ഇത് ജോലിക്കാര്‍ക്ക് കൊടുക്കുന്നത്! കല്യാണം കഴിഞ്ഞപ്പോള്‍ അപമാനിച്ചത്! എണ്ണിപ്പറഞ്ഞ് സുമ ജയറാം

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞുള്ള സുമ ജയറാമിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ നാള്‍ മുതലേ ഭര്‍തൃവീട്ടുകാര്‍ക്ക് തന്നോട് താല്‍പര്യമില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. ഭാവിയില്‍ പ്രശ്‌നമാവാതിരിക്കാനാണ് പല സംഭവങ്ങളുടെയും വീഡിയോ എടുത്തുവെക്കുന്നത്. മക്കളും അറിയണം, അമ്മ എന്തൊക്കെയാണ് അനുഭവിക്കുന്നതെന്ന്. നടന്ന കാര്യങ്ങളെക്കുറിച്ചാണ് പറയുന്നതെല്ലാം. ഞാന്‍ ചാനല്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇതിലൂടെ വീഡിയോ പങ്കിടുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നുമില്ല. ഇതുപോലെ നിങ്ങളും തുടങ്ങിക്കോളൂ, പറയാനുള്ളത് നിങ്ങള്‍ക്കും പറയാം. വീഴ്ചയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിഞ്ഞ് വരികയാണ് ലല്ലുഷ്. അതേക്കുറിച്ചും സുമ ജയറാം സംസാരിച്ചിരുന്നു.

തൻവിയനുഭവിച്ചത് മാതാപിതാക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞ അഹാനയ്ക്ക് മനസിലാകില്ല; ചർച്ചയായി കുറിപ്പ്
തൻവിയനുഭവിച്ചത് മാതാപിതാക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞ അഹാനയ്ക്ക് മനസിലാകില്ല; ചർച്ചയായി കുറിപ്പ്

ഞങ്ങള്‍ ഡിവോഴ്‌സാവാന്‍ പോവുകയാണെന്ന് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ ടീമിനോട് മമ്മി പറഞ്ഞിരുന്നില്ലേ. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ യൂട്യൂബ് ചാനലില്‍ ഇട്ടെന്ന്. ഞാന്‍ ഇട്ടിട്ടില്ല. വേറെ ചാനലിലും ഇട്ടതായി കണ്ടിട്ടില്ല. മകന്റെ കൈയ്യില്‍ നിന്നും വാങ്ങിയ പൈസ തിരിച്ച് തന്നാല്‍ തന്നെ ഞങ്ങളുടെ പ്രശ്‌നങ്ങളെല്ലാം മാറ്റിയെടുക്കാന്‍ കഴിയും. ലല്ലുഷ് ഞാന്‍ പറയുന്നത് കേട്ട് സൂക്ഷിച്ച് വെച്ചിരുന്നുവെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഞാന്‍ പറയുന്നതിനേക്കാളും കൂടുതല്‍ മമ്മി പറയുന്നതല്ലേ കേട്ടിരുന്നത്. അവിടെ അടുത്തുള്ള സ്ഥലം വിറ്റപ്പോള്‍ മമ്മിയും, മകളുമല്ലേ പൈസ മേടിച്ച് പോയത്. എനിക്ക് ക്യാഷായോ, അക്കൗണ്ട് മുഖേനയോ മമ്മി ഒരു പൈസ പോലും തന്നിട്ടില്ല. മാമോദീസ സമയത്ത് കുഞ്ഞുങ്ങള്‍ക്ക് മാല ഇട്ടിരുന്നു. കാല്‍ പവന്‍ വെച്ച് രണ്ടുപേര്‍ക്കുമായി രണ്ട് മാല. അത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.

Suma Jayaram shared a bad incident
Photo Credit: Suma Jayaram / Facebook

പിന്നെ എനിക്കൊരു കമ്മല്‍ തന്നിരുന്നു. ആ സമയത്ത് പറഞ്ഞ കാര്യം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. ജീവിതത്തില്‍ മറക്കാന്‍ പറ്റില്ല. നേരത്തെ ഞാന്‍ കമ്മല്‍ ഇടില്ലായിരുന്നു. റിംഗായിരുന്നു ഇടാറ്. അതാവുമ്പോള്‍ അഴിച്ച് വെക്കാന്‍ എളുപ്പമായിരുന്നു. ഞങ്ങളുടെ വീട്ടിലെ ജോലിക്കാര്‍ക്കെല്ലാം കമ്മല്‍ കൊടുക്കാറുണ്ട്. സുമിക്ക് കമ്മല്‍ ഇല്ലാത്തത് കൊണ്ട് തന്നതാണ്. ജോലിക്കാരിയായിട്ടാണ് മമ്മി എന്നെ കണ്ടിരിക്കുന്നത്് എന്നല്ലേ അതിനര്‍ത്ഥം. ഞാന്‍ ലല്ലുവിന് ഒരു ഹോംനഴ്‌സായി നില്‍ക്കുമെന്നായിരിക്കും മമ്മി ഉദ്ദേശിച്ചത്. പക്ഷേ, ആള്‍ മാറിപ്പോയല്ലേ. ഞാന്‍ ഫ്രീ ബേര്‍ഡായി നടന്നൊരാളാണ്. കല്യാണത്തിന് മുന്നെ കാണാത്ത രാജ്യങ്ങളില്ല. ഒറ്റയ്ക്ക് രാജ്യങ്ങള്‍ കണ്ട ആളാണ് ഞാന്‍.

