13 വർഷമായി ജോലിയില്ല, ചിലവ് നോക്കുന്നത് ഞാൻ, ലല്ലുഷിന് ഉഴപ്പ്, കുടുംബത്തിന്റെ ​ബാ​ഗ്രൗണ്ട് അന്വേഷിച്ചില്ല; സുമ

ഭർത്താവിന്റെ കുടുംബം തന്നേയും മക്കളേയും അകറ്റി നിർത്തുകയാണെന്നും കുടുംബസ്വത്തിൽ ഒന്നും ലഭിച്ചിട്ടില്ലെന്നും നടി സുമ ജയറാം. പതിമൂന്ന് വർഷമായി ജോലിക്ക് പോകാത്ത താൻ പലതും ചെയ്താണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും സുമ ജയറാം പുതിയ വീഡിയോയിൽ പറ‍ഞ്ഞു. സമ്പന്ന കുടുംബമായ പാലത്തറ ഫാമിലിയിലെ അം​ഗമാണ് സുമയുടെ ഭർത്താവ് ലല്ലുഷ് ഫിലിപ്പ്.

ഭർത്താവ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ, സ്വത്തിന്റെ പവർ ഓഫ് അറ്റോണിക്ക് വേണ്ടി വഴക്കിട്ട് അമ്മയും സഹോദരനും; സുമ
ഭർത്താവ് വീണ് പരിക്കേറ്റ് ആശുപത്രിയിൽ, സ്വത്തിന്റെ പവർ ഓഫ് അറ്റോണിക്ക് വേണ്ടി വഴക്കിട്ട് അമ്മയും സഹോദരനും; സുമ

വിവാഹം വളരെ പെട്ടന്ന് നടന്ന ഒന്നായിരുന്നുവെന്നും ലല്ലുഷിന്റെ കുടുംബത്തെ കുറിച്ച് വിശദമായി അന്വേഷിക്കാതിരുന്നത് തെറ്റായിപ്പോയിയെന്ന് തോന്നിയിട്ടുണ്ടെന്നും സുമ ജയറാം പറയുന്നു. കുടുംബകാര്യങ്ങളും തർക്കങ്ങളും വീഡിയോയാക്കി യുട്യൂബിൽ പങ്കിടുന്നത് ഭാവിയിൽ തന്റെ മക്കൾ കാണാൻ വേണ്ടിയാണെന്നും സുമ പറയുന്നു.

Suma Jayaram

സ്വത്ത് വിൽക്കാൻ പവർ ഓഫ് അറ്റോണി നൽകാത്തതുകൊണ്ട് ലല്ലുഷിന്റെ കുടുംബവുമായി വഴക്കുണ്ടായിയെന്നും നടി പറയുന്നു. സുമയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ലല്ലുഷിന്റെ കുടുംബ സ്വത്തിൽ ഒന്നും ഞങ്ങളുടെ പേരിലില്ല. പതിമൂന്ന് വർഷമായി ഞാൻ ജോലിക്ക് പോയിട്ട്. കഴിഞ്ഞ നാല് വർഷമായി കുട്ടികളുടെ കാര്യങ്ങൾ എല്ലാം ഞാനാണ് നോക്കുന്നത്.

അവർക്ക് മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ലല്ലുവിന് ഒരു ബുദ്ധിമുട്ട് വരുന്നത്. അതിനുശേഷം എല്ലാ കാര്യങ്ങളിലും ലല്ലു ഉഴപ്പാണ്. ബാങ്ക് മാനേജറോട് ചോദിച്ചാൽ അറിയാൻ പറ്റും ഞാൻ എന്തൊക്കെയാണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന്. എന്ത് കണ്ടിട്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷെ പിള്ളേരെ വളർത്തേണ്ടേ?. കറന്റ് ബില്ല് ലല്ലു അടയ്ക്കും. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ എനിക്ക് എന്തെങ്കിലും കുറച്ച് പൈസ തരും.

ആഗ്രഹിച്ചതിലേക്ക് എത്താന്‍ പ്രയാസപ്പെട്ടു! ഒരു കാര്യത്തിലും കുറ്റബോധമില്ല! തുറന്നുപറച്ചിലുമായി അഭിരാമി സുരേഷ്
ആഗ്രഹിച്ചതിലേക്ക് എത്താന്‍ പ്രയാസപ്പെട്ടു! ഒരു കാര്യത്തിലും കുറ്റബോധമില്ല! തുറന്നുപറച്ചിലുമായി അഭിരാമി സുരേഷ്

