വിജയുടെ ഒപ്പം നിൽക്കുന്നവർക്ക് തൃഷയോട് വെറുപ്പ്, തൃഷ വിജയുടെ വലം കെെ ആയാൽ...; സുചിത്ര
വിജയ്-സംഗീത വിവാഹമോചന വാർത്ത പുറത്ത് വന്നിരിക്കെ ആരോപണങ്ങളുമായി ഗായിക സുചിത്ര. വിജയെ പലരും ഉപദേശിച്ചാണ് രാഷ്‌ട്രീയത്തിലെത്തിയതെന്നും സ്വന്തം താൽപര്യ പ്രകാരമല്ലെന്നും സുചിത്ര പറയുന്നു. കുമുദത്തിന് നൽകിയ അഭിമുഖത്തിലാണ് വാദം.
വിജയ് ഒരു കാലത്ത് എനിക്ക് ജീവനായ കൂട്ടുകാരനായിരുന്നു. ദയവ് ചെയ്ത് വിജയ് രാഷ്ട്രീയത്തിലേക്ക് വരരുത്. രാഷ്ട്രീയം നിങ്ങൾക്ക് പറ്റിയതല്ല. സിനിമാ രംഗത്തേക്ക് തിരിച്ച് പോകൂ.
സിനിമാ ലോകം ഭരിക്കലിലാണ് നിങ്ങളുടെ യോഗം. രജിനികാന്തിന് ശേഷം ആരും ആ സ്ഥാനത്തില്ല. സൂര്യയും അജിത്തും ഓടി. ആ സ്ഥാനം വിജയ് ഏറ്റെടുക്കണം. തമിഴ് സിനിമാ രംഗത്തേക്ക് പുതിയ ടെക്നോളജി കൊണ്ട് വരണം. ലോകത്തിന് മുന്നിലേക്ക് തമിഴ് സിനിമയെ കൊണ്ട് വരണം. ആരോ അദ്ദേഹത്തിന്റെ മനസ് മാറ്റം. ആരും ശരിയായ ഉപദേശം നൽകാൻ ഒപ്പമില്ല. തനിക്ക് നല്ല മുഖ്യമന്ത്രിയാകാൻ പറ്റുമെന്ന് അദ്ദേഹം പൂർണമായും വിശ്വസിച്ചു.

വിജയ്ക്ക് മൂത്ത ചേച്ചിയുടെ സ്ഥാനത്ത് ഒരാൾ വേണം. എനിക്ക് രാഖി കെട്ടൂ. വിജയ്ക്ക് ചെറുപ്പത്തിലേ ഡാൻസ് വളരെ ഇഷ്ടമാണ്. സിനിമാ കുടുംബത്തിൽ ജനിച്ചതിനാൽ കുട്ടിക്കാലം മുതലേ സിനിമാ കരിയറിന് വേണ്ടി പരിശീലിപ്പിച്ചു. സിനിമാ കുടുംബത്തിൽ നിന്നും സിമ്പു ഉൾപ്പെടെ പലരും അങ്ങനെയാണ്. പക്ഷെ അവർ പരാജയപ്പെട്ടു. വിജയ് മാത്രമാണ് വിജയിച്ചത്.
രാഷ്ട്രീയത്തിന് വിജയുടെ സ്വഭാവം പറ്റില്ല. എല്ലാവരിൽ നിന്നും ഉപദേശം സ്വീകരിക്കും. സ്വന്തമായി ചിന്തകൾ വരില്ലെന്ന് കുട്ടിക്കാലത്തേ മനസിലുറപ്പിച്ചു. നിനക്ക് ബുദ്ധിയില്ലെടാ, ഞങ്ങൾ പറയുന്നത് കേൾക്ക് എന്നാണ് കുട്ടിക്കാലം മുതൽ വിജയ് കേൾക്കുന്ന വാക്ക്. അതിനാൽ സ്വന്തം തലച്ചോറ് വിജയ് ഉപയോഗിച്ചിട്ടില്ല. കണ്ടീഷനിംഗ് ചെയ്ത് വളർത്തിയത് കൊണ്ടാണത്.
വളരെ നല്ല ബന്ധത്തിലായിരുന്നു വിജയും സംഗീതയും. എപ്പോഴാണ് തൃഷ ഇടയിൽ കയറിയതെന്ന് അറിയില്ല. വിജയുടെ അടുത്ത് നിൽക്കുന്നവർക്ക് തൃഷയോട് എതിർപ്പാണ്. വിജയുടെ വലം കെെയാകാൻ വേണ്ടി ചുറ്റും കൂടിയിരിക്കുന്നവരാണ് എല്ലാവരും. അവർക്ക് തൃഷ വിജയുടെ വലം കെെയായാൽ ഇഷ്‌ടപ്പെടുമോ. പാർട്ടിയിലെ ആർക്കും തൃഷയെ ഇഷ്ടമല്ല. ഡിവോഴ്സ് പെറ്റീഷൻ പുറത്ത് വന്നതിന് പിന്നിൽ അവരാണ്.


Click it and Unblock the Notifications
















