രേണു സ്‌ക്രീന്‍ഷോട്ട് കൊടുത്ത് നല്ലത് പറയിപ്പിക്കുന്നു! കിച്ചു പറഞ്ഞത് പൈസ കണക്കല്ല! വീണ്ടും വിമര്‍ശനം

കൊല്ലം സുധിയും കുടുംബവും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വ്യക്തി ജീവിതത്തില്‍ അമ്പേ പരാജയമായിരുന്നു സുധി. മകനായ കിച്ചുവിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍ വന്‍ചര്‍ച്ചയായിരുന്നു. മൂന്ന് വിവാഹം ചെയ്തതും, മകനെന്ന നിലയില്‍ ആരും തന്നെ നോക്കാതെയിരുന്നതും, അച്ഛന്റെ അപ്രതീക്ഷിത വിയോഗ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയായിരുന്നു കിച്ചു പറഞ്ഞത്. കൊല്ലത്ത് നിന്നും കോട്ടയത്തേക്ക് പോയതിന് ശേഷമുള്ള ജീവിതം വളരെ മോശമായിരുന്നു. ഒറ്റപ്പെടലില്‍ അഭയം തേടി ഡ്രഗ്‌സ് വരെ ഉപയോഗിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ ആ ശീലമൊക്കെ ഉപേക്ഷിച്ചുവെന്നും മകന്‍ വെളിപ്പെടുത്തിയിരുന്നു. കിച്ചുവിനെ സ്വന്തം മകനായാണ് കാണുന്നതെന്നും, അവന്റെ കാര്യങ്ങളെല്ലാം തുടക്കം മുതലേ കൃത്യമായി ചെയ്യുന്നതാണെന്നും നേരത്തെ രേണു പറഞ്ഞിരുന്നു.

അമ്മ പൊട്ടിക്കരഞ്ഞു! അച്ഛന്‍ നിശ്ചലനായി! അമേരിക്കയില്‍ നിന്നും കീര്‍ത്തന എത്തിയതിനെക്കുറിച്ച് ജിപി
അമ്മ പൊട്ടിക്കരഞ്ഞു! അച്ഛന്‍ നിശ്ചലനായി! അമേരിക്കയില്‍ നിന്നും കീര്‍ത്തന എത്തിയതിനെക്കുറിച്ച് ജിപി

കഴിഞ്ഞ ദിവസവും കിച്ചുവിന് പൈസ ഇട്ട് കൊടുത്തതാണ്. അവനെ ഉപദ്രവിക്കുകയോ, മോശമായോ ഒന്നും ചെയ്തിട്ടില്ലെന്ന് രേണു പറഞ്ഞിരുന്നു. കിച്ചുവിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി രേണു എത്തിയിരുന്നു. രേണുവിനെ രൂക്ഷമായി വിമര്‍ശിച്ച് വ്‌ളോഗേഴ്‌സ് എത്തുന്നുണ്ട്. വിവി ഹിയറും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. സുധി മരിച്ച ദിവസം നടന്ന കാര്യത്തെക്കുറിച്ചുള്ള കിച്ചുവിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കൂടെയുണ്ടായിരുന്നവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുമ്പോള്‍, ഉമിനീര് പോലും ഇറക്കാന്‍ പറ്റാതെ മരവിച്ചിരിക്കുകയായിരുന്നു താന്‍ എന്ന് കിച്ചു പറഞ്ഞിരുന്നു. ഞാനല്ല കൂടെപ്പോയത്, അന്ന് അടക്കം കഴിഞ്ഞ ശേഷം കിച്ചു തന്ന ഫുഡാണ് കഴിച്ചതെന്നായിരുന്നു രേണു പറഞ്ഞത്. അന്നത്തെ യാത്രയില്‍ രേണു കൂടെയുണ്ടായിരുന്നുവെന്ന് കിച്ചു പറഞ്ഞിട്ടില്ല, പിന്നെന്തിനാണ് രേണു അതേറ്റുപിടിക്കുന്നതെന്നായിരുന്നു വിവിയുടെ വിമര്‍ശനം.

