ഏത് നടൻ? ഏത് സംഗീത രംഗത്തുള്ള ആൾ?, പൊതുശ്രദ്ധയും പ്രസക്തിയും തിരിച്ച് പിടിക്കാനുള്ള കഷ്ടപ്പാട്; കുറിപ്പ്

കഴിഞ്ഞ ദിവസം അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് നടത്തിയൊരു വെളിപ്പെടുത്തൽ ചർച്ചയായി മാറിയിരുന്നു. കരിയറിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചായിരുന്നു രഞ്ജിനി തുറന്ന് പറഞ്ഞത്. ഒരു നടനിൽ നിന്നും സം​ഗീത രം​ഗത്തുള്ള വ്യക്തിയിൽ നിന്നും അടക്കം മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് താരം പറഞ്ഞത്. ഇപ്പോഴിതാ രഞ്ജിനിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

വേദിയിൽ ഞാൻ അപമാനിക്കപ്പെട്ടു, കൂടെയുള്ളവർ ചെയ്തത്; അതാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുക: മഞ്ജരി
വേദിയിൽ ഞാൻ അപമാനിക്കപ്പെട്ടു, കൂടെയുള്ളവർ ചെയ്തത്; അതാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുക: മഞ്ജരി

അറ്റവും മൂലയും മാത്രം പിടിച്ചുള്ള വാർത്തകൾ കൊണ്ട് വരുന്നത് തന്നെ എങ്ങനെയെങ്കിലും ഒന്ന് റീച്ച് കൂട്ടാനാണെന്ന് ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര കുറിച്ചു. കുറിപ്പ് ഇങ്ങനെയാണ്... ഈയിടെയായി രഞ്ജിനി ഹരിദാസിനെ കാണുമ്പോൾ എനിക്ക് ഓർമ വരുന്നത് ദി സബ്സ്റ്റൻസ് എന്ന സിനിമയാണ്.

Ranjini Haridas

പ്രായം കൂടുന്നതോടെ തന്റെ കരിയർ നഷ്ടപ്പെടാൻ തുടങ്ങുന്ന എലിസബത്ത് സ്പാർക്കിൾ എന്ന സ്ത്രീ യുവത്വവും സൗന്ദര്യവും നേടാൻ ശ്രമിക്കുന്ന സിനിമയില്ലേ... ദി സബ്സ്റ്റൻസ്... അതുതന്നെ. ഉദാഹരണത്തിന്... കഴിഞ്ഞ ദിവസം രഞ്ജിനിയുടെ ഒരു വെളിപ്പെടുത്തൽ വന്നു. നമ്മുക്കൊക്കെ അറിയാവുന്ന ആ നടൻ എനിക്ക് അയച്ച് തന്നത് ഷർട്ട് ഇടാത്ത ഫോട്ടോ, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീതരംഗത്തുള്ള ആൾ എന്നൊക്കെ ആയിരുന്നു ആ വെളിപ്പെടുത്തൽ.

പക്ഷെ ഏത് നടൻ? ഏത് സംഗീത രംഗത്തുള്ള ആൾ?. ഇതിനൊക്കെ ഒരു തലയും വാലും വേണ്ടേ?. പേരുമില്ല അഡ്രസ്സുമില്ല എന്ന പോലത്തെ അവസ്ഥ. പക്ഷെ അതുമല്ല രസം ഇതെല്ലാം സ്വന്തം ചാനലിന്റെ പ്രചാരണത്തിനായി അവർ തന്നെ ആസൂത്രണം ചെയ്തുണ്ടാക്കിയ വീഡിയോയാണെന്ന് ഇപ്പോഴാണ് അറിഞ്ഞത്.

ആറാം ദിവസവും ബോക്സ് ഓഫീസിൽ കരുത്ത് കാട്ടി 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ'; 35 കോടിയിലേക്ക് കുതിപ്പ്!
ആറാം ദിവസവും ബോക്സ് ഓഫീസിൽ കരുത്ത് കാട്ടി 'ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ'; 35 കോടിയിലേക്ക് കുതിപ്പ്!

