അലര്‍ജി കൂടാന്‍ കാരണം ലല്ലുഷിന്റെ ആ സ്വഭാവം! മക്കളോട് അദ്ദേഹം ചോദിക്കുന്നത്: സുമ ജയറാം
യൂട്യൂബ് ചാനലിലൂടെയായി തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സുമ ജയറാം. ലല്ലുഷുമായുള്ള ജീവിതത്തിലെ പ്രശ്‌നങ്ങളും, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുമൊക്കെ പറഞ്ഞാണ് പുതിയ വീഡിയോ. ലല്ലുഷിന് ഓര്‍മ്മ വരും, മറന്നുപോവും. ആ ഒരു കണ്ടീഷനിലാണ് ഇരിക്കുന്നത്. ഞാന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ കുറേപേര്‍ കണ്ടിരുന്നു. ഞാനായിട്ട് കമന്റ് ബോക്‌സ് ഓഫ് ചെയ്തതല്ല. കമന്റിന് വേണ്ടിയല്ല ഞാന്‍ ആ വീഡിയോ ഇട്ടത്. എനിക്ക് അച്ഛനുണ്ടായിരുന്നെങ്കില്‍ എല്ലാം അദ്ദേഹത്തോട് പറയാമായിരുന്നു. 12 വയസ് മുതല്‍ എനിക്ക് അച്ഛനില്ല. അന്ന് മുതല്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. അനിയത്തിയുടെയും, അനിയന്റെയും പഠനവും മറ്റ് കാര്യങ്ങളുമെല്ലാം അച്ഛന്റെ സ്ഥാനത്ത് നിന്ന് ചെയ്തു.
ഒരു പൈസ കടം വാങ്ങാതെയാണ് കാര്യങ്ങളെല്ലാം ചെയ്തത്. അമ്മയും എല്ലാത്തിനും എനിക്കൊപ്പമുണ്ടാവാറുണ്ട്. ഇപ്പോഴും എനിക്ക് അച്ഛന്റെ റോള്‍ ചെയ്യേണ്ടി വന്നിരിക്കുകയാണ്. ലല്ലുഷ് ഉണ്ടെങ്കിലും, അച്ഛന്റെ റോളും ഞാന്‍ ചെയ്യേണ്ടി വരുന്നുണ്ട്. ചില കാര്യങ്ങളിലൊക്കെ നോ പറഞ്ഞേ തീരൂ ആണ്‍കുട്ടികളുടെ അടുത്ത്. ഇല്ലെങ്കില്‍ അവര്‍ വഴിതെറ്റി പോവും. എഴുപത് ശതമാനം അച്ഛന്റെ റോളും, മുപ്പത് ശതമാനം അമ്മയുടെ റോളുമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ദേഷ്യം വന്നാല്‍ അടിയൊക്കെ കൊടുക്കും. ലല്ലു സോഫ്റ്റാണ്, അടിക്കുകയൊന്നുമില്ല. മോനേ ജോജി, മോനേ ആന്റണി പപ്പയെ ഇഷ്ടമാണോ ഇതേ പുള്ളി മക്കളോട് ചോദിക്കാറുള്ളൂ. രണ്ടുപേര്‍ക്കും പപ്പയെ ഇഷ്ടമാണ്.

പപ്പയെയാണോ, മമ്മയെയാണോ കൂടുതലിഷ്ടം എന്നൊക്കെ ഇടയ്ക്ക് ചോദിക്കാറുണ്ട്. അങ്ങനെ ചോദിക്കരുത്, മക്കള്‍ക്ക് രണ്ടുപേരെയും ഇഷ്ടമാണ്. രണ്ടുപേരും വേണം. ഇങ്ങനെയൊക്കെ ചോദിക്കുന്നത് പഴയ ആളുകളാണ് എന്നൊക്കെ ഞാന്‍ പുള്ളിയോട് പറഞ്ഞിട്ടുണ്ട്. സിഗരറ്റ് വലിക്കുകയാണെങ്കില്‍ അത് കെടുത്തിയിട്ട് പുറത്തേക്ക് വരണമെന്ന് പറയാറുണ്ട്. ജോജിക്ക് അലര്‍ജി പ്രശ്‌നങ്ങളുണ്ട്. ലല്ലു എപ്പോഴും കാറിനകത്തിരുന്ന് സിഗരറ്റ് വലിക്കും. എനിക്കാണെങ്കില്‍ ആ മണം പറ്റത്തില്ല. ദേഷ്യമൊക്കെയാണെങ്കില്‍ പുള്ളി ഇങ്ങനെ കാറിലിരുന്ന് വലിച്ച് തള്ളും. പുറത്തിരുന്ന് വലിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല. അങ്ങനെയാണ് എനിക്ക് അലര്‍ജി കൂടിയത്. ഒരുപാട് കാര്യങ്ങളില്‍ ഞങ്ങള്‍ തീരെ ചേര്‍ച്ചയില്ല.
