മറ്റേ പണിക്ക് പോയി സമ്പാദിച്ചതല്ല! ആഡംബര വീട് പണിതതിന് പിന്നില്‍! വരുമാന സോത്രസിനെക്കുറിച്ച് ശ്രുതി തമ്പി
അഭിനേത്രിയും നര്‍ത്തകിയും, സോഷ്യല്‍മീഡിയ ഇന്‍ഫുളന്‍സറുമായ ശ്രുതി തമ്പി പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ആഗ്രഹിച്ച പോലെയൊരു വീട് സ്വന്തമാക്കിയിരുന്നു ശ്രുതി. ഒന്നേകാല്‍ കോടിയോളം ചെലവാക്കിയായിരുന്നു വീട് പണിതത്്. ആറര സെന്റിലാണ് വീട്. ഇപ്പോഴിതാ ഹോം ടൂര്‍ വീഡിയോയുമായെത്തിയിരിക്കുകയാണ് ശ്രുതി. വണ്ടി എടുത്തപ്പോഴും, വീട് പണിതപ്പോഴുമെല്ലാം ഞാന്‍ എയറിലായിരുന്നു. പോര്‍ച്ച് മുതല്‍ ബെഡ് റൂം വരെ എല്ലാം വിശദമായി കാണിച്ചിരുന്നു.
ടിക് ടോകില്‍ ഗെയിം കളിക്കാന്‍ പറ്റും. എന്റെ പ്രധാന വരുമാനമാര്‍ഗം അതാണ്. ഞാന്‍ നേരത്തെയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. ആളുകള്‍ക്ക് അത് കേള്‍ക്കണ്ട, വേറെന്തോ രീതിയില്‍ കാശുണ്ടാക്കുന്നു എന്ന് പറയാനാണ് ആളുകള്‍ക്ക് താല്‍പര്യം. പ്രവാസ ജീവിതം തുടങ്ങിയിട്ട് എട്ട് വര്‍ഷമായി. ആദ്യം പോയത് ജോലിക്കായിരുന്നു. പിന്നീട് ഡാന്‍സ്് സറ്റുഡിയോ തുടങ്ങിയിരുന്നു. ചെലവ് താങ്ങാന്‍ പറ്റാതെ വന്നതോടെ അത് പൂട്ടി. പിന്നീടാണ് ഗെയിമിംഗിലേക്ക് വന്നത്.

ഒരുപാട് മോശം കമന്റുകള്‍ വന്നിരുന്നു. ഒരാള്‍ രക്ഷപ്പെടുമ്പോള്‍ നിങ്ങളുടെ ഫ്രസ്‌ട്രേഷന്‍ കമന്റുകളിലൂടെ തീര്‍ക്കുമ്പോള്‍, അത് ആ ഒരാളെ എങ്ങനെ ബാധിക്കും എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. ഞാന്‍ എന്ത് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ മോശം പറയുന്നത്. ഇത്രയും വര്‍ഷമായില്ലേ ഞാന്‍ ദുബായില്‍. നിങ്ങള്‍ പറയുന്ന രീതിയില്‍ ഞാന്‍ പൈസ ഉണ്ടാക്കിയതിന് എന്തെങ്കിലും തെളിവോ, കാര്യങ്ങളോ ഉണ്ടോ. നിങ്ങളുടെ കൂടെയോ, നിങ്ങളുടെ ഫ്രണ്ട്‌സിന്റെ കൂടെയോ, അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന ആരുടെയെങ്കിലും കൂടെ ഞാന്‍ മോശമായിട്ട് പോയിട്ടുണ്ടോ, എന്തിന്റെ കാര്യത്തിലാണ് നിങ്ങളിങ്ങനെ മോശം പറയുന്നതെന്ന് മനസിലാവുന്നില്ല. ഞാന്‍ ഇതുവരെ ഒരാളുടെ ലൈഫില്‍ കയറി ഒരു മോശം കാര്യവും ചെയ്തിട്ടില്ല. നിങ്ങള്‍ പറയുന്ന പണി ചെയ്തിട്ട് പൈസയുണ്ടാക്കേണ്ട അവസ്ഥ എനിക്ക് വന്നിട്ടില്ല.
