എന്റെ അമ്മായിയമ്മ അങ്ങനെയായിരുന്നു, ദിയ കൃഷ്ണ വിവാദത്തിനിടെ സിന്ധു കൃഷ്ണയുടെ വാക്കുകൾ

ദിയ കൃഷ്ണ തന്റെ ഭർതൃമാതാവിനെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിട്ടുണ്ട്. അമ്മ എന്ന് തനിക്ക് വിളിക്കാൻ പറ്റില്ലെന്നും ആന്റി എന്നേ വിളിക്കൂ എന്നുമാണ് ദിയ കൃഷ്ണ പറയുന്നത്. ദിയ പറഞ്ഞത് മിക്ക സ്ത്രീകളും അനുകൂലിക്കുന്ന കാര്യമാണെങ്കിലും പറഞ്ഞ രീതി ആർക്കും ഉൾക്കൊള്ളാൻ പറ്റിയില്ല. വഴിയിൽ നിൽക്കുന്നവരെയൊന്നും തനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല എന്റെ അമ്മ സിന്ധു കൃഷ്ണയാണ്. അവരെ മാത്രമേ അമ്മയെന്ന് വിളിക്കൂ എന്നാണ് ദിയ പറഞ്ഞത്. ഇത്രയും മോശമായ രീതിയിൽ ദിയ സംസാരിച്ചതിൽ വ്യാപക വിമർശനം വരുന്നു. എന്നാൽ താൻ പറഞ്ഞതിൽ മാറ്റമില്ലെന്നാണ് ദിയയുടെ നിലപാട്.

മാനിപ്പുലേഷനും കരച്ചിൽ നാ‍ടകവും; പുരുഷന്റെ കണ്ണീരിന് വിലയില്ല, പെണ്ണിനെ കണ്ണടച്ച് വിശ്വസിക്കുന്നു; കമന്റ്സ്
മാനിപ്പുലേഷനും കരച്ചിൽ നാ‍ടകവും; പുരുഷന്റെ കണ്ണീരിന് വിലയില്ല, പെണ്ണിനെ കണ്ണടച്ച് വിശ്വസിക്കുന്നു; കമന്റ്സ്

ഇതിനിടെ ഈയടുത്ത് നൽകിയ അഭിമുഖത്തിൽ സിന്ധു കൃഷ്ണ തന്റെ ഭർതൃമാതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വളരെ നല്ല അമ്മയായിരുന്നു അവരെന്ന് സിന്ധു കൃഷ്ണ പറയുന്നു. കിച്ചുവിന്റെ (കൃഷ്ണകുമാർ) അമ്മയും അച്ഛനും വളരെ പ്രായമായി കല്യാണം കഴിച്ചവരാണ്. ഞാനാദ്യമായി കൃഷ്ണകുമാറിന്റെ വീട്ടിൽ പോയ ദിവസമുണ്ട്.

Diya Krishna  Sindhu Krishna

ഞാനാദ്യമായി കൃഷ്ണകുമാറിന്റെ വീട്ടിൽ പോയ ദിവസമുണ്ട്. ഞാനന്ന് അവരെ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. വളരെ നല്ല ആൾക്കാരായിരുന്നു അവർ. ഒരിക്കലും എനിക്ക് അമ്മായിയമ്മയായി തോന്നിയിട്ടില്ല.

എന്റെ മുത്തശ്ശിയെ പോലെയുള്ള ഫീലിം​ഗ് ആയിരുന്നു. വളരെ മോഡേൺ ചിന്താ​ഗതിയുള്ള സ്ത്രീയായിരുന്നു. ഒരിക്കൽ പോലും അമ്മായിയമ്മ മരുമകൾ പ്രശ്നം വന്നിട്ടില്ല. അതെന്തെന്ന് പോലും എനിക്കറിയില്ല. ഒരു ഘട്ടം കഴിഞ്ഞപ്പോൾ കിച്ചുവിന്റെ അച്ഛനും അമ്മയ്ക്കും കിച്ചുവിനേക്കാൾ ഇഷ്ടം എന്നെയായിരുന്നു. പുള്ളിയോട് എന്തെങ്കിലും പറയണമെങ്കിൽ എന്നോടായിരിക്കും പറയുക എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X