ചില കാര്യങ്ങളില്‍ കുഴപ്പമില്ല, അങ്ങനെയാണ്. മദര്‍ ഇന്‍ ലോയുടെ കാര്യമാണ് ഇപ്പോള്‍ പറയാനുള്ളത്. എന്നോട് ഭയങ്കര ദേഷ്യമാണ്. അവളുടെ വീഡിയോ എടുത്ത് യൂട്യൂബില്‍ ഇടാന്‍ നില്‍ക്കുകയാണ്. അവളുടെ വീഡിയോ കണ്ടാലറിയാം അഹങ്കാരം എന്നാണ് പറയുന്നത്. ഞാന്‍ നടക്കുന്നുണ്ട്, അത് എന്റെ പൈസ എടുത്തല്ലേ. അതില്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം. ഉള്ള കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ ഉടനെ ചാടിക്കയറി എന്റെ കുറ്റം പറയല്ലേ. അഞ്ച് പേര്‍ എനിക്ക് വോയ്‌സ് റെക്കോര്‍ഡ് അയച്ചിട്ടുണ്ട്. എന്നെക്കുറിച്ച് അമ്മ പറഞ്ഞതെല്ലാം ഞാനും കേട്ടു. അവളുടെ വീഡിയോ എടുപ്പ് കാരണം ലല്ലുഷിനെ കാണാന്‍ ആശുപത്രിയിലേക്ക് പോവാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് കേട്ടല്ലോ.
സ്വന്തക്കാര്‍ക്ക് ലല്ലുഷിനെ കാണാന്‍ പറ്റുന്നില്ല, ആരാണ് കാണാന്‍ വരുന്നത്. ഞാന്‍ എപ്പോഴും ആശുപത്രിയില്‍ ഇല്ലല്ലോ. അവിടെ ഞാന്‍ ക്യാമറയൊന്നും എടുത്ത് നില്‍ക്കുന്നില്ല. ഇവിടെ വരുമ്പോള്‍ ഞാന്‍ വീഡിയോ എടുക്കും. നിങ്ങള്‍ എങ്ങനെയാണെന്ന് നാട്ടുകാര്‍ക്ക് അറിയില്ലല്ലോ. ലല്ലുഷ് നേരത്തെയും ആശുപത്രിയിലൊക്കെ കിടന്നതല്ലേ. ഇതുവരെ ആരും അന്വേഷിച്ച് വന്നിട്ടില്ല. ഇപ്പോഴും വരുന്നില്ല. ആ ഫാമിലിയില്‍ ആരെങ്കിലും സഹായിക്കാന്‍ വന്നോ. ഫാമിലിയില്‍ ആര്‍ക്കും എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ് ലല്ലുഷിനെ മമ്മി ചൊറിയുന്നുണ്ടല്ലോ. അതാണ് പരിപാടികള്‍ക്കൊന്നും വിളിക്കാത്തതെന്നും പറയുന്നുണ്ടല്ലോ. മമ്മി എന്നെക്കുറിച്ച് പറഞ്ഞതിന്റെ ഓഡിയോ വൈകാതെ ഞാന്‍ കേള്‍പ്പിക്കുന്നതായിരിക്കും. ഇത് ഭീഷണിയൊന്നുമല്ല, പറഞ്ഞെന്നേയുള്ളൂ.


Click it and Unblock the Notifications