16 കിലോ കുറഞ്ഞു, അർജുന് ഈ മരുന്ന് ഉപയോ​ഗിക്കാനാവില്ല; കുത്തിവെപ്പിലൂടെ വണ്ണം കുറച്ചതിനെക്കുറിച്ച് സൗഭാ​​ഗ്യ

ഇൻഫ്ലുവൻസർ സൗഭാ​ഗ്യ വെങ്കിടേശിന്റെ ട്രാൻസ്ഫോർമേഷൻ പലരെയും അത്ഭുതപ്പെ‌ടുത്തിയതാണ്. വണ്ണമുണ്ടെന്ന് പറഞ്ഞ് നിരന്തരം ബോഡിഷെയിമിം​ഗ് നേരിടേണ്ടി വന്നയാളാണ് സൗഭാ​ഗ്യ. ഇന്ന് വണ്ണം കുറഞ്ഞപ്പോൾ സൗഭാ​ഗ്യയുടെ ഏറ്റവും വലിയ ആശ്വാസവും അതാണ്. ഒസംപിക് കുത്തിവെപ്പ് വണ്ണം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സൗഭാ​ഗ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒപ്പം വർക്കൗട്ടും ഡയറ്റിം​ഗുമുണ്ട്. ഇപ്പോൾ തന്റെ മാറ്റത്തെക്കുറിച്ച് സൗഭാ​ഗ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഇനിയാണ് റിയല്‍ കല്യാണം! ദിവസങ്ങളെണ്ണി അന്‍ഷുലയും രോഹിതും! സന്തോഷം പങ്കിട്ട് ബോണി കപൂര്‍
ഇനിയാണ് റിയല്‍ കല്യാണം! ദിവസങ്ങളെണ്ണി അന്‍ഷുലയും രോഹിതും! സന്തോഷം പങ്കിട്ട് ബോണി കപൂര്‍

16 കിലോ കുറഞ്ഞു. മൂന്ന് മാസമെടുത്തു. എല്ലാവർക്കും ഇതെടുക്കാൻ പറ്റില്ല. ഡോക്ടർ നോക്കി അപ്രൂവ് ചെയ്തവർക്ക് മാത്രമേ എടുക്കാൻ പറ്റൂ. ഞാൻ അനുയോജ്യ കാൻഡിഡേറ്റ് ആയിരുന്നു. അർജുൻ ചേട്ടന് ഇപ്പോൾ പറ്റില്ല. കുറേ ബ്ലഡ് വാല്യൂസ് കറക്ടാക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് എന്തായാലും എടുക്കും. ഡോക്ടർ പറയുമ്പോഴേ എടുക്കാൻ പറ്റൂയെന്നും സൗഭാ​ഗ്യ പറഞ്ഞു.

Sowbhagya Venketesh

ഡയറ്റുണ്ട്. വെയിറ്റ് ലോസ് ഇഞ്ചക്ഷൻ എടുക്കുന്നുണ്ട്. ‍ഡാൻസ് ചെയ്യുന്ന വ്യക്തിയാണ്. പക്ഷെ വാശി പിടിച്ച് നിൽക്കുന്ന വണ്ണമാണ്. മെലിയാൻ ബുദ്ധിമുട്ടാണ്. ഇഞ്ചക്ഷൻ എടുത്തപ്പോൾ വണ്ണം കുറയുന്നുണ്ടെന്നാണ് സൗഭാ​ഗ്യ വെങ്കിടേശ് നേരത്തെ പറഞ്ഞത്. കോളേജിൽ പഠിക്കുന്ന കാലത്ത് രാവിലെ ഡാൻസ് ചെയ്ത് തുടങ്ങിയാൽ വെെകുന്നേരം 4 30 വരെ ഡാൻസ് ചെയ്യുന്നു. തിരിച്ച് വീട്ടിൽ വന്നും ഡാൻസ് ചെയ്യുന്നു. എന്റെ ബോ‍ഡിക്ക് ആവശ്യത്തിലധികം വ്യായാമം കിട്ടുന്നുണ്ട്. വെറുതെ മടി പിടിച്ചിരിക്കുന്ന ആളല്ല ഞാൻ. പക്ഷെ എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നേ ഇല്ലായിരുന്നെന്നും അന്ന് സൗഭാ​ഗ്യ വെങ്കിടേശ് പറഞ്ഞു.