മറ്റെല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് ചെയ്യുന്നത്. ഇങ്ങനെ എല്ലാം ചെയ്യുന്ന എന്നോടാണ് ലല്ലുഷിന്റെ അനിയൻ ദേഷ്യപ്പെട്ട് ഞങ്ങൾ ഇനി ആശുപത്രിയിൽ വരുന്നില്ല. പവർ ഓഫ് അറ്റോണി തന്നില്ലല്ലോ. സുമി ചേച്ചി സുമി ചേച്ചിയുടെ കാര്യം ചെയ്തോളൂ, ഭർത്താവിന്റെ കാര്യം ചെയ്തോളൂ എന്നൊക്കെ പറ‍ഞ്ഞത്. എല്ലാ സ്വത്തും ലല്ലുഷിന്റെ പപ്പ ഉണ്ടാക്കിയതാണ്. അതിൽ ലല്ലുഷിനും അവകാശമുണ്ട്. പിന്നെ അദ്ദേഹത്തിന്റെ അമ്മയും ജീവിച്ചിരിപ്പുണ്ട്.

മകന് എന്തെങ്കിലും വന്നാൽ അമ്മ വരും. പക്ഷെ ‍ഞങ്ങൾക്ക് ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ തിരിഞ്ഞ് പോലും നോക്കാറില്ല. അതാണ് സത്യം. ഞാൻ വലിഞ്ഞ് കയറി ചെന്ന് അവരുടെ മകനെ വിവാഹം ചെയ്തതല്ല. അവർ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചതുകൊണ്ടാണ് ഞാൻ ലല്ലുഷിനെ വിവാഹം ചെയ്തത്.

Suma Jayaram

നാട്ടുകാരെ അറിയിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയല്ല ഇതെല്ലാം ഞാൻ യുട്യൂബിൽ ഇടുന്നത്. എന്റെ മക്കൾ ഭാവിയിൽ കാണാൻ വേണ്ടിയാണ്. ലല്ലുഷിന്റെ ഫാമിലി പിന്തുണച്ചിരുന്നുവെങ്കിൽ ആശ്വാസമായിരുന്നു. ലല്ലുഷിന്റെ കുടുംബം ഞങ്ങളെ എപ്പോഴും അകറ്റി നിർത്തിയിട്ടേയുള്ളു. അങ്ങനെയുള്ള സാഹചര്യത്തിൽ പെട്ടന്ന് ഒരു ദിവസം വന്ന് പവർ ഓഫ് അറ്റോണി ചോ​ദിച്ചാൽ പെട്ടന്ന് കൊടുക്കാൻ സാധിക്കുമോ?.

അനിയൻ ഉണ്ടാക്കിയതിൽ ഞങ്ങൾ കയ്യിടുന്നില്ല. അച്ഛനുണ്ടാക്കിയ സ്വത്തിൽ ലല്ലുഷിനും അവകാശമുണ്ട്. കുടുംബത്തിന്റെ ​ബാ​ഗ്രൗണ്ട് അന്വേഷിച്ചില്ല. അന്വേഷിച്ചിരുന്നുവെങ്കിൽ ഈ കല്യാണം നടക്കില്ലായിരുന്നു. എടുപിടീന്ന് കല്യാണം നടത്താൽ അവർക്കും തിരക്കായിരുന്നു. മുൻ പരിചയം ഉള്ളതുകൊണ്ടും വിശ്വസമുള്ളതുകൊണ്ടുമാണ് എന്റെ കുടുംബം ലല്ലുഷിന്റെ പ്രപ്പോസലിന് ഓക്കെ പറഞ്ഞത്.

അവളെ കാണാൻ വെപ്രാളപ്പെട്ട് ചെല്ലരുത്, അസുഖത്തിന്റെ കണ്ടീഷൻ അങ്ങനെയാണ്, കു‍ഞ്ഞിന്റെ കൂടെ ഒരുപാടുകാലം ജീവിക്കണം!
അവളെ കാണാൻ വെപ്രാളപ്പെട്ട് ചെല്ലരുത്, അസുഖത്തിന്റെ കണ്ടീഷൻ അങ്ങനെയാണ്, കു‍ഞ്ഞിന്റെ കൂടെ ഒരുപാടുകാലം ജീവിക്കണം!

ലല്ലുഷിന്റെ ലിവറിന് മഞ്ഞപിത്തം വന്നിട്ടുണ്ട്. കിഡ്നിക്ക് ഇൻഫക്ഷനുമുണ്ടെന്നും സുമ ജയറാം പറയുന്നു. ഭർത്താവിന്റെ മദ്യപാനത്തെ കുറിച്ച് സുമ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നാല് വർഷം മുമ്പാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ പിറന്നത്.

Read more about: malayalam actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X