സിന്ധു കൃഷ്ണയുടെ അമ്മയെവിടെ? സൗന്ദര്യ പിണക്കത്തിലോ? വിവാദങ്ങൾ കെട്ടടങ്ങവെ അടുത്ത ചോദ്യങ്ങൾ
സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ് കൃഷ്ണകുമാറും കുടുംബവും. ഒന്നല്ലെങ്കിൽ മറ്റൊരു വിഷയവുമായി ഇവരെപ്പോഴും ചർച്ചാ വിഷയമാണ്. ഈയടുത്ത കാലത്ത് ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വീഡിയോ, ദിയ കൃഷ്ണ നടത്തിയ പരാമർശം എന്നിവയാണ് പ്രധാന ചർച്ചയായത്. അടുത്ത കാലത്തായി ഇവർക്കുള്ള നെഗറ്റീവ് കമന്റുകൾ കുത്തനെ കൂടിയിട്ടുണ്ട്. പ്രത്യേകിച്ചും ദിയ കൃഷ്ണയ്ക്ക്. ദിയയുടെ യൂട്യൂബ് സബ്സ്ക്രെെബേർസ് കുറഞ്ഞു. നെഗറ്റീവ് കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദിയയുടെ വ്ലോഗുകളുടെ കമന്റ് ബോക്സ്.
ഇപ്പോൾ കെകെ കുടുംബത്തെക്കുറിച്ച് മറ്റൊരു ചോദ്യമാണ് ഉയർന്ന് വരുന്നത്. സിന്ധു കൃഷ്ണയുടെ അമ്മയെ കഴിഞ്ഞ കുറച്ച് നാളുകളായി വ്ലോഗുകളിൽ കാണാറില്ല. ഇത് എന്ത് കൊണ്ടാണെന്നാണ് ചോദ്യങ്ങൾ. അമ്മ എവിടെ എന്ന് ചോദിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. അമ്മൂമ്മ സൗന്ദര്യ പിണക്കത്തിലാണെന്ന് അഹാന ഒരു വ്ലോഗിൽ പറഞ്ഞിട്ടുണ്ട്. അതായിരിക്കാം കാണാത്തതെന്നാണ് ഒരു കമന്റ്.

എന്നാൽ പെട്ടെന്ന് ഇങ്ങനെയുള്ള കമന്റുകൾ വരുമ്പോൾ ചോദ്യങ്ങളുമുണ്ട്. സിന്ധു കൃഷ്ണയുടെ അമ്മ വ്ലോഗുകളിൽ സ്ഥിരം സാന്നിധ്യമല്ല. കുറച്ച് ദിവസങ്ങൾ കണ്ടില്ലെങ്കിലും സ്ഥിരം വ്യൂവേർസ് ഇത് ചൂണ്ടിക്കാണിക്കാനിടയില്ല. വ്യൂവർഷിപ്പ് കൂട്ടാനുള്ള മാർഗമാണോ എന്ന ചോദ്യം വരാനിടയുണ്ട്. കാരണം അടുത്ത കാലത്തായി സിന്ധു കൃഷ്ണയുടെയും ദിയ കൃഷ്ണയുടെയും വ്ലോഗുകൾക്ക് മുൻപത്തെ പോലെ കാഴ്ചക്കാരില്ലെന്നാണ് നിരീക്ഷണം. വിവാദങ്ങൾ ഇവരുടെ ജനപ്രീതിയെ സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം ഭർത്താവ് മരിച്ച് അധിക നാളായിട്ടില്ലാത്തതിനാൽ സിന്ധു കൃഷ്ണയുടെ അമ്മ എല്ലാത്തിൽ നിന്നും മാറി നിൽക്കുന്നതാകാനും സാധ്യതയുണ്ട്. പൊതുവെ മറ്റ് യൂട്യൂബേർസിനെ പോലെ ഇവർക്ക് വിവാദങ്ങളുണ്ടാക്കേണ്ട കാര്യമില്ല. തനിയെ വിവാദങ്ങൾ തേടി വരുന്ന സാഹചര്യമാണ്.വിജയുടെ സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞിട്ടും ഹൻസിക കൃഷ്ണയെ വിടാതെ വിമർശകരുണ്ട്. ഇത്തരമൊരു വീഡിയോ പങ്കുവെച്ചത് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്നും ഹൻസിക പറഞ്ഞിരുന്നു. ഭർത്താവിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ദിയ കൃഷ്ണ. ഞാൻ അശ്വിന്റെ അമ്മ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്.
അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. അശ്വിനങ്ങനെ വിളിക്കുന്നതിനെക്കുറിച്ച് ഇന്നേവരെ ആരും വിളിച്ചിട്ടില്ല. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതിയെന്നും ദിയ കൃഷ്ണ പറഞ്ഞു. ഇതിൽ മാപ്പ് പറയാൻ ദിയ കൃഷ്ണ തയ്യാറായിട്ടില്ല. പകരം വിമർശകരുമായി തർക്കിക്കാൻ ശ്രമിച്ചു. ഇതും വലിയ തിരിച്ചടിയായി.


Click it and Unblock the Notifications