ഭർത്താവിന് പ്രായം കുറവ്?; ഇതൊക്കെ പ്രധാന്യമുള്ള ഒന്നാണോ?, മീഡിയ എങ്ങനെ അറിഞ്ഞെന്ന് അറിയില്ല; ​അഞ്ജു പറയുന്നു!

2024ൽ ആയിരുന്നു ​ഗായിക അഞ്ജു ജോസഫിന്റെയും സുഹൃത്ത് ആദിത്യ പ​രമേശ്വരന്റെയും വിവാഹം. രജിസ്റ്റർ വിവാഹത്തിന്റെയും പിന്നീട് നടന്ന വിവാ​ഹ സൽക്കാരത്തിന്റെയും വീഡിയോകൾ വൈറലായിരുന്നു. ആ സമയത്ത് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒന്നായിരുന്നു ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം. അധികം ആരെയും അറിയിക്കാതെ സീക്രട്ടായാണ് ഇരുവരും വിവാ​ഹ സൽക്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത്. പക്ഷെ ഓൺലൈൻ മീഡിയ തേടിപിടിച്ച് എത്തി.

പത്ത് വയസുള്ള മകളെ അധിക്ഷേപിച്ചു, 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ!
പത്ത് വയസുള്ള മകളെ അധിക്ഷേപിച്ചു, 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും; അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ!

വിവാഹ സൽക്കാര ​ദിവസം നടന്ന രസകരമായ സംഭവങ്ങളും പ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങൾക്കും മറുപടി നൽകുകയാണിപ്പോൾ ഐ ആം വിത്ത് ധന്യ വർമ നൽകിയ അഭിമുഖത്തിൽ ഇരുവരും. ഞങ്ങളുടേത് രജിസ്റ്റർ മാരേജ് ആയിരുന്നു. അവിടെ മീഡിയ വന്നിരുന്നില്ല.

Anju Joseph Aditya Parameswaran

28 ആം തിയ്യതിയായിരുന്നു രജിസ്റ്റർ മാരേജ്. അതിനുശേഷം ഒരു ദിവസം ഒരു ബ്രേക്ക് കിട്ടി. മുപ്പതാം തിയ്യതിയായിരുന്നു റിസപ്ഷൻ. രഹസ്യമായാണ് കാര്യങ്ങൾ എല്ലാം അറേഞ്ച് ചെയ്തെങ്കിലും എങ്ങനെയോ പുറത്ത് പോയി സംഭവം. പുറത്ത് മീഡിയയും ആളും കൂടി നിൽക്കുന്നതുകൊണ്ട് പുറത്തിറങ്ങാതെ നിൽക്കുകയായിരുന്നു. ഇവരെല്ലാം പോകാൻ വേണ്ടി ഞങ്ങൾ ഒരുപാട് സമയം വെയിറ്റ് ചെയ്തു.

അവസാനം ലിഫ്റ്റിൽ കയറി കിച്ചണിന്റെ ബാക്ക് ഡോറിലൂടെ ഇറങ്ങി വേറൊരു കാറിൽ കയറി പോയി. ഞങ്ങൾക്ക് പോകാനായി തയ്യാറാക്കിയ കാറിൽ ഞങ്ങളുടെ ബാന്റിലെ അം​ഗങ്ങൾ പോകുന്നത് കണ്ടതോടെ മീഡിയയ്ക്ക് സംശയമായി. ഞങ്ങൾ പോയെന്ന് അവർ പറഞ്ഞ് കൊടുത്തു അ‍ഞ്ജു ജോസഫ് പറഞ്ഞു. അപ്പോഴാണ് പബ്ലിക്ക് ഫി​ഗറിനെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്ന റിയാലിറ്റി എന്നെ ഹിറ്റ് ചെയ്തത് ആദിത്യയും കൂട്ടിച്ചേർത്തു.

ഒരു റംബൂട്ടാൻ കഴിക്കുന്നതിന് ഇത്രയും ഭാവങ്ങളോ, അമിതാഭിനയം ഒഴിവാക്കൂ; അഹാന കൃഷ്ണയ്ക്ക് ട്രോൾ
ഒരു റംബൂട്ടാൻ കഴിക്കുന്നതിന് ഇത്രയും ഭാവങ്ങളോ, അമിതാഭിനയം ഒഴിവാക്കൂ; അഹാന കൃഷ്ണയ്ക്ക് ട്രോൾ

