു കൃഷ്ണ പുതിയ വ്‌ളോഗിലൂടെ.

ഡാഡി തട്ടിപ്പിനിരയായി! പൈസ പോയി! ചൈനയില്‍ നിന്നും നാട്ടിലെത്തിയ നിഹാല്‍ പങ്കിട്ട സങ്കടവാര്‍ത്ത
ഡാഡി തട്ടിപ്പിനിരയായി! പൈസ പോയി! ചൈനയില്‍ നിന്നും നാട്ടിലെത്തിയ നിഹാല്‍ പങ്കിട്ട സങ്കടവാര്‍ത്ത

ഞങ്ങളെല്ലാം എക്‌സൈറ്റഡായിരുന്നു. എങ്ങനെയായിരിക്കും എല്ലാം എന്നോര്‍ത്ത് ടെന്‍ഷനായിരുന്നു. ഒട്ടും സ്‌ട്രൊന്നുമില്ലായിരുന്നു. ഒരു മിനിറ്റായപ്പോള്‍ തന്നെ എല്ലാവരും ഓക്കെയായി. നേരിട്ട് കാണുമ്പോള്‍ നല്ലൊരു ഓറയുണ്ട്. എന്തോ ഒരു മാജിക്കല്‍ അനുഭവം. നമ്മള്‍ നമുക്കേറ്റവും പ്രിയപ്പെട്ടൊരാളോട് സംസാരിക്കില്ലേ, അതുപോലെയായിരുന്നു. അദ്ദേഹത്തിന് നമ്മളെ എല്ലാവരെയും അറിയാമായിരുന്നു. ഓമി അത്ര നല്ല മൂഡിലല്ലായിരുന്നു. അവനൊന്ന് ഉറങ്ങിയെഴുന്നേറ്റ സമയമായിരുന്നു. അത്ര ജോളിയല്ലായിരുന്നു. വലുതാവുന്ന സമയത്ത് ഓമിക്ക് ഈ ഫോട്ടോയൊക്കെ കാണിച്ച് കൊടുക്കാം. കുറച്ചൂടെ ചിരിക്കാമായിരുന്നു എന്നൊക്കെ അത് കാണുമ്പോള്‍ അവന്‍ ചിന്തിച്ചേക്കാം. ഇനി വീണ്ടും എന്നാണ് കാണുക എന്നായിരുന്നു എല്ലാവരും മനസില്‍ ചിന്തിച്ചത്.

Sindhu Krishnakumar about that meeting
Photo Credit: Sindhu Krishna / Instagram

ഓമിക്ക് പ്രൈം മിനിസ്റ്റര്‍ ഒരു ചോക്ലേറ്റ് കൊടുത്തിരുന്നു. അത് നിധിപോലെ കൊണ്ടുവെച്ചിട്ടുണ്ട് ഇവിടെ. ഇതുപോലെ പേഴ്‌സണലായി കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് അമിതാഭ് ബച്ചന്‍. എന്നെങ്കിലും അത് നടക്കുമായിരിക്കും. ഭയങ്കരമായിട്ട് നമ്മള്‍ മനസില്‍ കൊണ്ട് നടന്നിരുന്ന കാര്യം സംഭവിക്കുമ്പോള്‍ സന്തോഷമാണ്. ഇതുവരെയുള്ള ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളിലൊന്നായിരുന്നു കടന്നുപോയത്.

അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ ഫാമിലിയായി പോയതോ? തീരുമാനം മാറ്റിയ കൂടിക്കാഴ്ചയോ? വിടാതെ ചോദ്യങ്ങള്‍
അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ ഫാമിലിയായി പോയതോ? തീരുമാനം മാറ്റിയ കൂടിക്കാഴ്ചയോ? വിടാതെ ചോദ്യങ്ങള്‍

ഡാഡിയുമായി ഓമി നല്ല കൂട്ടാണ്. കാണുമ്പോള്‍ ചാടും. കഴിഞ്ഞ ദിവസം ഡാഡി വന്നപ്പോള്‍ അവനെ ഞാനൊന്ന് എടുത്തിരുന്നു. അപ്പോള്‍ കരച്ചിലായിരുന്നു. ഡാഡിയെ ഒക്കെ അറിയാം അവനിപ്പോള്‍. എന്നെ കാണുമ്പോള്‍ ആദ്യം കണ്ണാടിയാണ് പിടിക്കുക. പിന്നെ കമ്മലെല്ലാം വലിച്ചെടുക്കും. ആ സമയത്തെ കള്ളച്ചിരി കാണാന്‍ നല്ലതാണ്. കിച്ചു എടുത്താലും മാലയില്‍ പിടിക്കും. ജ്വല്ലറിയിലൊക്കെ അവന് നല്ല താല്‍പര്യമുണ്ട്. ഇനിയിപ്പോള്‍ ഇലക്ഷന്റെ തിരക്കിലാണ്, ചാനലുകളിലെല്ലാം അതേക്കുറിച്ചുള്ള പരിപാടികളിലാണല്ലോ. അതുപോലെ ഹന്‍സുവിന് പരീക്ഷയാണ്. പരീക്ഷ ചൂടിലേക്ക് പോവുകയാണ് ഹന്‍സു ഇനി. ഇലക്ഷന്‍ ഡേറ്റ് വന്നത് കൊണ്ട് നീണ്ടുപോവുമെന്നാണ് തോന്നുന്നത്.

ഓമി ഭാഗ്യം ചെയ്ത കുഞ്ഞാണ്. അവൻ ഉദരത്തിൽ ഇരിക്കുമ്പോൾ അവന്റെ അമ്മയെ ചതിച്ചവരെ അമ്മക്ക് കാണിച്ചു കൊടുത്തു.
ഇപ്പോൾ ഇതാ മോദിജിയോട് ഒപ്പം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഓമിക്കൊപ്പമുള്ള ഫോട്ടോ പ്രധാനമന്ത്രിയും പോസ്റ്റ് ചെയ്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഫോട്ടോ വൈറലായത്. അഹാനയുടെ കല്യാണം ക്ഷണിക്കാനായിരുന്നോ ഈ യാത്ര എന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. കുടുംബസമേതമായി പോയത് കൊണ്ട് അക്കാര്യത്തിൽ സംശയമുണ്ട്. രാഷ്ട്രീയപരമായിരുന്നുവെങ്കിൽ എല്ലാവരെയും കൊണ്ടുപോവേണ്ടതില്ലായിരുന്നുവല്ലോയെന്നായിരുന്നു കമന്റുകൾ. അഹാന കല്യാണം കഴിക്കാൻ പോവുകയാണെന്ന് അടുത്തിടെ കൃഷ്ണകുമാർ പറഞ്ഞിരുന്നു.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X