അച്ഛനും അമ്മയും ചേച്ചിയും, ചേട്ടനും, അവരുടെ മൂന്ന് മക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന്‍ യൂണിയന്‍ ബാങ്കിലായിരുന്നു, റിട്ടയറായി. പിന്നെ കുറച്ച് ഷോപ്പൊക്കെ ഇട്ടിരുന്നു. ഇപ്പോള്‍ ആള്‍ക്ക് വയ്യാണ്ടായതിനാല്‍ വീട്ടില്‍ തന്നെയാണ്. അമ്മ യൂണിയന്‍ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ട്. ചേച്ചി ടീച്ചറാണ്. ചേട്ടന്‍ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറാണ്. കുഞ്ഞുന്നാളിലെ സ്ട്രഗിള്‍ ചെയ്തിട്ടുണ്ട് എന്ന് വിചാരിച്ച് എനിക്കങ്ങനെ വേറൊരു പണി ചെയ്ത് എന്റെ കുടുംബത്തെ പോറ്റേണ്ട ഗതികേട് വന്നിട്ടില്ല. ദൈവം സഹായിച്ച് ഇതുവരെ അങ്ങനെയൊരു അവസ്ഥ വന്നിട്ടില്ല. പ്ലസ് ടു കഴിഞ്ഞ് എയര്‍ഹോസ്റ്റ്‌സ് കോഴ്‌സ് ചെയ്തു. പിന്നീട് ഡിഗ്രി ചെയ്തു. മഹാരാജാസില്‍ നിന്നും പിജി എടുത്തു. അതിന് ശേഷം സൈഡായി ഇവന്റ് മാനേജൊക്കെ ചെയ്ത് പാര്‍ട്ട് ടൈമായി വരുമാനം ഉണ്ടാക്കിയിരുന്നു.
18 വയസ് കഴിയുമ്പോള്‍ തന്നെ പാര്‍ട്ട് ടൈമായി ജോലിക്ക് പോയിരുന്നു. വീട്ടിലേക്ക് ഉപകാരപ്പെടുന്നൊരു മകളായി വളര്‍ന്ന ആളാണ്. സ്വന്തമായി ഏണ്‍ ചെയ്ത്, സ്വന്തം കാര്യങ്ങളൊക്കെ നോക്കി, അങ്ങനെ വളര്‍ന്നുവന്നൊരു പെണ്‍കുട്ടിയാണ്. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്റെ ചെലവ് വേറൊരാള്‍ എടുക്കുന്നത് എനിക്കിഷ്ടമല്ല. എന്റെ കൂടെയുള്ള ഫ്രണ്ട്‌സിനൊക്കെ അറിയാവുന്ന കാര്യമാണ്. ഫുഡ് കഴിക്കാന്‍ പോയാലും എനിക്ക് ബില്‍ കൊടുക്കാനാണ് ഇഷ്ടം. വേറൊരാള്‍ കൊടുക്കുന്നത് വരെ കാത്തിരിക്കുന്ന വൃത്തികെട്ട സ്വഭാവം എനിക്കില്ല. വേറൊരാളെ ഡിപ്പന്‍ഡ് ചെയ്ത് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ഇത്രയും നാളും ഇന്‍ഡിപ്പെന്‍ഡന്റായി നിന്നിട്ടുണ്ടെങ്കില്‍, ഇനിയും അത് തുടരാനാണ് തീരുമാനം.
ഒന്നും അറിയാതെ ഒരാളെക്കുറിച്ച് മോശം കമന്റുകള്‍ ഇടുമ്പോള്‍, അത് അവരുടെ ലൈഫില്‍ എത്രത്തോളം പ്രശ്‌നമുണ്ടാക്കും. അവരെ എങ്ങനെയൊക്കെ ബാധിക്കും എന്ന് ചിന്തിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ നിങ്ങളുടെ കൈയ്യില്‍ അത്രമാത്രം തെളിവുകള്‍ വേണം. പരക്കെ ഓടി നടന്ന് ആ രീതിയില്‍ ജീവിക്കുന്നതാണെങ്കില്‍ തെളിവ് വേണം. ഒന്നും അറിയാതെ ഇങ്ങനെ പറയരുത്. ഞാന്‍ ഇങ്ങനെ കേട്ടു എന്നായിരിക്കും കമന്റിട്ടവരോട് ചോദിച്ചാലുള്ള മറുപടി. ഒരു പണിയുമില്ലാത്തവര്‍, ലൈഫില്‍ എവിടെയും എത്താത്തവരൊക്കെയാണ് ഇങ്ങനെയുള്ള കമന്റുകള്‍ ഇടുന്നത്.


Click it and Unblock the Notifications