എനിക്ക് ആദിത്യയെക്കാൾ പ്രായം കുറവാണ്. പക്ഷെ അത് ശരിക്കും പ്രധാന്യമുള്ള ഒന്നാണോ?. പ്രായം വിവാഹത്തിന്റെ കാര്യത്തിൽ ഒരു വിഷയമല്ല. ഇന്റർവ്യു കൊടുക്കാൻ ആ​ദിത്യയ്ക്ക് അത്ര താൽപര്യമില്ല. പക്ഷെ വിവാഹശേഷം നിരന്തരം കോൾ വരും. ഞങ്ങളുടെ ഫ്രണ്ട്സിനെ കൊണ്ട് വരെ ഇന്റർവ്യുവിന് സമ്മതിപ്പിക്കാൻ വിളിച്ചു. പക്ഷെ ഞങ്ങൾക്ക് ഒന്നും പറയാനില്ലായിരുന്നു.

മതം, ജാതി, നിറം, പ്രായം, പൊക്കം ഇതൊന്നും വിവാഹം എന്നതിനുള്ള അളവുകോൽ അല്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഞങ്ങൾ രണ്ട് മതസ്ഥരാണ്. പക്ഷെ അതൊന്നും ഞങ്ങൾ ഓർക്കാറുപോലുമില്ല. അമ്പലത്തിൽ വെച്ചാണ് കല്യാണമെങ്കിൽ ഞങ്ങൾ ഒരുമിച്ച് അമ്പലത്തിൽ പോകും. പള്ളിയിൽ വെച്ചായിരുന്നുവെങ്കിൽ ഞങ്ങൾ ഒരുമിച്ച് പള്ളിയിൽ പോകും. ഞങ്ങൾക്ക് വേർതിരിവ് ഒന്നുമില്ല.

Anju Joseph Aditya Parameswaran

ഇപ്പോൾ എല്ലാം ആഘോഷിക്കാറുണ്ടെന്നും അഞ്ജു പറഞ്ഞു. എന്റെ വിവാഹമോചനത്തെ കുറിച്ച് ഞാൻ പബ്ലിക്കിൽ തുറന്ന് പറഞ്ഞിരുന്നു. അതിനുള്ള ഒരു കാരണം ഡിവോഴ്സ് ഒരു കുറ്റകൃത്യമല്ല എന്ന് ആളുകൾ മനസിലാക്കാൻ വേണ്ടിയാണ്. വിവാഹമോചിതരാകുന്നവരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തേണ്ടതില്ല. കളിയാക്കേണ്ടതില്ല.

ഇത്തരം ചിന്തകളിൽ നിന്ന് സമൂഹം കുറേയേറെ മാറിയിട്ടുണ്ട്. അതുപോലെ ഒരു റിലേഷൻ കഴിഞ്ഞ് ഉടനെ അടുത്തതിലേക്ക് എടുത്ത് ചാടിയാൽ അതേ പാറ്റേണിലേക്ക് തന്നെയാകും നമ്മൾ വീണ്ടും കയറുക. അതുകൊണ്ട് തന്നെ അത് ‌ചെയ്യരുതെന്ന് എന്റെ സൈക്കോളജിസ്റ്റ് എന്നോട് തെറാപ്പിക്ക് ചെന്നപ്പോൾ ആദ്യം തന്നെ പറഞ്ഞു. മദ്യമോ പുകവലിയോ മറ്റ് ലഹരി വസ്തുക്കളോ ഉപയോ​ഗിക്കരുതെന്നും പറഞ്ഞു.

ക്ലീവേജ് കാണിച്ചതിന് ലഹള സൃഷ്ടിച്ച അനു തുട കാണിക്കുന്നു, വോട്ട് ചെയ്യാൻ ആ അമ്മായിമാർ വേണമായിരുന്നല്ലോ?; ഷെഫീന
ക്ലീവേജ് കാണിച്ചതിന് ലഹള സൃഷ്ടിച്ച അനു തുട കാണിക്കുന്നു, വോട്ട് ചെയ്യാൻ ആ അമ്മായിമാർ വേണമായിരുന്നല്ലോ?; ഷെഫീന

ലഹരി ഉപയോ​ഗം എനിക്ക് മുമ്പും ഇല്ല. പിന്നെ മറ്റൊരു റിലേഷൻഷിപ്പിലേക്ക് പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു എന്നും വിവാഹമോചനത്തിനും ശേഷം താൻ തിരികെ ജീവിതത്തിലേക്ക് എങ്ങനെ വന്നുവെന്ന് വെളിപ്പെടുത്തി അഞ്ജു ജോസഫ് പറഞ്ഞു.

Read more about: anju joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X