വീട്ടിലേക്ക് വരാം! പക്ഷേ, ഒരു കണ്ടീഷനുണ്ട്! ആശുപത്രിയിലുള്ള ഭര്‍ത്താവിനോട് സുമ ജയറാം പറഞ്ഞത്!

ഭര്‍ത്താവിന്റെ മദ്യപാനം കൊണ്ട് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നേരത്തെ സുമ ജയറാം തുറന്നുപറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ കാലം മുതലേ ഇതേക്കുറിച്ച് പറഞ്ഞ് പ്രശ്‌നങ്ങളായിരുന്നു. നിരവധി തവണ ആശുപത്രിയിലായിട്ടും, ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചിട്ടും ഈ ശീലം നിര്‍ത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു വര്‍ഷത്തോളം അമ്മയുടെ അടുത്തായിരുന്നു അദ്ദേഹം. അടുത്തിടെയായിരുന്നു ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. അതിനിടയിലായിരുന്നു വീണത്. ഇതോടെ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. ഇപ്പോള്‍ നല്ല മാറ്റങ്ങളുണ്ട്. വൈകാതെ തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടേഴ്‌സ് പറഞ്ഞിട്ടുള്ളതെന്നും സുമ ജയറാം പറയുന്നു. പുതിയ വ്‌ളോഗിലൂടെയായിരുന്നു ഇതേക്കുറിച്ച് സംസാരിച്ചത്.

നിങ്ങള്‍ വീട്ടില്‍ വന്നോളൂ. കുഴപ്പമില്ല. പക്ഷേ, ഇനി കുടിക്കരുത്. ഡ്രിങ്ക്‌സ് പുള്ളി തൊടാറില്ല. ബിയറാണ് കുടിക്കുന്നത്. അതും പാടില്ല. സിഗരറ്റും വലിക്കരുത്. ഒരു മാസമായിട്ട് ശരീരത്തില്‍ ഇതൊന്നും ഇല്ലാത്തതിന്റെ മാറ്റം കാണാനുണ്ട്. സംസാരത്തിലൊക്കെ മാറ്റമുണ്ട്. നമുക്ക് ഇനി ആവശ്യമെന്ന് പറഞ്ഞാല്‍ അതാണ്. രണ്ടുപേരും കൂടി ഒന്നിച്ച് സന്തോഷത്തോടെ, കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കി മുന്നോട്ട് പോവണമെങ്കില്‍ ആല്‍ക്കഹോളോ, നിക്കോട്ടിനോ ഉപയോഗിക്കുന്നത് നിര്‍ത്തണം. ബിസിനസിലൊക്കെ ശ്രദ്ധിക്കണമെങ്കിലും ഇതൊക്കെ ഒഴിവാക്കണം. എന്നാലേ ജീവിതം സന്തോഷപൂര്‍ണമാവൂ. ഡോക്ടറോടും ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. കുടിയും വലിയും നിര്‍ത്തിയില്ലെങ്കില്‍ എനിക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോള്‍, നിര്‍ത്താമെന്നാണ് പുള്ളി പറഞ്ഞത്. എത്രത്തോളം നടക്കുമെന്ന് അറിയില്ല എനിക്ക്.

