പൈസ തരാമെന്ന് പറഞ്ഞ് കിച്ചുവിനെ തിരിച്ചതാകും, അമ്മ... അനിയൻ എന്ന് വിളിച്ച് കയറി ചെല്ലാൻ അവരെ കാണൂ; ശ്രീലക്ഷ്മി
രേണുവും കൊല്ലം സുധിയുടെ മകൻ കിച്ചുവും തമ്മിലുള്ള പ്രശ്നങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. കുട്ടിക്കാലം മുതൽ താൻ അനുഭവിക്കുന്ന മാനസീക വിഷമങ്ങളാണ് കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയിലൂടെ കിച്ചു തുറന്ന് പറഞ്ഞത്. കിച്ചു തന്റെ സ്വന്തം മകനാണെന്ന് നിരന്തരം പറയുന്ന രേണു പോലും തന്നെ ഒരു ഘട്ടത്തിൽ ഒറ്റപ്പെടുത്തിയിരുന്നുവെന്നും വല്ലപ്പോഴും ഫോൺ വിളിക്കും ചെറിയ പൈസ തന്ന് സഹായിക്കും എന്നത് അല്ലാതെ അതിന് അപ്പുറം ഒരു ബോണ്ടിങ് താനും രേണുവും തമ്മിലും ഇല്ലെന്നും കിച്ചു തുറന്ന് അടിച്ചിരുന്നു.
കിച്ചുവിന്റെ വാക്കുകൾ വൈറലായതോടെ സോഷ്യൽമീഡിയ രണ്ടായി തിരിഞ്ഞു. ചിലർ കിച്ചുവിനെ പിന്തുണച്ചും മറ്റ് ചിലർ രേണുവിനെ പിന്തുണച്ചും എത്തി.

ഇത്രയും കാലം അമ്മയായി കണ്ട രേണുവിന് എതിരെ കിച്ചു ഇപ്പോൾ തിരിഞ്ഞിട്ടുണ്ടെങ്കിൽ ആരുടെയെങ്കിലും നിർബന്ധപ്രകാരമാകുമെന്ന് നടിയും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ശ്രീലക്ഷ്മി. പതിനൊന്ന് വയസ് പ്രായമുള്ളപ്പോൾ കിച്ചുവിനെ രേണു ചേച്ചിയുടെ കയ്യിൽ കിട്ടുന്നതാണ്. ആദ്യത്തെയോ രണ്ടാമത്തെയോ അമ്മയല്ല. മൂന്നാമത്തെ അമ്മയാണ് രേണു ചേച്ചി കിച്ചുവിന്.
നമ്മൾ ജന്മം കൊടുത്ത കുഞ്ഞ് അല്ലേലും കുഞ്ഞുങ്ങളോട് ഇടപഴകി കഴിയുമ്പോൾ നമുക്ക് ആ കുഞ്ഞുങ്ങളോട് അത്രമാത്രം സ്നേഹം ആയിരിക്കും. രേണു ചേച്ചിയുടെ കയ്യിലേക്ക് ആദ്യം വന്ന കുഞ്ഞാണ് കിച്ചു. അതിനുശേഷമാണ് റിതപ്പൻ വന്നത്. അമ്മ സ്ഥാനം നൽകിയതും മകനായി രേണു ആദ്യം സ്വീകരിച്ചതും കിച്ചുവിനെയാണ്. അതിനാൽ അത്രമാത്രം അവർക്ക് കിച്ചുവിന്റെ വാക്കുകൾ വിഷമമായി മാറിയിട്ടുണ്ട്.
ആ കുട്ടി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല. എനിക്ക് തോന്നുന്നത് ചുറ്റുപാടുമുള്ള ആളുകളിൽ ആരെങ്കിലും ചേർന്ന് പൈസ കൊടുക്കാമെന്നോ വേറെ എന്തെങ്കിലും പറഞ്ഞ് മാറ്റിയതാകും എന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ രണ്ട് ദിവസം മുമ്പ് വരെ അമ്മ എന്ന് പറഞ്ഞിരുന്ന കുട്ടിക്ക് പെട്ടന്ന് എങ്ങനെ രേണു ചേച്ചി ശത്രുവാകും.
കിച്ചുവിന് പൈസ കൊടുക്കുന്നില്ലെന്ന് പറയുന്നു... പക്ഷെ ഇഷ്ടംപോലെ പൈസ കിച്ചുവിന് കൊടുക്കാറുണ്ടെന്ന് രേണു ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്. രേണുവിന്റെ മാനേജറായ കരിഷ്മ എന്റെ ബെസ്റ്റ്ഫ്രണ്ടാണ്. ജാസിയുടേയും ഫ്രണ്ടാണ്. പുള്ളിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട് എപ്പോൾ പൈസ ചോദിച്ചാലും കിച്ചുവിന് രേണു കൊടുക്കാറുണ്ടെന്ന്. അങ്ങനെയെല്ലാം ചെയ്യുന്ന ഒരു സ്ത്രീയെ മോന്റെ സ്ഥാനം കൊടുത്ത് നിറുത്തിയ ഒരാൾ പെട്ടന്ന് സമൂഹത്തിൽ വലിച്ച് കീറുകയാണ് ചെയ്തത്.

ഞാൻ ഒരു കാര്യം പറയട്ടേ... എന്തൊക്കെ കിച്ചു ഇനി പറഞ്ഞാലും ആരുടെയൊക്കെ വാക്കുകേട്ട് തിരിച്ച് പറയുകയാണെങ്കിലും ആ കുട്ടിയുടെ സ്വന്തം അനിയനാണ് റിഥപ്പൻ. നാളെ എന്റെ അമ്മ, എന്റെ അനിയൻ എന്ന് പറഞ്ഞ് കയറി ചെല്ലാൻ ആ വീട് മാത്രമെ അവന് കാണൂ. അമ്മയെ കുറ്റം പറയുന്ന ഈ മകന് നാളെ സ്വന്തമെന്ന് പറയാൻ രേണുവും റിഥപ്പനും മാത്രമെ കാണൂ.
ഇപ്പോൾ ചുറ്റിനും കിടന്ന് വലിച്ച് കീറി ഒട്ടിക്കുന്നവരോ ഞങ്ങൾ പൈസ തരാം മോനേ അങ്ങനെ പറ, ഇങ്ങനെ പറ എന്നൊന്നും പറയുന്നവർ കാണുകയില്ല. എന്തൊക്കെ പറഞ്ഞാലും നിലവിൽ അവനുള്ള അമ്മ രേണുവാണ്. റിഥപ്പൻ സ്വന്തം അനിയനുമാണ് എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്. ഒരു പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു ദുബായിലാണ്.
സുധിയുടെ മരണത്തിനുശേഷം കിച്ചു കൊല്ലത്ത് സുധിയുടെ അമ്മയ്ക്കും സഹോദരനും ഒപ്പമാണ് താമസം. കൂടാതെ പഠനവും തുടരുന്നുണ്ട്. സുധിയുടെ മക്കൾക്കായി സന്നദ്ധ സംഘടന നിർമ്മിച്ച വീട്ടിൽ രേണുവും മാതാപിതാക്കളും സഹോദരിയുടെ കുടുംബവുമാണ് താമസം. കിച്ചു വിരളമായി മാത്രമാണ് ആ വീട്ടിലേക്ക് പോകുന്നത്.


Click it and Unblock the Notifications

















