എല്ലാം കാശിന് വേണ്ടി! ഇങ്ങനെ നുണ പറയാമോ! പൈസയോട് ഇത്ര ആര്‍ത്തി പാടില്ല! ശ്രീക്കുട്ടിക്കെതിരെ വിമര്‍ശനം
ഓട്ടോഗ്രാഫ് പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയവരേറെയാണ്. ഇവരുടെ വിശേഷങ്ങളെല്ലാം ഇപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനയ മേഖലയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് മിക്കവരും. ജീവിത വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി കാണിക്കാറുണ്ട് ശ്രീക്കുട്ടി. പരമ്പരയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു മനോജുമായി പ്രണയത്തിലായത്. തമാശയ്ക്ക് തുടങ്ങിയ ബന്ധം പിന്നീട് സീരിയസാവുകയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെയായിരുന്നു ശ്രീക്കുട്ടി ഇറങ്ങിപ്പോയത്. വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ താരം വാചാലയാവാറുണ്ട്. തനിക്ക് വരുന്ന കമന്റുകളെക്കുറിച്ചും താരം പറയാറുണ്ട്. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ച് പോയ്‌ക്കോട്ടെ എന്ന ക്യാപ്ഷനോടെയായി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
കഴിഞ്ഞ ദിവസം ഒരു കൊളാബ് വീഡിയോ ഇട്ടിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ, ശ്രീക്കുട്ടി ഭയങ്കര ജനുവിനാണെന്നാണ് കരുതിയത്, ഇങ്ങനെയൊരു വീഡിയോ പാടില്ലായിരുന്നു. വളരെ മോശമായിപ്പോയി, അങ്ങനെ കുറേയേറെ കമന്റുകള്‍ വന്നിരുന്നു. ഇത് എന്റെയൊരു ജോലിയാണ്. അതില്‍ നിന്നും വരുമാനം വരുന്നതുമാണ്. ഒരുപാട് കൊളാബ്, പ്രമോഷനുകളൊക്കെ വരാറുണ്ട്. ടിവിയില്‍ നിങ്ങളെന്ത് മാത്രം പരസ്യം കാണുന്നുണ്ട്. അതൊക്കെ കണ്ടിട്ടല്ലേ നിങ്ങളോരൊന്നും ചെയ്യുന്നത്. ഞാനിപ്പോള്‍ ആരേയും നിര്‍ബന്ധിക്കുന്നൊന്നുമില്ലല്ലോ. പ്രമോഷന്‍ കൊടുക്കുന്നത് എന്റെ ജോലിയുടെ ഭാഗമായത് കൊണ്ടാണ്. അതില്‍ നിന്നും എനിക്ക് കുറച്ച് കാശ് കിട്ടുന്നുണ്ട്. ആരേയും നിര്‍ബന്ധിച്ച്, നിങ്ങളിത് ചെയ്‌തേ പറ്റത്തുള്ളൂ എന്നൊന്നും പറയുന്നില്ലല്ലോ.

അത് അവരുടെ ജോലിയുടെ ഭാഗമാണ്. അവരുടെ പ്രമോഷനൊക്കെ വേണമെങ്കില്‍ ആസപ്റ്റ് ചെയ്താല്‍ മതി. അങ്ങനെയങ്ങ് വിട്ടാല്‍ പോരേ, എന്തിനാണ് ഇത്രയധികം നെഗറ്റീവ് കമന്റുകള്‍ എന്ന് എനിക്ക് മനസിലാവുന്നില്ല. ഇതിന്റെയൊക്കെ പ്രമോഷന്‍ ലോകത്താദ്യമായി ചെയ്യുന്നൊരാളാണോ ഞാന്‍. ഇത് കണ്ട് ശ്രീക്കുട്ടി ജനുവിനല്ല എന്നൊക്കെ പറയുന്നതെന്തിനാണ്. ഞാന്‍ പ്രമോട്ട് ചെയ്തില്ലെങ്കില്‍ എനിക്ക് കാശ് പോവും. ഈ കമന്റ് ഇടുന്നവരാരും എനിക്ക് ആ പൈസ തരത്തില്ലല്ലോ. ജോലിയുടെ ഭാഗമായി ഞാനത് ചെയ്യുന്നു, നിങ്ങള്‍ക്ക് വേണമെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ കളയാം. എത്രയോ പേര് എന്തെല്ലാം പ്രമോട്ട് ചെയ്യുന്നു. വേണമെങ്കില്‍ എടുക്കുക, ഇല്ലെങ്കില്‍ കളയുക. നിങ്ങളും ജോലി ചെയ്യുന്നവരല്ലേ, വേണമെങ്കില്‍ എടുക്കുക, ഇല്ലെങ്കില്‍ തള്ളിക്കളയുക.