രേണുവിന് തീരെ വയ്യ! ഐസിയുവിലാണ്! പ്രാര്‍ത്ഥിക്കണം! അവസ്ഥ പറഞ്ഞ് സജീന
രേണുവിന് തീരെ വയ്യ! ഐസിയുവിലാണ്! പ്രാര്‍ത്ഥിക്കണം! അവസ്ഥ പറഞ്ഞ് സജീന

പലവിധ പ്രശ്‌നങ്ങളുണ്ടായിട്ടും മമ്മിയുടെ മകനെ എവിടെയും കളയാതെ ഞാന്‍ സൂക്ഷിച്ച് കൊണ്ടുനടക്കുന്നു. 13 വര്‍ഷമായി നന്നായി നോക്കുന്നുണ്ട്. അതിന് ശേഷം നാട്ടുകാരോട് കുറ്റം പറഞ്ഞ് കുറ്റം നടക്കുന്നത് ശരിയല്ല മമ്മി. നമ്മള്‍ ചെയ്തത് ചെയ്തു എന്ന് തന്നെ പറയണം. നല്ല കുടുംബമാണ് അവരുടേത്. ആ കുടുംബത്തിലേക്ക് കെട്ടി വരുന്ന പെണ്‍കുട്ടികള്‍ കാശും സ്വര്‍ണവും കൊണ്ടാണ് വരുന്നത്. ആ പെണ്ണ് മൂന്ന് കോടി കൊണ്ടാണ് വന്നത്, എന്തൊരു എളിമയാണ് എന്നൊക്കെ പറയുന്നത്. അവരെക്കൊണ്ടൊക്കെ കുറ്റം പറഞ്ഞിട്ട്, അവരെ വിളിച്ച് വിരുന്ന് കൊടുക്കുമ്പോള്‍ ഇതെല്ലാം ഞാനാണ് പറഞ്ഞത് എന്ന രീതിയില്‍ അവരോട് പറയും. അതോടെ അവര്‍ എന്ന മോശം രീതിയില്‍ കാണും.

അനിയന് വേണ്ടി പെണ്ണുകാണാന്‍ പോയപ്പോള്‍ ആടിനെപ്പോലെയുണ്ടല്ലോ മുഖം, അവന് ഇവരെ ഇഷ്ടമാവുമോ എന്നായിരുന്നു ലല്ലുഷ് ചോദിച്ചത്. അങ്ങനെയൊന്നും പറയരുത് മോനേ, നല്ല കുടുംബമാണ്, നല്ല പെണ്‍കുട്ടിയാണ് എന്നൊക്കെയായിരുന്നു മമ്മി പറഞ്ഞ് കൊടുത്തത്. കല്യാണം കഴിഞ്ഞ് അവള്‍ വീട്ടില്‍ വന്നപ്പോള്‍ ഇതെല്ലാം ഞാന്‍ പറഞ്ഞു എന്ന രീതിയിലാണ് മമ്മി പറഞ്ഞ് കൊടുത്തത്. അവളുടെ ഡയലോഗ് കേട്ടപ്പോഴാണ് എനിക്ക് മനസിലായത്. പിന്നീട് ഞാന്‍ ഒരു പട്ടിക്കുട്ടിയെ മേടിച്ചിരുന്നു. അതിനെയും എടുത്ത് വീട്ടില്‍ ചെന്നപ്പോള്‍ പോ പട്ടീ എന്ന് അവള്‍ പറയുമായിരുന്നു. അത് എന്നെയാണ് പറയുന്നതെന്ന് എനിക്ക് മനസിലായതാണ്. അതിലൊന്നും പ്രതികരിക്കാന്‍ പോവാതെയിരുന്നതാണ് എന്നുമായിരുന്നു അവര്‍ പറഞ്ഞത്.

Read more about: suma jayram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X