ഷർട്ടിൽ ഒരു ചുളിവ് പോലുമില്ല, അങ്ങനൊരു ആഘോഷം നടന്നിട്ടില്ല, തൃഷ അക്ക ഇട്ടത് എഐ ജനറേറ്റഡ് ഫോട്ടോ; സുചിത്ര!

വിജയിയുടെ പിറന്നാൾ ഇരുപത്തിരണ്ടാം തിയ്യതിയായിരുന്നുവെങ്കിലും തൃഷയുടെ ബെർത്ത് ഡെ വിഷ് പോസ്റ്റ് വന്നത് ഒരു ദിവസം വൈകി ഇന്നലെയാണ്. ഇന്‍സ്റ്റഗ്രാമില്‍ തൃഷ വിജയിയെ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് വിജയ്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള തൃഷയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്റെ ജീവിതം അർത്ഥപൂർണ്ണമാക്കുന്ന പ്രിയപ്പെട്ട വ്യക്തിക്ക് ജന്മദിനാശംസകൾ എന്നായിരുന്നു തൃഷ കുറിച്ചത്.

കീമോയ്ക്കുശേഷം ശരീരമാകെ ചൂട്, സായ് ചെയ്തത് വലിയ ഉപകാരം, വല്ലാത്തൊരു അവസ്ഥയിലാണ്, എഴുന്നേൽക്കാൻ വയ്യ!
കീമോയ്ക്കുശേഷം ശരീരമാകെ ചൂട്, സായ് ചെയ്തത് വലിയ ഉപകാരം, വല്ലാത്തൊരു അവസ്ഥയിലാണ്, എഴുന്നേൽക്കാൻ വയ്യ!

ഒപ്പം കേക്കിന് മുന്നിൽ നിൽക്കുന്ന വിജയിയും നടന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന തൃഷയും ഉൾപ്പെട്ട ഒരു ഫോട്ടോയും നടി പങ്കുവെച്ചു. ഇതിന് പുറമെ ഏഞ്ചൽ നമ്പറെന്ന് വിശേഷിപ്പിക്കപ്പെടുന്ന 00:00 എന്ന സംഖ്യയും തൃഷ ക്യാപ്ഷനിൽ ഉൾപ്പെടുത്തിയിരുന്നു.

vijay trisha

തൃഷയുടെ ബെർത്ത് ഡെ പോസ്റ്റ് വരരുതെന്ന പ്രാർത്ഥനയിൽ ആയിരുന്നു വിജയ് ആരാധകർ. അതുകൊണ്ട് തന്നെ നടിയുടെ പോസ്റ്റും വിജയിക്കൊപ്പമുള്ള ഫോട്ടോയും ആരാധകരിൽ വെറുപ്പുളവാക്കി. നടിയുടെ കമന്റ് ബോക്സ് മുഴുവൻ വിജയ് ആരാധകരുടെ രോഷ പ്രകടനവും പരിഹാസവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതേസമയം ഇപ്പോഴിതാ വിചിത്രമായ ഒരു അവകാശവാദവുമായി എത്തിയിരിക്കുകയാണ് ​ഗായിക സുചിത്ര.

തൃഷ പോസ്റ്റ് ചെയ്തത് എഐ ജനറേറ്റ‍ഡ് ഫോട്ടോയാണെന്നും അങ്ങനൊരു പിറന്നാൾ ആഘോഷം നടന്നിട്ടില്ലെന്നും സുചിത്ര പറയുന്നു. അതിനുള്ള കാര്യ കാരണങ്ങളും ​ഗായിക വീഡിയോയിൽ നിരത്തുന്നുണ്ട്. സുചിത്രയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ​ഗയ്സ് അക്ക ഇട്ടത് എഐ ജനറേറ്റഡ് ഫോട്ടോയോ?. ഞാൻ വലിയ എഐ എക്സ്പേർട്ടൊന്നും അല്ല.

അയാളുടെ ഭാര്യ, അയാളുടെ മക്കൾ, അയാൾക്കല്ലേ അവരോട് ആദ്യം ഉത്തരവാദിത്തമുണ്ടാകേണ്ടത്?, ധാർമിക രോഷം പെണ്ണിനോട്!
അയാളുടെ ഭാര്യ, അയാളുടെ മക്കൾ, അയാൾക്കല്ലേ അവരോട് ആദ്യം ഉത്തരവാദിത്തമുണ്ടാകേണ്ടത്?, ധാർമിക രോഷം പെണ്ണിനോട്!

