ഭർത്താവ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ, സ്വത്തിന്റെ പവർ ഓഫ് അറ്റോണിക്ക് വേണ്ടി വഴക്കിട്ട് അമ്മയും സഹോദരനും; സുമ

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലിലും സജീവമായി നിന്നിരുന്ന അഭിനേത്രിയാണ് സുമ ജയറാം. കഴിഞ്ഞ പതിമൂന്ന് വർഷമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സുമ ജയറാം ഇപ്പോൾ ഒരു ഭാര്യയും അമ്മയുമെല്ലാമാണ്. 2013ൽ ആയിരുന്നു ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പുമായുള്ള സുമ ജയറാമിന്റെ വിവാഹം. ഇപ്പോഴിതാ ഭർത്താവിനുണ്ടായ അപകടത്തെ കുറിച്ചും അതേ തുടർന്ന് കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും സുമ ജയറാം വിവരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

അവളെ കാണാൻ വെപ്രാളപ്പെട്ട് ചെല്ലരുത്, അസുഖത്തിന്റെ കണ്ടീഷൻ അങ്ങനെയാണ്, കു‍ഞ്ഞിന്റെ കൂടെ ഒരുപാടുകാലം ജീവിക്കണം!
അവളെ കാണാൻ വെപ്രാളപ്പെട്ട് ചെല്ലരുത്, അസുഖത്തിന്റെ കണ്ടീഷൻ അങ്ങനെയാണ്, കു‍ഞ്ഞിന്റെ കൂടെ ഒരുപാടുകാലം ജീവിക്കണം!

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൽ നിന്നും സ്വത്തിന്റെ പവർ ഓഫ് അറ്റോണി വാങ്ങാൻ അദ്ദേഹത്തിന്റെ കുടുംബാം​ഗങ്ങൾ ശ്രമിച്ചുവെന്ന് സുമ ജയറാം പറയുന്നു. സുമയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ജൂൺ മൂന്നിന് പപ്പ ഒന്ന് വീണു. പുള്ളിയുടെ അമ്മയും സഹോദരനും വന്ന് ലല്ലുഷിനെ ആശുപത്രിയിൽ എത്തിച്ചു.

Suma Jayaram

അഡ്മിറ്റാണ്. കുഞ്ഞുങ്ങളെ നോക്കാൻ സഹായത്തിന് ആരും ഇല്ലാത്തതുകൊണ്ട് ആശുപത്രിയിൽ ലല്ലുഷിനൊപ്പം നിന്ന് ശുശ്രൂഷിക്കുക എന്നത‍് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു. ബെഡ്ഡിൽ നിന്നും വീണതാണ് ലല്ലുഷ്. കയ്യിൽ ചതവുണ്ട്. ഐസിയുവിലാണ്. രാത്രിയിൽ ഉറക്കത്തിൽ എഴുന്നേറ്റപ്പോൾ മൂത്രമൊഴിച്ചുവെന്ന് തോന്നുന്നു. അതിൽ കാൽ വഴുതിയാണ് വീണത്. ലല്ലുഷിന് ശരീരഭാരമുള്ളതുകൊണ്ട് എനിക്ക് തനിയെ എഴുന്നേൽപ്പിക്കാൻ സാധിച്ചിരുന്നില്ല.

പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം പറഞ്ഞപ്പോൾ അവർ വന്നാണ് എഴുന്നേൽപ്പിച്ചത്. പ്രായം മാത്രമല്ല ശരീരത്തിന്റെ കണ്ടീഷൻ അൽപം മോശമായതുകൊണ്ട് ഉടനടി ഓപ്പറേഷൻ സാധ്യമായിരുന്നില്ല. ഇടത് ഷോൾ‌ഡറിനാണ് ഫ്രാക്ചർ. കുട്ടികൾ ഉണ്ടായശേഷം ഞാനും ലല്ലുഷും രണ്ട് മുറിയിലാണ് കിടക്കുന്നത്.

ഏറ്റവും അധികം സന്തോഷിച്ച ദിനം! വലിയ ദു:ഖവും! നിന്നെ ഓര്‍ക്കാതെ ഒരു ദിവസവും കടന്നുപോവുന്നില്ല
ഏറ്റവും അധികം സന്തോഷിച്ച ദിനം! വലിയ ദു:ഖവും! നിന്നെ ഓര്‍ക്കാതെ ഒരു ദിവസവും കടന്നുപോവുന്നില്ല