ഇങ്ങനൊരു വീഡിയോ കിച്ചു ഇപ്പോൾ ചെയ്യരുതായിരുന്നു, ഇത് റോ​ങ്, രേണുവിന്റെ രോ​ഗാവസ്ഥ റെസ്പെക്ട് ചെയ്യണം; സായ്!
ഇങ്ങനൊരു വീഡിയോ കിച്ചു ഇപ്പോൾ ചെയ്യരുതായിരുന്നു, ഇത് റോ​ങ്, രേണുവിന്റെ രോ​ഗാവസ്ഥ റെസ്പെക്ട് ചെയ്യണം; സായ്!

അതേസമയം ഒസംപിക് വണ്ണം കുറയ്ക്കാനുപയോ​ഗിക്കുന്നതിലെ പ്രശ്നങ്ങൾ മെഡിക്കൽ രം​ഗത്ത് ചർച്ചയാകാറുണ്ട്. ഡയബറ്റീസിനുള്ള ഡ്ര​ഗാണ് ഒസംപിക്. ഇത് വണ്ണം കുറയ്ക്കാനുപയോ​ഗിക്കുമ്പോൾ വിശപ്പില്ലാതാകും. ​ദ​ഹനത്തെ ബാധിക്കും. നേരത്തെ ഇൻഫ്ലുവൻസർ സായ് കൃഷ്ണ ഒസംപിക് ഉപയോ​ഗത്തിനെതിരെ സംസാരിച്ചിരുന്നു.

ഒസംപിക് മരുന്നെടുക്കുന്നവർക്ക് അത് എടുക്കുമ്പോഴേ വണ്ണം കുറയൂ. 2021-22 മുതലൊക്കെ ഒസംപിക് ഉപയോ​ഗിക്കുന്ന ബോളിവുഡ് താരങ്ങളു‌ടെ മാറ്റം ചർച്ചയായി. നമ്മുടെ തലച്ചോറിലാണ് ഇത് ആദ്യം വർക്ക് ചെയ്യുക. വിശപ്പില്ലാത്ത അവസ്ഥ വരും. അതാണ് ഇതിന്റെ അപകടം. ലോക്കറ്റ് മാർക്കറ്റിൽ മാർച്ച് മുതൽ ഈ മരുന്ന് പരക്കെ ലഭ്യമാണ്. പാരന്റ് കമ്പനിയുടെ പേറ്റന്റ് കഴിഞ്ഞത് കൊണ്ട് കുറേ കമ്പനികൾക്ക് ഇത് ഉണ്ടാക്കാൻ പറ്റും. ഇതിന്റെ പ്രത്യാഘാതം അറിയണം.

ഭയങ്കര ബോഡിഷെയ്മിം​ഗ് അനുഭവിച്ച ശേഷമാണ് ഞാൻ തടി കുറച്ചത്. ആ മോട്ടിവേഷൻ ഇഞ്ചക്ഷനടിച്ചാൽ കിട്ടില്ല. ഇത് എളുപ്പവഴിയാണ്. ജീവിത കാലം മുഴുവൻ ഈ മരുന്ന് എടുത്തില്ലെങ്കിൽ വീണ്ടും വണ്ണം കൂടും. നിങ്ങളുടെ ബോഡി ഡബിളായി ചാടും. ഇരട്ടി ഭക്ഷണം കഴിക്കും. മസിൽ മാസ് കുറയും. മസിൽ മാസ് പോയാൽ തിരിച്ച് കൊണ്ട് വരാൻ ഭയങ്കര പാടാണെന്നും സായ് കൃഷ്ണ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X