Vivi about Renu Sudhi
Photo Credit: Renu Sudhi / Vivi / Facebook

കിച്ചുവിന് നല്‍കിയ പൈസയുടെ സ്‌ക്രീന്‍ഷോട്ട് രേണുവിന്റെ സുഹൃത്തുക്കള്‍ പങ്കുവെച്ചിരുന്നു. കാശ് കിട്ടിക്കഴിഞ്ഞാല്‍ അവന്‍ അടിച്ചുപൊളിച്ച് കളയും, ലഹരിക്കടിമയാണ് എന്നുള്ള കാര്യം പബ്ലിക്കിന് മുന്നില്‍ ഇടുകയാണ് ഇവര്‍. രേണു ചെയ്യുന്ന കാര്യങ്ങളെല്ലാം സൂപ്പറാണെന്ന് പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യുന്ന കുറേപേരുണ്ട്. കിച്ചു പറഞ്ഞത് അവന്റെ ലൈഫ് എക്‌സ്പീരിയന്‍സാണ്. അതിനെ വരെ പുച്ഛിച്ച് തള്ളുവാണ്.

അവരെയൊക്കെ എന്താണ് വിളിക്കേണ്ടതെന്നറിയില്ല. കിച്ചുവിന് ചെലവിനുള്ള പൈസ രേണു കൊടുക്കുന്നുണ്ട്, അത് അവരല്ലാതെ വേറെയാര് കൊടുക്കും, അത് അവരുടെ ഉത്തരവാദിത്തമാണ്. രേണുവിനോടല്ലാതെ വേറെയാരോടാണ് അവന്‍ പൈസ ചോദിക്കേണ്ടത്. കൂടിപ്പോയാല്‍ ആയിരം രൂപ, അതിന് താഴെയാണ് മിക്കപ്പോഴും അവന്‍ ചോദിക്കുന്നത്. രേണുവിന്റെ അഭിമുഖം എടുക്കാന്‍ പോയവര്‍, കിച്ചു വിളിക്കുന്നതും, അവന് രേണു പൈസ ഇട്ട് കൊടുത്തതും കണ്ടുവെന്ന് സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിരുന്നുവെന്നും വിവി വ്യക്തമാക്കിയിരുന്നു.

മരുമകളല്ല, മകളായി എന്നെ സ്‌നേഹിച്ചു! ആ വിളക്ക് അണഞ്ഞു! അമ്മായിഅമ്മയുടെ വിയോഗത്തില്‍ സങ്കടപ്പെട്ട് നവ്യ
മരുമകളല്ല, മകളായി എന്നെ സ്‌നേഹിച്ചു! ആ വിളക്ക് അണഞ്ഞു! അമ്മായിഅമ്മയുടെ വിയോഗത്തില്‍ സങ്കടപ്പെട്ട് നവ്യ

രേണുവിന് ഉളുപ്പുണ്ടെങ്കില്‍ അവന്‍ എന്റെ മകനാണ്, എന്റെ ഭര്‍ത്താവിന്റെ മകനാണ്, അവന് ഞാന്‍ പൈസ കൊടുക്കുന്നുണ്ട്. അതിന്റെ സ്‌ക്രീന്‍ഷോട്ടൊന്നും തരാന്‍ പറ്റില്ലെന്നായിരുന്നു അവര്‍ പറയേണ്ടിയിരുന്നത്. അവരത് ചെയ്തില്ല. സുഹൃത്തിന് സ്‌ക്രീന്‍ഷോട്ട് കൊടുത്ത് അത് വെച്ച് വീഡിയോ ചെയ്യിപ്പിച്ചു. കിച്ചു എന്തിനാണ് പബ്ലിക്കിന് മുന്നില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറയുന്നത്. ലക്ഷങ്ങളല്ലേ, കിച്ചുവിന് കൈമാറുന്നത്. ചെറിയ അമൗണ്ടിന് വരെ കണക്ക് പറയണമെങ്കില്‍ അവരുടെ ബോധമെന്താണ്. കൂടുതല്‍ പൈസ കൊടുത്താല്‍ അവന്‍ വഴിതെറ്റി പോവും എന്ന് പറയുന്നതും കേട്ടു. വല്ലാത്ത റീസണ്‍ തന്നെ. എന്തെങ്കിലും വാലിഡ് ആയിട്ടുള്ള കാരണം പറയുക. പ്രോപ്പറായി ഒരു അമ്മയുടെ സ്‌നേഹം അവന് കിട്ടിയിട്ടില്ല. അവനെ നേര്‍വഴിക്ക് നടത്താനോ, കെയര്‍ ചെയ്യാനോ ആരുമില്ലായിരുന്നു. അതേക്കുറിച്ചാണ് അവന്‍ പറഞ്ഞത്. അല്ലാതെ കാശ് കിട്ടിയില്ല എന്നല്ല.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X