കഴിഞ്ഞ പ്രാവശ്യവും ഇതുപോലെ ലല്ലുഷ് വീണിരുന്നു. വിളിക്കുന്ന ശബ്ദം കേട്ട് ചെന്നപ്പോഴാണ് ലല്ലുഷിനെ കണ്ടത്. പോലീസുകാർ വന്നിട്ട് അവർക്കും അദ്ദേഹത്തെ ഉയർത്താൻ ബു​ദ്ധിമുട്ടായിരുന്നു‌. ഒരു ബൈ സ്റ്റാന്റർ ലല്ലുഷിനെ നോക്കാൻ ഇപ്പോൾ ആശുപത്രിയിലുണ്ട്. പത്ത് ​​ദിവസത്തിനുള്ളിൽ ഓപ്പറേഷനുണ്ടാകും. അതിന് വേണ്ടി മറ്റൊരു വലിയ ആശുപത്രിയിലേക്ക് മാറ്റും.

ഹോട്ടൽ വിൽപ്പനയ്ക്ക് വേണ്ടി ലല്ലുഷിന്റെ പവർ ഓഫ് അറ്റോണി വാങ്ങാൻ വേണ്ടി ലല്ലുഷ് അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ അദ്ദേഹത്തിന്റെ അമ്മയും സഹോദരനും ഭാര്യയുമെല്ലാം വന്നിരുന്നു. അതിന്റെ പേരിൽ ആശുപത്രി അധികൃതരും അവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ലല്ലുഷിന്റെ ഭാര്യ ഇല്ലാത്തപ്പോൾ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അനുവദിക്കില്ലെന്ന് അവർ അറിയിച്ചു.

Suma Jayaram

ലല്ലുഷിന് ഒരുപാട് കടങ്ങളുണ്ട്. ഷെയർ വീതിച്ച് തന്നിട്ടുമില്ല. ലല്ലുഷിന്റെ അച്ഛൻ സമ്പാദിച്ചതൊന്നും ഞങ്ങൾക്ക് തന്നിട്ടില്ല. അതിനാൽ തന്നെ അമ്മയും സഹോദരനും വന്ന് ചോ​ദിക്കുമ്പോൾ ഹോട്ടൽ ഷെയറിന്റെ പവർ ഓഫ് അറ്റോണി കൊടുക്കുക എന്നത് നല്ലതല്ല. മാത്രമല്ല ലല്ലുഷ് ആശുപത്രിയിലുമാണ്. അഡ്വക്കേറ്റിനോട് ചോദിച്ചപ്പോൾ ഇപ്പോൾ ഒന്നും ചെയ്യേണ്ട ലല്ലുഷ് ഓപ്പറേഷൻ കഴിഞ്ഞ് വരട്ടേയെന്നാണ് പറഞ്ഞത്.

അല്ലെങ്കിൽ ഭാര്യയായ എന്റെ പേരിൽ ചെയ്യാനാണ് അഡ്വക്കേറ്റ് പറഞ്ഞത്. രണ്ട് വർഷമായി ​ഇതുമായി ബന്ധപ്പെട്ട് നടക്കുകയാണ് ലല്ലുഷിന്റെ ഫാമിലി. പക്ഷെ ഒന്നും ശരിയായില്ല. എന്നാൽ ലല്ലുഷ് വീണ് കഴിഞ്ഞ് രണ്ട് ദിവസത്തിനകം വാങ്ങാൻ ആളെ കിട്ടി. അതെങ്ങനെ എന്ന ചോദ്യമാണ് മനസിൽ വന്നത്. ആര് വാങ്ങാൻ വന്നാലും എനിക്ക് കണ്ട് സംസാരിക്കണമെന്ന് ഞാൻ പറഞ്ഞു.

മുംബൈ മഴയത്തും സ്റ്റൈലിഷ്; MIFF 2026 റെഡ് കാർപെറ്റിൽ തെന്നിന്ത്യൻ താരങ്ങളുടെ മാസ് എൻട്രി!
മുംബൈ മഴയത്തും സ്റ്റൈലിഷ്; MIFF 2026 റെഡ് കാർപെറ്റിൽ തെന്നിന്ത്യൻ താരങ്ങളുടെ മാസ് എൻട്രി!

ഞങ്ങൾക്ക് കുഞ്ഞുങ്ങളെല്ലാം ഉള്ളതല്ലേ. വിറ്റ് കിട്ടുന്ന പണം കൊണ്ട് കടങ്ങൾ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ ബുദ്ധിമുട്ടാണ്. ഇത് ഞാൻ പറഞ്ഞപ്പോൾ അവിടെ വഴക്കായി എന്നും സുമ ജയറാം പറയുന്നു. ബാലതാരമായാണ് സുമ ജയറാം അഭിനയ രംഗത്തേക്ക് എത്തുന്നത്.

Read more about: malayalam actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X