'പുറത്ത് മാന്യനും കുടുംബസ്നേഹിയും, യഥാർത്ഥത്തിൽ അയാൾ സ്ത്രീലമ്പടൻ, ആ നടി ഇപ്പോഴും അയാളുടെ കൺട്രോളിൽ'

നടൻ ശിവകാർത്തികേയന് എതിരെ ​ഗുരുതരമായ വെളിപ്പെടുത്തലുമായി രാഷ്ട്രീ‌യ നിരീക്ഷകൻ തിരുച്ചി സൂര്യ. വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ തമിഴ് ജനത അടുത്ത ദളപതിയായി കാണുന്നത് ശിവകാർത്തികേയനെയാണ്. ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലെ അതിഥിവേഷത്തിന് ശേഷം നടന് പലരും അടുത്ത ദളപതി എന്നത് അടക്കം പല വിളിപ്പേരും നല്‍കാറുണ്ടെന്ന് ശിവകാര്‍ത്തികേയന്‍ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു.

ദിടീര്‍ (പെട്ടെന്നുണ്ടായ) ദളപതി, കുട്ടി ദളപതി എന്നീ വിളിപ്പേരുകള്‍ തന്റെ ശ്രദ്ധയില്‍ പെട്ടതായും നടൻ പറഞ്ഞിരുന്നു. സിനിമാ ഫീൽഡിൽ പ്രവർത്തിക്കുന്നവർക്ക് വിവാഹേതര ബന്ധങ്ങൾ ഉണ്ടാകുന്നത് സഹജമാണെന്നും പ്രേക്ഷകർ മാന്യനെന്ന് മുദ്രകുത്തിയ പലരും അങ്ങനെയുള്ളവരല്ലെന്നും തിരുച്ചി സൂര്യ പറയുന്നു.

Sivakarthikeyan

വിജയ്-സം​ഗീത വിവാഹമോചനം ചർച്ചയായ സാഹചര്യത്തിലാണ് സൂര്യയുടെ വെളിപ്പെടുത്തൽ. ഒപ്പം അഭിനയിച്ച പല നടിമാരെയും ശിവകാർത്തികേയൻ സ്വന്തം കൺട്രോളിൽ നിർത്തിയിരിക്കുകയാണെന്നും സൂര്യ പറയുന്നു. നടന്റെ പേര് വെളിപ്പെടുത്താതെ താൻ ഉദ്ദേശിച്ച നടൻ ശിവകാർത്തികേയനാണെന്ന് പ്രേക്ഷകർക്ക് മനസിലാക്കാൻ ചില സൂചനകളും അഭിമുഖത്തിൽ സൂര്യ നൽകി.

തങ്ങളെ അനുസരിക്കുന്ന നടിമാരെ മാത്രമെ താരങ്ങൾ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ. ദിടീര്‍ (പെട്ടെന്നുണ്ടായ) ദളപതി എന്ന് അറിയപ്പെടുന്ന നടനുണ്ട്. അയാൾക്ക് പുറത്ത് വളരെ ജെനുവിനായ വ്യക്തി എന്ന ഇമേജാണ്. ത്യാ​ഗി, കുടുംബസ്നേഹി, നല്ല മനുഷ്യൻ തുടങ്ങിയ ടാ​ഗുകളാണ് ആ നടനുള്ളത്. പക്ഷെ സിനിമാ ഫീൽഡിലുള്ളവർക്ക് അയാളുടെ പ്രവൃത്തികൾ അറിയാം. അതിനെ വിമർശിക്കാറുമുണ്ട്. അയാൾ സ്ത്രീലമ്പടനാണ്.

