സജ്‌നയ്ക്കും ഫിറോസിനുമിടയിലെ മൂന്നാമന്‍! ആട്ടിന്‍തോലിട്ട ചെന്നായ്ക്കളേ അത് ഞാനല്ല: സൂര്യ മേനോന്‍ പറഞ്ഞത്
ഫിറോസ് ഖാനും സജ്‌നയും നടത്തിയ വെളിപ്പെടുത്തലുകള്‍ വന്‍വിവാദമായിരുന്നു. വിവാഹമോചനത്തിലേക്ക് നയിച്ചത് മറ്റൊരു വ്യക്തിയുടെ ഇടപെടലുകളാണെന്നും, അദ്ദേഹത്തെ പൂട്ടാനുള്ള തെളിവുകളെല്ലാം കൈയ്യിലുണ്ടെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. ലോകമറിയുന്ന ആ വ്യക്തിയുടെ യഥാര്‍ത്ഥ മുഖം വൈകാതെ തന്നെ പുറത്താവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാരാണെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ അരങ്ങേറിയിരുന്നു. ഈ വീഡിയോ വൈറലായതോടെയായിരുന്നു സജ്‌നയും തുറന്നുപറച്ചിലുകളുമായെത്തിയത്.
ഭീഷണിപ്പെടുത്തിയായിരുന്നു ഓരോ കാര്യവും ചെയ്യിച്ചിരുന്നത്. ഇനി അത് സഹിക്കാന്‍ വയ്യെന്നായിരുന്നു സജ്‌ന പറഞ്ഞത്. ബിഗ് ബോസില്‍ മത്സരിച്ചിരുന്ന സമയത്ത് സഹമത്സരാര്‍ത്ഥിയും തങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടുവെന്നും അവര്‍ പറഞ്ഞിരുന്നു. അത് സൂര്യയാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. തന്നെക്കുറിച്ചുള്ള കമന്റുകള്‍ കണ്ടതോടെയായിരുന്നു സൂര്യ ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഞാനിപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യാന്‍ കാരണം നമ്മുടെ സീസണിലുണ്ടായിരുന്ന സജ്‌ന ഫിറോസിന്റെ ഡിവോഴ്‌സ് റിലേറ്റഡായിട്ടുള്ളൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അതില്‍ സജ്‌നയൊരു സ്‌റ്റേറ്റ്‌മെന്റ് പറയുന്നുണ്ട്. മൂന്നാമതൊരു ലേഡി കണ്ടസ്റ്റന്റ് അവരുടെ ലൈഫിലേക്ക് ഇന്‍വോള്‍വായി എന്ന്. അപ്പോള്‍ ആട്ടിന്‍തോലിട്ട കുറേ ചെന്നായ്ക്കള്‍, അതായത് ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്ത് നടക്കുന്ന കുറേപേര്‍ എന്റെ പേര് നശിപ്പിക്കാന്‍ വേണ്ടി കമന്റുകള്‍ ഇടുന്നതായി ഞാന്‍ അറിഞ്ഞു.
ആ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത്. ആ വ്യക്തി ഞാനല്ല കേട്ടോ. നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ സങ്കടമുണ്ട്. അവരുടെ ഫാമിലി ലൈഫില്‍, അവരുടെയൊരു ജീവിതമുണ്ടല്ലോ അതില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ ചെയ്തിട്ടില്ല. സജ്‌ന ഇപ്പോഴും എന്റെ നല്ല സുഹൃത്ത് മാത്രമാണ്. അവരുടെ ജീവിതം തകര്‍ക്കാനായി ഞാനൊന്നും ചെയ്തിട്ടില്ല. അത്രയും ലോക്കലല്ല ഞാന്‍. കമന്റുകളിട്ടവര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാവും. പക്ഷേ, നിങ്ങളുടെ ക്യാരക്ടറല്ല എന്റേത്. അത് ആദ്യം മനസിലാക്കുക. അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല എന്നുമായിരുന്നു സൂര്യ പറഞ്ഞത്.
വേറെന്തെല്ലാം ചെയ്യാനുണ്ട്. ഓർക്കാനുണ്ട്. പറയാനുണ്ട്. അന്ന് വലിച്ചെറിഞ്ഞ കല്ലുകൾ ചേർത്തു വച്ചു നമ്മൾ പണിതുയർത്തിയ സനാഥലയത്തിന്റെ മണ്ണിലേക്ക് വന്നിരിക്ക്. ഇതൊന്നും അറിയണ്ട, കേൾക്കണ്ട, പറയണ്ട. എന്നും ഇഷ്ടം എന്നായിരുന്നു കിടിലും ഫിറോസ് കുറിച്ചത്. ഇക്ക എന്നായിരുന്നു സൂര്യയുടെ മറുപടി. സജ്‌നയും സൂര്യയുടെ വീഡിയോയുടെ താഴെയായി സ്നേഹം അറിയിച്ചെത്തിയിരുന്നു.


Click it and Unblock the Notifications