പക്ഷെ എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ നിങ്ങളുമായി ഞാൻ പങ്കുവെയ്ക്കുന്നു. ദളപതിയുടെ ഷർട്ട് ശ്രദ്ധിച്ചാൽ മനസിലാകും ആ ഫാബ്രിക്കിന് നാച്വറൽ ലുക്ക് ഇല്ല. കോളറിന് പോലും നാച്വറൽ ലുക്ക് ഇല്ല. സൂം ചെയ്ത് നോക്കിയാൽ 2ഡി പോലെ തോന്നും. വിജയിയുടെ മറ്റ് ഫോട്ടോകൾ എടുത്ത് നോക്കിയാൽ കാണാം ഷർട്ട് അവരുടെ ഷോൾഡറിൽ എത്രത്തോളം ഫിറ്റായാണ് നിൽക്കാറുള്ളതെന്ന്.

അതുമായി പുതിയ ഫോട്ടോ താരതമ്യപ്പെടുത്തി നോക്കൂ. അത് റിയൽ ഷർട്ട് അല്ലെന്ന് നിങ്ങൾക്ക് മനസിലാകും. അത് മാത്രമല്ല ഈ ഫോട്ടോ ക്രിയേറ്റ് ചെയ്യാൻ വേണ്ടി നിയമസഭയിൽ എത്തിയപ്പോഴുള്ള വിജയിയുടെ ഏതോ ഒരു ഫോട്ടോയാണ് തൃഷ ഉപയോ​ഗിച്ചിരിക്കുന്നത്. അസംബ്ലിയിൽ വരുമ്പോഴുള്ള വിജയിയുടെ അതേ മുഖഭാവമാണ് പുതിയ ഫോട്ടോയിലും.

vijay trisha

ഈ മുഖഭാവത്തോടെയുള്ള വിജയിയുടെ നിരവധി ഫോട്ടോകൾ സോഷ്യൽമീഡിയയിൽ ലഭ്യമാണ്. ഹെയർസ്റ്റൈലും പിറകിലുള്ള മുടിയുമെല്ലാം ശ്രദ്ധിച്ച് നോക്കിയാൽ കുറച്ച് കൂടി വ്യക്തമാകും. എഐ ജനറേറ്റ് ചെയ്ത് കൊടുത്ത ഫോട്ടോകൾ ഇതുപോലെ തന്നെയാണ്. ബെർത്ത്ഡെ കേക്കിനൊപ്പം മൂന്ന് ടിറാമിസു കേക്കുകൾ കൂടി വെച്ചുവെന്ന് മാത്രം. ആരാണ് ഇത്രത്തോളം പൂക്കളാൽ നിറച്ച ബെർത്ത് ഡെ കേക്ക് തയ്യാറാക്കുക?.

കഴിഞ്ഞ വർഷം ഇട്ട ഫോട്ടോയുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ വിജയിയോട് തൃഷ അൽപം കൂടി ചേർന്നിരിക്കുന്നതായി കാണാം. ഫോട്ടോ കണ്ടപ്പോൾ ഞാൻ ആദ്യം ശ്രദ്ധിച്ചത് വിജയിയുടെ ഷർട്ടിന്റെ ഫാബ്രിക്കും ടേബിൾ കളറും ബ്ലെന്റായി എന്നതാണ്. പൊതുവെ ഒരാൾ ഒരു ഷർട്ട് ധരിച്ച് ടേബിളിനോട് ചേർന്നിരുന്നാൽ അതിൽ ചുളിവുകൾ വീഴും. ഫോട്ടോ​ഗ്രാഫിൽ അത് കാണാനും കഴിയും.

നിങ്ങളൊരുമിച്ചോ, പക്ഷെ ഇത് വേണോ? മക്കളുടെ കാര്യം സം​ഗീത പറഞ്ഞിട്ടും...; വിജയ്ക്കും തൃഷയ്ക്കും വിമർശനം
നിങ്ങളൊരുമിച്ചോ, പക്ഷെ ഇത് വേണോ? മക്കളുടെ കാര്യം സം​ഗീത പറഞ്ഞിട്ടും...; വിജയ്ക്കും തൃഷയ്ക്കും വിമർശനം

പക്ഷെ എഐയിൽ ജനറേറ്റ് ചെയ്ത ഫോട്ടോയായതുകൊണ്ട് ഷർട്ടും ടേബിളിന്റെ കളറും ബ്ലെന്റായി. ഇതാണോ പ്രണയം?. അയ്യയ്യോ പേടിയാകുന്നല്ലോ എന്നാണ് സുചിത്ര കുറിച്ചത്. തൃഷ-വിജയ് ബന്ധത്തിന് തുടക്കം മുതൽ എതിരാണ് ​ഗായിക സുചിത്ര.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X