രാജകുമാരിയെ പോലെ മകളെ വളർത്തി, വിവാഹശേഷം അകൽച്ച; അവസാന നാളുകളിൽ...; താരകുടുംബം വിഷമത്തിൽ
യൂട്യൂബർ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥൻ വിട പറഞ്ഞു. ഏറെനാളായി പ്രായാധിക്യം കാരണമുള്ള ആരോഗ്യ പ്രശ്നങ്ങൾ രംഗനാഥനുണ്ടായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന ആളാണ് എസ് രംഗനാഥൻ. സിന്ധു കൃഷ്ണയെയും ഇളയ മകളെയും എല്ലാ സുഖ സൗകര്യങ്ങളും നൽകിയാണ് രംഗനാഥൻ വളർത്തിയതും പഠിപ്പിച്ചതും. എന്നാൽ കൃഷ്ണകുമാറുമായുള്ള സിന്ധുവിന്റെ പ്രണയ വിവാഹത്തിന് രംഗനാഥന് വലിയ താൽപര്യമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ഒരിക്കൽ കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.
എന്റെ കുടുംബത്തേക്കാൾ സാമ്പത്തികമായി വളരെ മുകളിലായിരുന്നു ഇവർ. എന്തായാലും അവരുടെ ഭാഗത്ത് നിന്ന് എതിർപ്പോ ഇഷ്ടക്കുറവോ ഉണ്ടാകും. ജാതി വ്യത്യാസവുമുണ്ട്. എത്രയൊക്കെ പറഞ്ഞാലും ഇന്നും സമൂഹത്തിൽ ഒരു പ്രശ്നം തന്നെയാണത്. ഞങ്ങളുടെ വീട്ടിൽ വന്നപ്പോൾ ഇവളുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. ഉടൻ തന്നെ കല്യാണത്തിലേക്ക് നീങ്ങി. ഞാൻ വിചാരിച്ചതിനേക്കാൾ സ്മൂത്ത് ആയിരുന്നു. പക്ഷെ ഇത് കഴിഞ്ഞപ്പോൾ ജാതിപ്രശ്നം ഉണ്ടായി.

അത് അവരിൽ ആര് കയറ്റിക്കൊടുത്തു എന്നറിയില്ല. നമ്മുടെ സമുദായത്തിൽ പഠിപ്പും കാശുമുള്ള പിള്ളേരുള്ളപ്പോൾ നടനെന്ന് പറഞ്ഞ് നടക്കുന്ന ഇവനെക്കൊണ്ട് കെട്ടിക്കണോ എന്ന് ആരോ പറഞ്ഞ് കൊടുത്തിരിക്കാം. അത് പുള്ളിയിൽ വർക്കൗട്ടായി. ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായി. പക്ഷെ കല്യാണത്തെ ബാധിച്ചില്ല. കല്യാണം ഇവളുടെ വീട്ടുകാർ കാര്യമായി നടത്തി.
എങ്കിൽ പോലും അത് പൂർണ ഇഷ്ടത്തോടെയല്ലെന്ന് എനിക്കറിയാമായിരുന്നു. അപ്പോഴും ഞാൻ കുറ്റപ്പെടുത്തുകയല്ല. കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് അന്നേ എനിക്കറിയാം. അവർക്ക് നമ്മളെക്കൊണ്ടും നമ്മൾക്ക് അവരെക്കൊണ്ടും ആവശ്യമില്ല എന്ന് തോന്നിച്ചു. അപ്പോൾ അവർ അവരുടെ രീതിയിൽ പോയി. എന്നാൽ ഫങ്ഷനും മറ്റും വരും. പക്ഷെ ഒരു ഇഷ്ടക്കുറവ് ഉണ്ടായിരുന്നു. ഇന്നും അതുണ്ടെന്ന് അന്ന് കൃഷ്ണകുമാർ പറഞ്ഞു.
എല്ലാ വീട്ടിലും വീട്ടുകാർ സന്തോഷത്തോടെ വരുന്നതും പോകുന്നതും കാണാറുണ്ട്. ഞങ്ങളുടെയവിടെ അത് കണ്ടിട്ടില്ല. ഇപ്പോഴും അകൽച്ച നിലനിൽക്കുന്നുണ്ടെന്ന് തോന്നുന്നെന്നും അന്ന് കൃഷ്ണകുമാർ പറഞ്ഞു. എന്നാൽ വർഷങ്ങൾക്കിപ്പുറം സാഹചര്യം മാറി. ഏറെക്കാലം കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും വീട്ടിൽ മാതാപിതാക്കൾ താമസിച്ചു. അവസാന നാളുകളിൽ എസ് രംഗനാഥനെ ആശുപത്രിയിൽ കൊണ്ട് പോയതും പരിചരിച്ചതുമെല്ലാം മിക്കപ്പോഴും സിന്ധു കൃഷ്ണയാണ്.


Click it and Unblock the Notifications
















