എങ്ങനെയാണ് വിജയുടെ മകൻ പാവമാകുന്നത്? അഹങ്കാരമുള്ള പണക്കാരുടെ മക്കളാണ്: സുചിത്ര
നടൻ വിജയും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് കടക്കവെ ഏറ്റവും ചർച്ചയായത് മക്കൾ രണ്ട് പേരുടെ കാര്യമാണ്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിവരാണ് വിജയുടെയും സംഗീതയുടെയും മക്കൾ. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഈ നടിക്കൊപ്പം വിജയുടെ ഫോട്ടോകൾ പുറത്ത് വരുന്നത് മക്കൾക്കും തനിക്കും അപമാനമുണ്ടാക്കുന്നെന്നും സംഗീത വിജയ് ആരോപിച്ചു. റിപ്പോർട്ടുകൾ പ്രകാരം മൂത്ത മകനായ ജേസൺ സഞ്ജയ് അച്ഛനുമായി ഏറെക്കാലമായി അകൽച്ചയിലാണ്.
സോഷ്യൽ മീഡിയയിൽ വിജയുടെ മക്കളുടെ വിഷമം ചർച്ചയാകവെ ഈ വാദത്തെ എതിർത്ത് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിവാദ പ്രസ്താവനകൾ നടത്തുന്ന ഗായിക സുചിത്ര. വിജയുടെ മക്കളുടെ കാര്യമോർത്ത് സാധാരണക്കാർ സങ്കടപ്പെടേണ്ടതില്ലെന്ന് സുചിത്ര പറയുന്നു. വിജയുടെ മക്കൾ പാവമാണെന്ന് പറയുന്നത് എന്തിനാണ്. ഇതുപോലെ 20-25 വയസുള്ള മക്കൾ നമ്മുടെ തമിഴ്നാട്ടിൽ എത്രയുണ്ട് ജോലിയില്ലാതെ. തെരുവിൽ നിൽക്കുന്നവരുണ്ട്. അവരോട് അനുകമ്പ കാണിക്കൂ. വിജയുടെ മക്കൾ എങ്ങനെയാണ് പാവമാകുന്നത്. അഹങ്കാരമുള്ള പണക്കാരുടെ മക്കളല്ലേ അവർ.

അവരല്ല, നിങ്ങളും ഞാനുമാണ് പാവം. അവരുടെ സ്റ്റാറ്റസും നിങ്ങളുടെ സ്റ്റാറ്റസും എന്താണെന്ന് തിരിച്ചറിയുന്നുണ്ടോ. എങ്ങനെയാണ് അവർ പാവമാണെന്ന് പറയാനാകുന്നത്. നമ്മളാണ് പാവം. അച്ഛന്റെ ബന്ധവും തുടർന്നുള്ള പ്രശ്നങ്ങളും അവർക്ക് ശീലമാകും. അവരത് ഡീൽ ചെയ്യണം. ക്ലാസ്മേറ്റ്സിന് തന്നെ സ്റ്റെപ് മദേർസ് ഉണ്ടാകും. മക്കളിൽ ഒരാൾക്ക് 20 ഉം മറ്റൊരാൾക്ക് 25 വയസുമായി. അവർ കരഞ്ഞിരിക്കുന്നതിന് പകരം ജോലിക്ക് പോകണം.
വിജയുടെ മകൻ നെപ്പോട്ടിസം കാരണമാണ് സംവിധായകനായി മാറിയതെന്നും സുചിത്ര വാദിക്കുന്നു. ഒരാൾക്കൊപ്പം പോലും അസിസ്റ്റന്റ് ഡയരക്ടറായി ആ പയ്യൻ വർക്ക് ചെയ്തിട്ടില്ല. അവന്റെ അച്ഛൻ സിനിമകളെല്ലാം കാവ്യസിനിമകളാണോ. വിജയ് സേതുപതിയും മകനെ സിനിമാ രംഗത്തേക്ക് കൊണ്ട് വന്നെന്നും ഇത് ശരിയല്ലെന്നും സുചിത്ര പറയുന്നു. എഫ്ടിപി തമിഴ് എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം.
വിദേശത്ത് നിന്നും ഫിലിം മേക്കിംഗ് പഠിച്ചെത്തിയ ജെയ്സണിന്റെ ആദ്യ ചിത്രം സിഗ്മ നിർമ്മിക്കുന്നത് പ്രമുഖ നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസാണ്. വിജയ് സിനിമാ രംഗം വിടാനൊരുങ്ങുമ്പോഴാണ് മകൻ സിനിമയിലേക്ക് കടന്ന് വരുന്നത്. ആദ്യ ചിത്രത്തിന് പണം മുടക്കാൻ തെന്നിന്ത്യയിലെ പ്രബല പ്രൊഡക്ഷൻ കമ്പനിയായ ലൈക തയ്യാറായത് സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. പല സംവിധായകരുടെയും തുടക്ക കാലത്ത് സഹസംവിധായകനായി ഏറെക്കാലം പ്രവർത്തിക്കുകയും അവസരങ്ങൾ തേടിയലഞ്ഞിട്ടുമുണ്ട്. എന്നാൽ ജേസണിന് ഇതൊന്നും വേണ്ടി വന്നില്ല. താര പുത്രനായതിന്റെ പ്രിവിലേജാണിതെന്ന് വിമർശകർ വാദിക്കാറുണ്ട്.


Click it and Unblock the Notifications
