Suma Jayaram about her husband s condition
Photo Credit: Suma Jayaram / Facebook

ഒരു ഉത്തരവാദിത്തവുമില്ലാതെ, ഇങ്ങനെ കുടിച്ച്, വലിച്ച് ജീവിച്ചാല്‍ കൂടെ ജീവിക്കുന്ന ഭാര്യയ്ക്കും മടുപ്പായിരിക്കും. ഉത്തരവാദിത്തം ഏറ്റെടുത്ത് എല്ലാം ചെയ്യണം. കുടിയും വലിയും ഇല്ലെങ്കില്‍ എല്ലാം പെര്‍ഫെക്റ്റായി ചെയ്യാന്‍ പറ്റും. ഇപ്പോള്‍ പുള്ളി വളരെ ഹാപ്പിയായാണ് സംസാരിച്ചത്. വീട്ടില്‍ വന്ന് പുള്ളി ആരോഗ്യമൊക്കെ ശ്രദ്ധിക്കട്ടെ. രണ്ടാം ഭാഗത്തില്‍ ഞാനൊരു മിറക്കിള്‍ കൂടി വീഡിയോയില്‍ കാണിക്കാം. ദൈവത്തിന്റെ കൈയ്യൊപ്പ് എങ്ങനെയാണ് വരുന്നതെന്ന് കൃത്യമായി മനസിലാക്കിയ നിമിഷങ്ങളായിരുന്നു. എന്റെ വീഡിയോയുടെ താഴെ വരുന്ന മെസേജുകളൊക്കെ വായിച്ചിരുന്നു. ഫാമിലിയെ ഇന്‍സള്‍ട്ട് ചെയ്യാനല്ല ഞാന്‍ വീഡിയോ ചെയ്തത്. എന്റെ മനസിലെ വേദന പങ്കുവെച്ചതാണ്. കുറേക്കൂടി സ്‌ട്രോംഗായിരിക്കാനാണ് ചിലര്‍ പറഞ്ഞത്.

എന്തിനാണ് ഇതൊക്കെ സോഷ്യല്‍മീഡിയയിലൂടെ പറയുന്നതെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. പ്രായമായ അമ്മച്ചിയല്ലേ എന്നായിരുന്നു വേറെ ചിലര്‍ ചോദിച്ചത്. പ്രായമല്ല ഇവിടെ വിഷയം. നന്നായിട്ട് സംസാരിച്ചാല്‍ എല്ലാം നല്ലതാണ്. താല്‍പര്യമില്ലെങ്കില്‍ മാറിപ്പോവുക. വെറുതെ കയറി സംസാരിച്ച് വഴക്കടിക്കേണ്ട കാര്യമില്ലല്ലോ. നല്ലൊരു ഇമേജ് ഉണ്ടാക്കി വെച്ചിട്ട് അത് തകര്‍ക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക. എന്റെ ഭര്‍ത്താവ് കുട്ടികളോട് നന്നായിട്ടാണ് സംസാരിക്കാറുള്ളത്. രണ്ടോ, മൂന്നോ, വാചകങ്ങളേ പറയാറുള്ളൂ. എന്നാല്‍ മദ്യപിച്ച് കഴിഞ്ഞ്, ഞങ്ങള്‍ തമ്മില്‍ വഴക്കാവുമ്പോള്‍ വളരെ മോശമായാണ് അദ്ദേഹം സംസാരിക്കാറുള്ളത്. ഈ മനുഷ്യന്‍ തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്.

അങ്ങനെ വഴക്കിടുന്നതിന്റെ വീഡിയോകളൊക്കെ എന്റെ കൈയ്യിലുണ്ട്. അത് പോസ്റ്റ് ചെയ്ത്, അദ്ദേഹത്തെ മോശക്കാരനാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ദേഷ്യം വരുമ്പോള്‍ എന്നെ ഉപദ്രവിക്കാറൊക്കെയുണ്ട്. അതിന്റെ തെളിവുകള്‍ എന്റെ വീടിന് അടുത്തുള്ള പോലീസ് സ്‌റ്റേഷനിലുണ്ട്. ലല്ലു അങ്ങനെയൊരാളല്ല എന്നായിരിക്കും അദ്ദേഹത്തിന്റെ വീട്ടുകാരൊക്കെ പറയുക. കുടിച്ച് കഴിഞ്ഞാല്‍ അദ്ദേഹം മറ്റൊരാളാവും. രാവിലെയായിക്കഴിഞ്ഞാല്‍ തലേന്ന് നടന്നതൊന്നും അദ്ദേഹത്തിന് ഓര്‍മ്മയുണ്ടാവില്ല. അതൊന്നും ഞാന്‍ കാണിക്കുന്നില്ല. അദ്ദേഹം ഇപ്പോള്‍ ഓക്കെയായി വരുന്നുണ്ട്. മക്കളെയൊക്കെ കാണുമ്പോള്‍ അദ്ദേഹത്തിനും സന്തോഷമാണ്. പപ്പയെ കാണുമ്പോള്‍ പിള്ളേരും ഹാപ്പിയാണെന്നുമായിരുന്നു സുമ ജയറാം പറഞ്ഞത്.

Read more about: suma jayram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X