പാവപ്പെട്ട ഞാന്‍ പത്ത് പൈസയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്. നേരത്തെയും ഞാനിത് പറഞ്ഞിട്ടുള്ളതാണ്. നിങ്ങള്‍ വാങ്ങിക്കുന്നതും, ഉപയോഗിക്കുന്നതുമായ പ്രൊഡക്ടുകളൊക്കെ, എവിടെയോ, ആരൊക്കെയോ പ്രമോട്ട് ചെയ്തത് കൊണ്ടല്ലേ നിങ്ങളുടെ കൈയ്യില്‍ കിട്ടിയത്. പലരും ചെയ്ത് വെക്കുന്ന സാധനങ്ങള്‍ കണ്ട് ഓര്‍മ്മയില്‍ വെച്ചിട്ടല്ലേ നിങ്ങളും ചെയ്യുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എടുക്കുക, അല്ലെങ്കില്‍ അങ്ങ് കളയൂ. ഞാനെന്തോ മഹാ അപരാധം ചെയ്തത് പോലെ നിങ്ങള്‍ പറഞ്ഞ് കേട്ടു, അതുകൊണ്ട് പറഞ്ഞതാണെന്നുമായിരുന്നു ശ്രീക്കുട്ടിയുടെ വിശദീകരണം.
പത്ത് പൈസക്ക് വേണ്ടി എന്തും ചെയ്യുന്നവരാവരുത്. ആ സ്റ്റേറ്റ്‌മെന്റ് തെറ്റാണ്. നല്ലത് ചെയ്യൂ, നല്ലത് കേള്‍ക്കാം. പൈസയാണ് ജീവിതത്തില്‍ ഏറ്റവും വലുത് എന്ന് കരുതരുത്. ജീവിക്കാന്‍ പൈസ ആവശ്യമാണ്, എന്തിനാണിങ്ങനെ ആര്‍ത്തി പിടിക്കുന്നത്. പ്രമോഷന്‍ വീഡിയോ ചെയ്തതിനല്ല. അത് എല്ലാവരും ചെയ്യുന്നതാണ്. പക്ഷേ, കല്ലുവെച്ച നുണ പറഞ്ഞതിനാണ് എല്ലാവര്‍ക്കും ഇത്ര പരാതി. ഒരുപാട് വര്‍ഷങ്ങള്‍ മുന്നേ വെച്ച വീടല്ലേ ചേച്ചിയുടേത്. ആസ്‌ട്രോ ടോക്ക് ഇപ്പോള്‍ വന്നതാണ്. അപ്പോള്‍ ഞങ്ങള്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ പൊട്ടന്‍ ആക്കുന്നത് പോലെ തോന്നി. റീസന്റായിട്ട് നടന്ന ഏതേലും കാര്യത്തെക്കുറിച്ചാണ് പറഞ്ഞതെങ്കില്‍ അതൊരു പ്രമോഷന്‍ വീഡിയോ ആയി കണ്ടേനെ. പക്ഷേ, ഇത് അങ്ങനെയല്ലല്ലോ. പറയുന്നത് നൂറ് ശതമാനം നുണ ആണെന്നറിഞ്ഞിട്ട് എങ്ങനെയാണ് ഞങ്ങള്‍ മിണ്ടാതെയിരിക്കേണ്ടത്, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ ഉണ്ടായിരുന്നത്.


Click it and Unblock the Notifications