സൈഡ് റോളിൽ അഭിനയിക്കുന്ന നടിമാർ ആണെങ്കിൽ കൂടിയും തന്റെ ഇഷ്ടത്തിന് അനുസരിച്ച് നിന്നില്ലെങ്കിൽ ആ നടൻ അവരെ സിനിമയിൽ നിന്നും ഒഴിവാക്കും. അയാൾ തന്നെ പലപ്പോഴായി പറഞ്ഞ ഒരു കാര്യമുണ്ട്. ഷൂട്ടിങിന്റെ ഇടവേളകളിൽ സമയം കിട്ടുമ്പോൾ ഇൻസ്റ്റ​ഗ്രാമിൽ അരിച്ച് പെറുക്കും. മോഡലിങ് ചെയ്യുന്ന, സിനിമാ സ്വപ്നങ്ങളുള്ള പെൺകുട്ടികളുടെ റീൽസും വീഡിയോകളും തപ്പി കണ്ടുപിടിക്കും.

അതിൽ നിന്നുമാണ് തന്റെ സിനിമിയിലേക്ക് കാസ്റ്റ് ചെയ്യുന്നത് എന്നാണ് ആ നടൻ പറഞ്ഞത്. ശ്രദ്ധിച്ചാൽ മനസിലാകും അയാളുടെ സിനിമയിൽ അഭിനയിക്കുന്ന നടിമാരെല്ലാം പുതുമുഖങ്ങളാണ്. പ്രശസ്തിയിൽ നിൽക്കുന്ന ആരും അയാളുടെ നായികമാരായിട്ടില്ല. അതുമാത്രമല്ല അയാളുടെ സിനിമകളിൽ നായികമാരാകുന്നവർ മറ്റ് നടന്മാർക്കൊപ്പം അഭിനയിക്കാറുമില്ല.

Sivakarthikeyan

അയാളോടൊപ്പം തുടർച്ചയായി അഭിനയിക്കണമെന്ന് എ​ഗ്രിമെന്റ് ഉണ്ടാക്കുമത്രെ. വരുത്തപ്പെടാത വാലിബർ സംഘത്തിൽ അഭിനയിച്ച ഒരു നടി ഇപ്പോൾ സിനിമ മാർക്കറ്റിൽ ഇല്ല. അയാൾക്കൊപ്പം തുടർച്ചയായി ചില സിനിമകളിൽ ആ നടി അഭിനയിച്ചിട്ടുണ്ട്. ആ നടിയെ ഇപ്പോഴും അയാൾ മറ്റാർക്കൊപ്പവും അഭിനയിക്കാൻ വിടാതെ കൺട്രോൾ ചെയ്തിരിക്കുകയാണ്. ആ നടിയുടെ ലൈഫ് തന്നെ പോയി എന്നുമാണ് സൂര്യ പറഞ്ഞത്.

മുമ്പ് ശിവകാർത്തികേയന് എതിരെ സമാനമായ ആരോപണവുമായി എത്തിയത് ഡി. ഇമ്മൻ ആയിരുന്നു. ശിവകാർത്തികേയൻ തന്നെ വഞ്ചിച്ചെന്നും അത് തന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചെന്നും വിവാഹ ജീവിതം പോലും തകർന്നെന്നുമാണ് സംഗീത സംവിധായകന്‍ ഡി. ഇമ്മൻ ശിവകാർത്തികേയനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ശിവകാർത്തികേയന്റെ തുടക്ക കാലത്തെ നിരവധി സിനിമകൾക്ക് ഇമ്മനാണ് സംഗീതം നിർവഹിച്ചത്. അവയെല്ലാം വലിയ ഹിറ്റുമായിരുന്നു.

ശിവകാർത്തികേയൻ റിയാലിറ്റി ഷോകളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. തുടക്കത്തിൽ സഹനടൻ റോളുകളിലാണ് തിളങ്ങിയിരുന്നത്. അമ്മാവന്റെ മകളായ ആർതിയെയാണ് നടൻ വിവാഹം ചെയ്തത്. മൂന്ന് മക്കളാണ് നടന്. അമരനുശേഷം തമിഴിൽ ഏറ്റവും താരമൂല്യമുള്ള നായകനടന്മാരിൽ ഒരാളാണ് ശിവകാർത്തികേയൻ.

Read more about: sivakarthikeyan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X