മാത്രമല്ല ചാനലിന്റെ റീച്ചിനായി ഈ ഭാഗം മാത്രം കട്ട് ചെയ്ത് ഫേസ്ബുക്കിലൊക്കെ ഇട്ടിട്ടുമുണ്ടത്രേ. ഒന്നാമത്തെ കാര്യം രഞ്ജിനി നല്ല ബോൾഡാണെന്നും പ്രതികരിക്കേണ്ട എല്ലായിടത്തും നല്ലപോലെ പ്രതികരിക്കുമെന്നും നമുക്കറിയാം. പിന്നെ ഇങ്ങനെയൊക്കെ അറ്റവും മൂലയും മാത്രം പിടിച്ചുള്ള വാർത്തകൾ കൊണ്ട് വരുന്നത് തന്നെ എങ്ങനെയെങ്കിലും ഒന്ന് റീച്ച് കൂട്ടാനാണ്.

അതുകൊണ്ട് തന്നെയാണ് രഞ്ജിനിയെ കാണുമ്പോൾ എനിക്ക് ദി സബ്സ്റ്റൻസ് എന്ന സിനിമ ഓർമ്മ വരുന്നതും. സിനിമയിലെ നായിക യുവത്വം പിടിച്ച് പറ്റാൻ നോക്കുമ്പോൾ രഞ്ജിനിയിവിടെ പണ്ടത്തെ പൊതുശ്രദ്ധയും പ്രസക്തിയും തിരിച്ച് പിടിക്കാൻ കഷ്ടപ്പെടുന്നു. അതിനായി ന്യൂസ്‌ വാല്യൂവുള്ള വിഷയങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കി കൊണ്ട് വരുന്നു.

Ranjini Haridas

സത്യത്തിൽ രഞ്ജിനി ഹരിദാസ് ഇത്തരം ചീപ്പ് പരിപാടിയിലൂടെ കളഞ്ഞ് കുളിക്കുന്നത് അവരുടെ തന്നെ ക്രെഡിബിലിറ്റിയാണ്. അതായത് ഇത്തരത്തിൽ ഗൗരവമുള്ള ആരോപണമോ വെളിപ്പെടുത്തലോ ഉന്നയിക്കുമ്പോൾ മിനിമം വേണ്ടത് വ്യക്തതയാണ്. രഞ്ജിനിയുടെ വെളിപ്പെടുത്തലിൽ അങ്ങനൊരു സംഭവം തന്നെ തീരെയില്ല. സത്യത്തിൽ ഒരു വ്യക്തിയുടെ വിശ്വാസ്യത രൂപപ്പെടുന്നത് തന്നെ അവർ പറയുന്ന കാര്യങ്ങളുടെ വ്യക്തതയിലും ഉത്തരവാദിത്തത്തിലും നിന്നാണ്.

പക്ഷെ കൗതുകം മാത്രം സൃഷ്ടിക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചാൽ ഉറപ്പായും ക്രെഡിബിലിറ്റി നഷ്ടപ്പെടും. അത്ര തന്നെ എന്നായിരുന്നു കുറിപ്പ്. അനു ചന്ദ്രയുടെ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. താൻ വിട്ടുവീഴ്ച്ചകൾ ചെയ്യാത്ത വ്യക്തിയായതിനാലാണ് ഇത്രയും കാലം ഇൻഡസ്ട്രിയിൽ അഭിമാനത്തോടെ പിടിച്ച് നിന്നതെന്നും പ്രതികരിക്കാൻ ഭയപ്പെടുന്ന പെൺകുട്ടികളെ കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ടെന്നും രഞ്ജിനി വീഡിയോയിൽ പറയുന്നുണ്ട്.

അവർ പ്രണയിച്ചു, പക്ഷെ മറ്റൊരാളെ വിവാഹം ചെയ്തു; ഒടുവിൽ അമ്പിളി ആദിത്യനെ വിവാഹം ചെയ്തപ്പോൾ: ജീജ
അവർ പ്രണയിച്ചു, പക്ഷെ മറ്റൊരാളെ വിവാഹം ചെയ്തു; ഒടുവിൽ അമ്പിളി ആദിത്യനെ വിവാഹം ചെയ്തപ്പോൾ: ജീജ

കണ്ണൂരിലെ പരസ്യ ചിത്രീകരണത്തിനിടയിലും ദുബായിലെ ഒരു ഷോയ്ക്കിടയിലും ഉണ്ടായ മോശം അനുഭവവും അവർ തുറന്ന് പറയുന്നുണ്ട്. ഐഡിയ സ്റ്റാർ സിങറിൽ അവതാരകയായി എത്തിയശേഷമാണ് രഞ്ജിനി ഹരിദാസിന് മലയാളികൾക്ക് ഇടയിൽ ജനപ്രീതി ലഭിച്ച് തുടങ്ങിയത്.

Read more about: ranjini haridas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X